Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിജെപിയെ പിന്തുണച്ചതാണ് അച്ഛന്‍ ചെയ്ത തെറ്റ്' കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ മകളുടെ വീഡിയോ

അവര്‍ കൊന്നത് തന്റെ അച്ഛനെ മാത്രമല്ല, തന്റെയും കുടുംബത്തിന്റെയും സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിരുന്നെന്നും വീഡിയോയിലൂടെ വിസ്മയ പറയുന്നുണ്ട്.

കണ്ണൂര്‍: രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ധര്‍മ്മടത്ത് കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ അണ്ടല്ലൂര്‍ സന്തോഷ് കുമാറിന്റെ മകള്‍ വിസ്മയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വിസ്മയ ഹിന്ദിയിലെഴുതിയ പ്ലക്കാര്‍ഡുകള്‍ സഹിതമാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഇരയാണ് തന്റെ അച്ഛന്‍ സന്തോഷ് കുമാറെന്നും, അവര്‍ കൊന്നത് തന്റെ അച്ഛനെ മാത്രമല്ല, തന്റെയും കുടുംബത്തിന്റെയും സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിരുന്നെന്നും വീഡിയോയിലൂടെ വിസ്മയ പറയുന്നുണ്ട്. പ്ലക്കാര്‍ഡുകളിലൂടെയാണ് വിസ്മയ ഇക്കാര്യങ്ങളെല്ലാം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കണ്ണു നിറയിക്കുന്ന രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള ഈ വീഡിയോ മാര്‍ച്ച് എട്ടിനാണ് പോസ്റ്റ് ചെയ്തത്.

പ്ലക്കാര്‍ഡുകളുമായി...

പ്ലക്കാര്‍ഡുകളുമായി...

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വിസ്മയ സ്‌കൂള്‍ യൂണിഫോം ധരിച്ചാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. കണ്ണൂരില്‍ നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെന്ന് പരിചയപ്പെടുത്തിയാണ് വീഡിയോ ആരംഭിക്കുന്നത്.

തകര്‍ന്നത് സ്വപ്‌നങ്ങളും പ്രതീക്ഷകളും...

തകര്‍ന്നത് സ്വപ്‌നങ്ങളും പ്രതീക്ഷകളും...

ബിജെപിയെയും ആര്‍എസ്എസിനെയും പിന്തുണച്ചതിനായിരുന്നു അച്ഛനെ അവര്‍ കൊന്നതെന്നാണ് വിസ്മയ പറയുന്നത്. അവര്‍ കൊന്നത് അച്ഛനെ മാത്രമല്ല, തന്റെ സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയുമാണ് അവര്‍ കൊന്നത്. അവര്‍ ഇല്ലാതാക്കിയത് തങ്ങളുടെ ഭക്ഷണവും ജീവിതവുമാണെന്നും വിസമയ പ്ലക്കാര്‍ഡുകളിലൂടെ പറയുന്നു.

ഭാവി ആലോചിക്കുമ്പോള്‍...

ഭാവി ആലോചിക്കുമ്പോള്‍...

ഐപിഎസ് ഓഫീസറാവുക എന്നതായിരുന്നു വിസ്മയയുടെ ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ തന്റെ ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഒരു പ്രതീക്ഷുമില്ലെന്നും വിസ്മയ പറയുന്നു. ഇതിന് മുന്‍പ് അച്ഛനെ കൊലപാതകത്തിനെതിരെ വിസ്മയ രചിച്ച കവിതയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+