കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്ന വീഡിയോകൾ,പിന്നാലെ വീഡിയോ കോൾ; കേരളത്തിലെ ഹണിട്രാപ്പിന്റെ പുതിയ വഴികൾ ഇങ്ങനെ

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; ഫേസ്ബുക്ക് ഹണിട്രാപ്പിൽ മുന്നറിയിപ്പുമായി ഹൈടെക്ക് ക്രൈം എൻക്വയറി സെൽ. ഫേസ്ബുക്ക് വഴി തട്ടിപ്പുകൾ കൂടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഫേസ്ബുക്കിൽ ആകർഷണീയമായ ചിത്രങ്ങളുള്ളതും, അപരിചിതവുമായ പ്രൊഫലുകളിൽ നിന്നും വരുന്ന ഫ്രണ്ട് റിക്വസ്റ്റുകളിൽ നിന്നും ജാഗ്രത പുലർത്തണമെന്ന് സെൽ മുന്നറിയിപ്പ് നൽകുന്നു. ഉത്തരേന്ത്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചില ലോബികൾ ഇത്തരം തട്ടിപ്പുമായി ഇപ്പോൾ സജീവമാണെന്നും മാനഹാനിയും, വീഡിയോ പരസ്യപ്പെടുത്തുമെന്ന ഭീഷണിയും ഭയന്ന് പരാതി നൽകുന്നതിന് ആൾക്കാർ വിമുഖത കാണിക്കുന്നുണ്ടെന്നും സെൽ അറിയിച്ചു. തട്ടിപ്പ് രീതികളെ കുറിച്ചും ക്രൈം സെൽ വിശദീകരിക്കുന്നുണ്ട്. പോസ്റ്റ് വായിക്കാം

വാട്സ് ആപ് നമ്പർ നേടിയെടുക്കും

വാട്സ് ആപ് നമ്പർ നേടിയെടുക്കും

ഫേസ്ബുക്കിൽ ആകർഷണീയമായ ചിത്രങ്ങളുള്ളതും, അപരിചിതവുമായ പ്രൊഫലുകളിൽ നിന്നും നിങ്ങൾക്ക് ഫ്രണ്ട് റിക്വസ്റ്റുകൾ വന്നേക്കാം.നിങ്ങൾ അത്തരം ഫ്രണ്ട് റിക്വസ്റ്റുകൾ അക്സപ്റ്റ് ചെയ്യുന്നതോടെ അവർ നിങ്ങളോട് മെസ്സെഞ്ചറിലൂടെ ചാറ്റ് ചെയ്യുകയും, നിങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുകയും, നിങ്ങളുടെ വാട്സാപ്പ് നമ്പർ കരസ്ഥമാക്കുകയും ചെയ്യുന്നു.

അശ്ലീല മെസേജുകൾ

അശ്ലീല മെസേജുകൾ

തുടർന്ന് നിങ്ങളോട് വാട്സാപ്പിലുടെ ചാറ്റ് ചെയ്യുകയും, വീഡിയോ കോൾ ഉൾപ്പടെ നടത്തുകയും, അശ്ലീല മെസ്സേജുകൾ അയക്കുകയും, അവർ പലവിധ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ അവരുടെ നഗ്ന വീഡിയോകൾ എന്ന് തോന്നിക്കുന്ന വീഡിയോകൾ നിങ്ങളുടെ മുന്നിൽ പ്രദർശിപ്പിച്ച് നിങ്ങളെ പ്രലോഭിപ്പിക്കുകയും, നിങ്ങളുടെ നഗ്നത പ്രദർശിപ്പിക്കുവാൻ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

