റിമ കല്ലിങ്കല്‍ രാഷ്ട്രീയത്തിലേക്കിറങ്ങുമോ? മനുഷ്യസംഗമം ഇതിന്റെ ഭാഗമാണെന്ന് ആരോപണം
കൊച്ചി: മലയാള ചലച്ചിത്ര രംഗത്തുനിന്നും ഒട്ടേറെ നടന്മാര്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയിട്ടുണ്ട്. പ്രശസ്ത താരങ്ങളായ ഇന്നസെന്റും സുരേഷ് ഗോപിയുമൊക്കെ ഇതിനു ഉദാഹരണങ്ങളാണല്ലോ. എന്നാല്‍, മലയാള നടിമാരുടെ കാര്യം നോക്കുകയാണെങ്കില്‍ അധികമാരും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിവന്നിട്ടില്ലെന്നു തന്നെ പറയാം. പ്രശസ്ത നടി ഷീല ആയിരുന്നു രാഷ്ട്രീയത്തില്‍ കുറച്ചു നാള്‍ സജീവമായിരുന്നത്.
ഷീലയുടെ പാത നടി റിമ കല്ലിങ്കല്‍ പിന്തുടരാന്‍ പോകുകയാണോ എന്ന ചര്‍ച്ചാവിഷയമാണ് നടക്കുന്നത്. റിമ കല്ലിങ്കല്‍ രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ പോകുന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളു കുറേയായി. സംവിധായകന്‍ ആഷിക് അബുവും റിമ കല്ലിങ്കലും പൊതുവെ എല്ലാ സാമൂഹിക വിഷയങ്ങളിലും പ്രതികരിക്കുന്നവരാണ്. രണ്ടു പേരും നല്ലപോലെ രാഷ്ട്രീയം പറയുന്നവരാണ്.
കൊച്ചി തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായി റിമ കല്ലിങ്കല്‍ നിയമസഭയിലേക്ക് മത്സരിക്കുമെന്നാണ് ഇപ്പോള്‍ ഉയരുന്ന വാര്‍ത്ത. കൊച്ചിയില്‍ നടന്ന മനുഷ്യസംഗമം ഇതിന്റെ ഭാഗമായി നടത്തിയതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപ്പോള്‍, റിമ നിയമസഭയിലേക്ക് മത്സരിക്കുമോ?

ഷീലയ്ക്കു പിന്നാലെ റിമ കല്ലിങ്കലും
പ്രശസ്ത താരം ഷീലയ്ക്കു പിന്നാലെ നടി റിമ കല്ലിങ്കലും രാഷ്ട്രീയത്തിലേക്കിറങ്ങുകയാണത്രേ. പൊതു വിഷയങ്ങളിലെല്ലാം പ്രതികരിക്കുന്ന റിമയ്ക്ക് രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ടാകുമെന്നാണ് സംസാരം.

സിപിഎം സ്ഥാനാര്‍ത്ഥിയോ?
കൊച്ചി തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായി റിമ കല്ലിങ്കല്‍ നിയമസഭയിലേക്ക് മത്സരിക്കുമെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ക്ക് റിമ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആഷിക്കിന്റെ നിര്‍ബന്ധമാണോ?
കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന സംവിധായകന്‍ ആഷിക് അബു പറഞ്ഞിട്ടാണോ റിമ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് എന്നു വരെ ചോദ്യമുയര്‍ന്നു തുടങ്ങി. ഭാര്യയ്ക്ക് നിയമസഭാ സീറ്റുറപ്പിക്കാനുള്ള പുറപ്പാടിലാണ് അദ്ദേഹമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഷിക്കിന്റെ രാഷ്ട്രീയം
ആഷിക് അബുവിന്റെ രാഷ്ട്രീയം ഫേസ്ബുക്കിലൂടെയും അല്ലാതെയും മലയാളികള്‍ കണ്ടിട്ടുള്ളതാണ്. ആഷിക് തന്റെ രാഷ്ട്രീയം പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

മനുഷ്യസംഗമം ഇതിന്റെ ഭാഗമോ?
രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനുമുന്നോടിയായി നടത്തിയതാണ് മനുഷ്യസംഗമമെന്നും ആരോപണമുണ്ട്. മനുഷ്യ സംഗമത്തില്‍ സാമൂഹിക-സാംസ്‌കാരിക രംഗത്തുള്ളവര്‍ പങ്കെടുത്തിരുന്നു.

ആദ്യം ആഷിക് ഇറങ്ങുമെന്ന്
ആഷിക് അബുവിനെ രാഷ്ട്രീയത്തിലേക്കിറക്കാമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു.

റിമയും രാഷ്ട്രീയം പറയും
അന്ധമായ രാഷ്ട്രീയം ഉപേക്ഷിച്ച് മനസ്സാക്ഷിയ്ക്കനുസരിച്ച് വോട്ട് ചെയ്യേണ്ടതെന്ന് റിമ അഭിപ്രായപ്പെട്ടിരുന്നു. നമ്മുടെ രാജ്യത്ത് മത സഹിഷ്ണുത എന്നത് വല്ലാത്ത അവസ്ഥയില്‍ എത്തി നില്‍ക്കുകയാണെന്നും റിമ പറഞ്ഞിരുന്നു.

രാഷ്ട്രീയ ബോധം
ഏതായാലും വ്യക്തമായ രാഷ്ട്രീയ ബോധം റിമയ്ക്കുണ്ടെന്നാണ് പറയുന്നത്. റിമ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ആഷിക് നേരത്തെ വ്യക്തമാക്കിയിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ












Click it and Unblock the Notifications