• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഏറ്റവും ക്രൂരനായ ആഭ്യന്തര മന്ത്രിയെന്നാവും പിണറായിയെ ചരിത്രം രേഖപെടുത്തുക: ജ്യോതികുമാര്‍ ചാമക്കാല

തിരുവനന്തപുരം: ഒരു ദളിത് സ്ത്രീയുടെ ദാരുണ കൊലപാതകത്തിൽ മുതലക്കണ്ണീർ പൊഴിച്ച് അധികാരത്തിലെത്തിയ സർക്കാരാണിപ്പോൾ വാളയാറിലെ രണ്ടു ദളിത് കുഞ്ഞുങ്ങളുടെ കേസ് അട്ടിമറിച്ചിട്ട ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന ഹീനമായ നടപടിക്ക് പിന്നിൽ എന്നോർക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഫേസ്ബുക്കില്‍ കുറിച്ചു. പാലത്താഴിയിൽ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് കാണിച്ച തിരിമറികളും, ജിഷ്ണു പ്രണോയുടെ അമ്മയെ നടുറോട്ടിൽ ബൂട്ടിട് പോലീസ് ചവുട്ടുന്ന കാഴ്ചയും, യതീഷ് ചന്ദ്ര പോലെയുള്ള ഉദ്യോഗസ്ഥർക്ക് എന്ത് മനുഷ്യാവകാശ ലംഘനം നടത്താനും ലൈസൻസ് കൊടുത്തതുമെല്ലാം ഈ സർക്കാരിന്റെ കാലത്തു തന്നെയാണെന്ന് നാം വിസ്മരിച്ചു കൂടായെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഈ കണ്ണീരിന് കേരളം കണക്കു പറയും

........................................

ആർക്കു മറക്കാനാവും വാളയാറിലെ ഇരുട്ടടഞ്ഞ ഒറ്റ മുറിയിൽ കയറിൽ തൂയങ്ങിയാടിയ രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരങ്ങൾ?

ഇന്ന് ആ കുഞ്ഞു സഹോദരിമാരുടെ അമ്മ തന്റെ കുട്ടികളുടെ ഉടുപ്പുകളും ചെരുപ്പും നെഞ്ചോടു ചേർത്ത് പിടിച്ച നിറകണ്ണുകളോടെ തലമുണ്ഡനം ചെയുന്ന കാഴ്ച ആരുടെയും ഹൃദയം മരവിപ്പിക്കുന്ന ഒന്നാണ്.

11-ഉം 9 -ഉം വയസുള്ള രണ്ടു കുട്ടികൾ ആത്മഹത്യാ ചെയ്തതാണെന്ന് വരുത്തി തീർക്കാനും കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷപ്പെടുത്താനും ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെയും അവർക്കു അതിനു വളം വെച്ച് കൊടുത്ത ആഭ്യന്തര മന്ത്രി പിണറായി വിജയനെയും വെന്തു വെണ്ണീറാക്കാനുള്ള ശക്തിയുമുണ്ട് വാളയാറിലെ ആ അമ്മയുടേ കണ്ണു നീരിന്. തന്റെ മക്കളുടെ കൊലയാളികളെ സംരക്ഷിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന ആവശ്യവുമായി ജനുവരി 26 മുതൽ സത്യാഗ്രഹത്തട്ടിലായിരുന്ന അമ്മയോട് 'എന്തിനാണ് സമരമെന്ന് അറിയില്ല' എന്ന് ഒരു മന്ത്രി പറഞ്ഞതായും ഇപ്പോൾ വാർത്തകൾ വരുന്നു.

അധികാര തിമിരം ബാധിച്ച് മാനുഷിക മൂല്യങ്ങൾ ജീർണിച്ചില്ലാതായ ഒരു ഭരണത്തിനാണ് അഞ്ചു വർഷമായി കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ജിഷ എന്ന ഒരു ദളിത് സഹോദരിയുടെ ദാരുണമായ കൊലപാതകത്തെ മുൻനിർത്തിയാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിനെതിരെ എൽഡിഎഫ് വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങൾ നടത്തി അധികാരത്തിലെത്തുന്നതും, തുടർന്ന് തീർത്തും സംശയമുളവാക്കുന്ന രീതിയിൽ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ പ്രതിയാക്കി ആ കേസ് ഒതുക്കുന്നതും.

ഒരു ദളിത് സ്ത്രീയുടെ ദാരുണ കൊലപാതകത്തിൽ മുതലക്കണ്ണീർ പൊഴിച്ച് അധികാരത്തിലെത്തിയ സർക്കാരാണിപ്പോൾ വാളയാറിലെ രണ്ടു ദളിത് കുഞ്ഞുങ്ങളുടെ കേസ് അട്ടിമറിച്ചിട്ട ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന ഹീനമായ നടപടിക്ക് പിന്നിൽ എന്നോർക്കണം. പാലത്താഴിയിൽ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് കാണിച്ച തിരിമറികളും, ജിഷ്ണു പ്രണോയുടെ അമ്മയെ നടുറോട്ടിൽ ബൂട്ടിട് പോലീസ് ചവുട്ടുന്ന കാഴ്ചയും, യതീഷ് ചന്ദ്ര പോലെയുള്ള ഉദ്യോഗസ്ഥർക്ക് എന്ത് മനുഷ്യാവകാശ ലംഘനം നടത്താനും ലൈസൻസ് കൊടുത്തതുമെല്ലാം ഈ സർക്കാരിന്റെ കാലത്തു തന്നെയാണെന്ന് നാം വിസ്മരിച്ചു കൂടാ.

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

കേരളം കണ്ട ഏറ്റവും ക്രൂരനായ ആഭ്യന്തര മന്ത്രിയെന്നാവും പിണറായി വിജയനെ ചരിത്രം രേഖപെടുത്തുന്നത്. അതിൽ ചിലപ്പോൾ അദ്ദേഹം ആനന്ദം കണ്ടെത്തുന്നതും ഉണ്ടാവും. പക്ഷെ താങ്കളുടെ കീഴിൽ താങ്കളുടെ പോലീസിന്റെ മൗനാനുവാദത്തോടെ ഇല്ലാതാക്കിയ സ്ത്രീകളുടെയും കുട്ടികളുടെയും പ്രാണവേദന ജീവിതാവസാനം വരെ താങ്കളെ വേട്ടയാടിക്കൊണ്ടിരിക്കും.

നടി റോഷ്‌ന ആന്‍ റോയിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

English summary
History records Pinarayi Vijayan as the most brutal Home Minister: Jyothikumar Chamakala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X