ചരിത്ര രേഖ സര്‍വേക്ക് ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ മനയില്‍ നിന്നും തുടക്കം
മലപ്പുറം: സാമൂഹ്യ സാക്ഷരതാ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ പുരാരേഖ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന ചരിത്ര രേഖ സര്‍വേയുടെ കുറ്റിപ്പുറം ബ്ലോക്ക് തല ഉദ്ഘാടനം സാമൂതിരി രാജാവിന് അരിയിട്ട് വാഴിക്കാന്‍ അധികാരമുണ്ടായിരുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ മനയില്‍ നിന്നും ആരംഭിച്ചു.
250 വര്‍ഷം മുമ്പു ജീവിച്ചിരുന്ന തപസ്വിയായ ഒരു ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ ഒറ്റ പലകയില്‍ തീര്‍ത്ത ആവണ പലകയുടെ ഐതിഹ്യം ആഴ്‌വാഞ്ചേരി കൃഷ്ണന്‍ തമ്പ്രാക്കളില്‍ നിന്നും ശേഖരിച്ചുകൊണ്ട് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

ചരിത്ര രേഖ സര്‍വേക്ക് ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ മനയിലെ ഒറ്റ പലകയില്‍ തീര്‍ത്ത ആവണ പലകയുടെ ഐതിഹ്യം ആഴ്‌വാഞ്ചേരി കൃഷ്ണന്‍ തമ്പ്രാക്കളില്‍ നിന്നും ശേഖരിച്ചുകൊണ്ട് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു
പിന്നീട് സ്വയംഭ്രഷ്ടനായി സന്യാസം സ്വീകരിച്ചുകൊണ്ട് ഈ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ വളാഞ്ചേരിക്കടുത്ത കുളമംഗലത്തെ കളപ്പുരയില്‍ താമസിച്ചുവെന്നും ഇദ്ദേഹത്തിന്‌ടെ ജടയില്‍ കെട്ടിയിരുന്ന രുദ്രാക്ഷ മാല പിന്നീട് അനന്തരാവകാശിയായിരുന്ന പരേതനായ ആഴ്‌വാഞ്ചേരി രാമന്‍ വലിയ തമ്പ്രാക്കള്‍ കഴുത്തിലണിയുകയും ചെയ്തിരുന്നുവെന്ന് ആഴ്‌വാഞ്ചേരി കൃഷ്ണന്‍ തമ്പ്രാക്കള്‍ കൂട്ടി ചേര്‍ത്തു. ഇനിയും കണ്ടെത്താത്ത നിരവധി ചരിത്രസ്മാരകങ്ങളും രേഖകളും കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനുമായാണ് ഇത്തരം ഒരു സര്‍വ്വേ . വെളിച്ചം കാണാത്ത നിരവധി ചരിത്ര ശേഷിപ്പുകള്‍ സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിലുണ്ട് . ഇവയെ കുറിച് കൃത്യമായ വിവരം പുരാ രേഖ വകുപ്പിന് ലഭ്യമല്ല . ഇത്തരം ശേഷിപ്പുകളും രേഖകളും സര്‍വേയിലൂടെ കണ്ടെത്തുകയാണ് ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്റെ പത്താം തരം, ഹയര്‍ സെക്കന്ററി തുല്യത പഠിതാക്കളാണ് സര്‍വ്വേ നടത്തുക .ഓരോ പഠിതാവും ഒരു രേഖയെങ്കിലും കണ്ടെത്തണം
ചടങ്ങില്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാറോളി കദീജ , കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വിദ്യഭ്യസ ആരോഗ്യ സത്രം സമിതി അധ്യക്ഷന്‍ കെ ടി സിദ്ധീഖ് , കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ നോഡല്‍ പ്രേരക് കെ.ടി . നിസാര്‍ ബാബു, ആതവനാട് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ പ്രേരക് എം.ജംഷീറ . തുല്യത പഠിതാക്കളായ കെ.പി. സവാദ് , എ. മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications