Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരിത്രം തിരുത്തിയ ഭൂരിപക്ഷം നേടിയ കെകെ ശൈലജ, പിണറായിയേയും പിന്നിലാക്കി, ചില കൂറ്റൻ ഭൂരിപക്ഷങ്ങൾ

ഒന്നിലധികം റെക്കോര്‍ഡുകള്‍ക്ക് കേരളം സാക്ഷ്യം വഹിച്ച തിരഞ്ഞെടുപ്പ് ആയിരുന്നു 2021ലേത്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാരും മുഖ്യമന്ത്രിയും അധികാരത്തുടര്‍ച്ച നേടിയത് തന്നെയാണ് അതില്‍ പ്രധാനപ്പെട്ടത്. മറ്റൊന്ന് ഇതുവരെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയുളള ഒരു സ്ഥാനാര്‍ത്ഥിയുടെ വിജയമാണ്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയെന്ന് നോക്കാം. കൂറ്റന്‍ ഭൂരിപക്ഷം നേടി ചരിത്രം കുറിച്ചത് സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന കെകെ ശൈലജയാണ്. മട്ടന്നൂരില്‍ നിന്ന് മത്സരിച്ച കെകെ ശൈലജയ്ക്ക് ലഭിച്ചത് 60,963 വോട്ടുകളുടെ വമ്പന്‍ ഭൂരിപക്ഷം ആയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് കഴിഞ്ഞ തവണ ശൈലജ ടീച്ചര്‍ സ്വന്തമാക്കിയത്.

കഴിഞ്ഞ തവണ ഭൂരിപക്ഷത്തില്‍ രണ്ടാമത് എത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആയിരുന്നു. 50,123 വോട്ടുകളുടെ ഭൂരിപക്ഷം ആണ് ധര്‍മടം മണ്ഡലം അദ്ദേഹത്തിന് നല്‍കിയത്. സി രഘുനാഥിനെയാണ് പിണറായി തറ പറ്റിച്ചത്. 49,780 വോട്ടിന്റെ ഭൂരിപക്ഷം നേടിയ സിപിഎം സ്ഥാനാര്‍ത്ഥി ടിഐ മധുസൂധനന്‍ ആണ് മൂന്നാമത്. പയ്യന്നൂരില്‍ എം പ്രദീപ് കുമാറിനെയാണ് ടിഐ മധുസൂധനന്‍ തോല്‍പ്പിച്ചത്.

History

നാലാമത് എത്തിയത് കല്യാശേരിയുടെ യുവ എംഎല്‍എയായ എം വിജിന്‍ ആണ്. 2021ല്‍ വിജിന്റെ നിയമസഭയിലേക്കുളള കന്നിയങ്കം ആയിരുന്നു. 44393 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബ്രിജേഷ് കുമാറിനെ വിജിന്‍ പരാജയപ്പെടുത്തിയത്.
ചേലക്കര എംഎൽഎ കെ രാധാകൃഷ്ണൻ 39400 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഏലത്തൂരിൽ മത്സരിച്ച മന്ത്രി എകെ ശശീന്ദ്രന് ലഭിച്ചത് 38502 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു. ഉടുമ്പൻചോലയിൽ രണ്ടാമങ്കത്തിന് ഇറങ്ങിയ എംഎം മണിക്ക് 38305 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു.

പുനലൂരിൽ സിപിഐ സ്ഥാനാർത്ഥിയായ പി എസ് സുപാലിന് മണ്ഡലം 37057 വോട്ടുകളുടെ ഭൂരിപക്ഷം നൽകി. തലശ്ശേരിയിൽ മത്സരിച്ച സ്പീക്കർ എഎൻ ഷംസീറിനും വൻ ഭൂരിപക്ഷം തന്നെ ലഭിച്ചു. 36801 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് എഎൻ ഷംസീർ നിയമസഭയിലേക്ക് എത്തിയത്. സിപിഐയുടെ പി മമ്മിക്കുട്ടി ഷൊർണൂർ മണ്ഡലത്തിൽ നിന്ന് 36674 വോട്ടുകളുടെ ഭൂരിപക്ഷം നേടി. മലപ്പുറം മണ്ഡലത്തിൽ നിന്ന് മുസ്ലീം ലീഗിന്റെ പി ഉബൈദുളള 35208ന്റെ ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്ക് എത്തിയത്. 35000ത്തിന് മുകളിൽ ഭൂരിപക്ഷം നേടിയ എംഎൽഎമാരുടെ കൂട്ടത്തിലെ ഏക പ്രതിപക്ഷാംഗമാണ് പി ഉബൈദുളള.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+