Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ബിജെപിക്കുവേണ്ടി മഞ്ജു വാര്യര്‍ മത്സരിക്കുമെന്നോ?

തിരുവനന്തപുരം: ചലച്ചിത്ര താരങ്ങളെ സ്ഥാനാര്‍ത്ഥിയാക്കി ഇറക്കി തലസ്ഥാനം പിടിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍. കോണ്‍ഗ്രസ് നടന്മാരായ സിദ്ധിഖിനെയും ജഗദീഷിനെയുമൊക്കെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് പറയുമ്പോള്‍ ബിജെപിയും താരങ്ങളെ ഇറക്കാനുള്ള നീക്കത്തിലാണ്. ബിജെപി പ്രശസ്ത താരം മഞ്ജു വാര്യരെ രംഗത്തിറക്കാനുള്ള നീക്കം നടത്തുന്നതായാണ് വിവരം.

തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മഞ്ജു വാര്യരെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിറക്കുമത്രേ. മഞ്ജുവിനെ കൂടാതെ നടി മേനക സുരേഷും ബിജെപിയുടെ ലിസ്റ്റിലുണ്ട്. ബിജെപിക്ക് വന്‍ പ്രതീക്ഷയുള്ള മണ്ഡലമാണ് തിരുവനന്തപുരം. അതുകൊണ്ടുതന്നെ മഞ്ജുവിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുകയാണെങ്കില്‍ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടല്‍.

manju-warrier-files-police-complain

വിജയ സാധ്യതയുള്ള നേമത്ത് ഒ രാജഗോപാല്‍ മത്സരിക്കുന്നതായിരിക്കും. അതുപോലെ വട്ടിയൂര്‍കാവില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മത്സരിക്കും. കഴക്കൂട്ടത്ത് വി മുരളീധരനും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ കെ സുരേന്ദ്രനെ മത്സരിപ്പിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍, സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. തിരുവനന്തപുരത്ത് താരങ്ങളെ ഇറക്കി വിജയം കൈപ്പിടിയിലൊതുക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+