വീഡിയോ പുറത്തുവിടുമെന്ന്

വീഡിയോ പുറത്തുവിടുമെന്ന്

നിങ്ങൾ വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിക്കുന്നത് അവർ റിക്കോർഡ് ചെയ്യുകയും, അതിനു ശേഷം അത് നിങ്ങളുടെ ബന്ധുക്കൾക്കും, കുടുബക്കാർക്കും, സുഹൃത്തുകൾക്കും അയച്ച് നൽകുമെന്ന് ഭീഷണിപ്പെടുത്തി നിങ്ങളിൽ നിന്നും പണം തട്ടുന്നു (ഗൂഗിൾ പേ പോലുള്ള ആപ്ലിക്കേഷനുകളിലൂടെ പണം നൽകാൻ ആവശ്യപ്പെടുന്നു). നിങ്ങൾ പണം നൽകാൻ കൂട്ടാക്കാത്ത പക്ഷം ഈ വീഡിയോകൾ യൂടൂബിൽ അപ്ലോഡ് ചെയ്ത് നിങ്ങൾക്ക് മാനഹാനിയുണ്ടാക്കുന്നതും, കുടുബ/സാമൂഹ്യ ബന്ധങ്ങൾ തകരുന്ന അവസ്ഥ വരെ സംജാതമാകുന്നു.

വലയിൽ വീഴ്ത്തിയേക്കാം

വലയിൽ വീഴ്ത്തിയേക്കാം

അപരിചിതമായ ഫെയിസ്ബുക്ക് പ്രഫൈലുകളിൽ നിന്നും, നമ്പറുകളിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്ന ഓരോ റിക്വസ്റ്റും അക്സപ്റ്റ് ചെയ്ത് സ്വയം ഹണിട്രാപ്പുകളിൽ പെടാതിരിക്കുവാൻ ശ്രദ്ധിക്കുക.സോഷ്യൽ മീഡിയയിൽ നിങ്ങൾ നൽകുന്ന വിവരങ്ങൾ പിൻതുടർന്ന് കുറ്റവാളികൾ നിങ്ങളെ വലയിൽ വീഴ്ത്തിയേക്കാം. ആയതിനാൽ സോഷ്യൽ മീഡിയയിൽ നിങ്ങളുടെ വ്യക്തി വിവരങ്ങൾ ഒന്നും തന്നെ പരസ്യമാകാതിരിക്കാൻ ശ്രദ്ധിക്കണം.

ചതിക്കുഴിയിൽ പെടുത്താം

ചതിക്കുഴിയിൽ പെടുത്താം

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. ചിന്തിക്കേണ്ടത് നിങ്ങളാണ്...! സോഷ്യൽ മീഡിയകളിൽ അപരിചിതരുമായുള്ള വഴിവിട്ട ബന്ധം ചിലപ്പോൾ നിങ്ങളെ ചതിക്കുഴികളിൽപ്പെടുത്തിയേക്കാം. ഇത്തരത്തിൽ ചതിയിൽ വീഴാതിരിക്കാൻ സ്വയം മുൻകരുതലെടുക്കാം.

ദില്ലി കലാപത്തെ കുറിച്ചുള്ള പുസ്തക പ്രകാശന വിവാദം; പ്രസിദ്ധീകരണത്തിൽ നിന്ന് പിൻമാറിയതായി ബ്ലൂംസ്ബെറിദില്ലി കലാപത്തെ കുറിച്ചുള്ള പുസ്തക പ്രകാശന വിവാദം; പ്രസിദ്ധീകരണത്തിൽ നിന്ന് പിൻമാറിയതായി ബ്ലൂംസ്ബെറി

കേരളത്തിൽ വീണ്ടും 2000 കടന്ന് കൊവിഡ് രോഗികൾ!!1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ!! ഇന്ന് 15 മരണംകേരളത്തിൽ വീണ്ടും 2000 കടന്ന് കൊവിഡ് രോഗികൾ!!1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ!! ഇന്ന് 15 മരണം

കാസർഗോഡ് നഗരസഭ പരിധിയിൽ കൊവിഡ് കേസുകൾ ഉയരുന്നു; ജില്ലയിൽ ഇന്ന് 119 പേർക്ക് രോഗംകാസർഗോഡ് നഗരസഭ പരിധിയിൽ കൊവിഡ് കേസുകൾ ഉയരുന്നു; ജില്ലയിൽ ഇന്ന് 119 പേർക്ക് രോഗം

English summary
Hi Tech Crime Inquiry Cell warns of honey trap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X