ഇത് ചരിത്ര നിമിഷം; നാവികസേന മേധാവിയായി ആര്‍ ഹരികുമാര്‍ ചുമതലയേറ്റു
ദില്ലി; നാവികസേന മേധാവിയായി വൈസ് അഡ്മിറൽ ആർ ഹരികുമാർ ചുമതലയേറ്റു. അഡ്മിറൽ കരംബിർ സിംഗ് വിരമിക്കുന്ന സാഹചര്യത്തിലാണ് മലയാളിയായ ഹരികുമാറിനെ നിയമിച്ചത്പശ്ചിമ നേവൽ കമാണ്ട് മേധാവി സ്ഥാനത്ത് നിന്നാണ് നാവിക സേനയുടെ തലപ്പത്തേക്ക് തിരുവനന്തപുരം സ്വദേശി കൂടിയായ ഹരികുമാർ എത്തുന്നത്. ഇതാദ്യമായാണ് ഒരു മലയാളി നാവികസേന മേധാവിയാകുന്നത്.
മഹത്തായ രാജ്യത്തിന്റെ നാവികസേനയെ നയിക്കാന്‍ നിയുക്തനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് അഡ്മിറല്‍ ഹരികുമാര്‍ പറഞ്ഞു.മുൻഗാമികളുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്നും അവർ നയിച്ച പാതയിലൂടെ പോകുമെന്നും ഹരികുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

തിരുവനന്തപുരം പട്ടം സ്വദേശിയാണ് ഹരികുമാർ. 1979 ൽ എൻഡിഎയിൽ പ്രവേശനം നേടിയ ഹരികുമാർ 1983-ലാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നത്. യുഎസ് നേവൽ വാർ കോളേജ്, ബ്രിട്ടനിലെ റോയൽ കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും മുംബൈ സർവ്വകലാശാലയിൽ നിന്നും എംഫിലും നേടിയിട്ടുണ്ട്.
Recommended Video
ഐഎൻഎസ് വിരാട്, ഐഎൻഎസ് റണ്വീർ തുടങ്ങി യുദ്ധക്കപ്പലുകളുടെ കമാൻഡറായി ഹരികുമാർ പ്രവർത്തിച്ചിട്ടുണ്ട്. ചീഫ് ഓഫ് ഇൻഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിയും വഹിച്ചു. മുംബൈ ആസ്ഥാനമായുള്ള പശ്ചിമ നേവൽ കമാൻഡിൻ്റെ കമാൻഡ് ഇൻ ചീഫായി ഈ വർഷം ഫെബ്രുവരിയിലാണ് ഹരികുമാർ ചുമതലയേറ്റെടുത്തത്.












Click it and Unblock the Notifications