Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ പുതിയ തന്ത്രമോ? മഞ്ജു വാര്യര്‍ രാജ്യസഭാ എംപിയായേക്കും

ചലച്ചിത്ര രംഗത്തുനിന്ന് നടിന്മാര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അപൂര്‍വ്വമാണ്. ഇതിനിടയില്‍ നടി റിമ കല്ലിങ്കല്‍ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നുള്ള വാര്‍ത്ത കേട്ടിരുന്നു. ഇതിനു പിന്നാലെയിതാ നമ്മുടെ മലയാളികളുടെ പ്രിയതാരം മഞ്ജുവും രാഷ്ട്രീയത്തിലേക്കിറങ്ങുന്നു. റാണി പത്മിനി എന്ന ചിത്രത്തിലെ റാണിയും പത്മിനിയും ഇനി രാഷ്ട്രീയ കളത്തില്‍ കൊമ്പുകോര്‍ക്കുമോ?

ബിജെപിയില്‍ മഞ്ജുവിനെ രാഷ്ട്രീയത്തിലേക്കിറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാര്‍ച്ചില്‍ ഓഴിവുവരുന്ന സീറ്റിലേക്ക് മഞ്ജുവിനെ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രശസ്ത നടി ശബാന അസ്മിയുടെ ഭര്‍ത്താവും സംഗീതജ്ഞനുമായ ജാവേദ് അക്തറിന്റെ ഒഴിവിലേക്കാണത്രേ മഞ്ജുവിനെ പരിഗണിക്കുന്നത്. ബിജെപിയെ മോഹന്‍ലാല്‍ കൈവിട്ടതോടെയാണ് മഞ്ജുവിനെ എംപിയാക്കാനുള്ള ആലോചന നടക്കുന്നത്.

മഞ്ജു രാഷ്ട്രിയത്തിലേക്കോ ?

മഞ്ജു രാഷ്ട്രിയത്തിലേക്കോ ?

റിമയ്ക്ക് പിന്നാലെ മഞ്ജുവും രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. മാര്‍ച്ചില്‍ ഒഴിവുവരുന്ന സീറ്റിലേക്ക് മഞ്ജുവിനെ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബിജെപി എംപി

ബിജെപി എംപി

മഞ്ജു ബിജെപി എംപിയാകുമെന്നാണ് സൂചന. എന്നാല്‍, ഇക്കാര്യം മഞ്ജു സ്ഥിരീകരിച്ചിട്ടില്ല. പ്രശസ്ത നടി ശബാന അസ്മിയുടെ ഭര്‍ത്താവും സംഗീതജ്ഞനുമായ ജാവേദ് അക്തറിന്റെ ഒഴിവിലേക്കാണ് മഞ്ജവിനെ പരിഗണിക്കുന്നതെന്നും പറയപ്പെടുന്നു.

ബിജെപിയുടെ തന്ത്രമോ?

ബിജെപിയുടെ തന്ത്രമോ?

താരങ്ങളെ രാഷ്ട്രീയത്തിലേക്കിറക്കിയാല്‍ വോട്ടുകള്‍ തൂത്തുവാരാമെന്ന് നേതാക്കള്‍ കരുതുന്നുണ്ടാകം. ആരാധക ലക്ഷങ്ങളുള്ള സെലിബ്രിറ്റികളെ രാഷ്ട്രീയത്തിലേക്കിറക്കിയാല്‍ ഗുണം ചെറുതൊന്നുമല്ലല്ലോ. മോഹന്‍ലാല്‍ എംപിയാകാനില്ലെന്ന് അറിയിച്ചതോടെയാണ് മഞ്ജുവിനെ പരിഗണിക്കുന്നത്.

സിനിമാ തിരക്ക്

സിനിമാ തിരക്ക്

ഇതേ ആവശ്യവുമായി ബിജെപി മഞ്ജുവിനെ നേരത്തെയും സമീപിച്ചിരുന്നു. ഇത്തവണ ബിജെപിയെ മഞ്ജു കൈവിടില്ലെന്നാണ് പറയുന്നത്. കേരളത്തിലെ സാമൂഹ്യ മേഖലയില്‍ ഇതിനോടകം സജീവമായ മഞ്ജുവാര്യര്‍ക്കുള്ള പൊതുസമ്മതി ബിജെപിക്ക് അനകൂലമാക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

നേര്‍ക്കുനേര്‍

നേര്‍ക്കുനേര്‍

മമ്മൂട്ടിയും കഴിഞ്ഞ തവണ സിനിമാ തിരക്കുകള്‍ കാരണം സിപിഎമ്മിന്റെ ആവശ്യം തള്ളികളയുകയായിരുന്നു. എന്നാല്‍ ഇത്തവണ മമ്മൂട്ടി അങ്കത്തട്ടിലെത്തുമെന്നു പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ബിജെപിയുടെ ആവശ്യം മഞ്ജു ഇതുവരെ തള്ളികളഞ്ഞിട്ടില്ലെന്നാണ് അറിവ്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+