കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് സഹകരണമേഖലയില്‍ ഹിറ്റ്ലര്‍ മോഡല്‍ ഭരണം: ഐസി ബാലകൃഷ്ണന്‍

  • By Desk
Google Oneindia Malayalam News

മാനന്തവാടി: സംസ്ഥാനത്ത് സഹകരണമേഖലയില്‍ ഹിറ്റ്ലര്‍ മോഡല്‍ ഭരണം നടപ്പിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത് എന്ന് ഡി സി സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ കുറ്റപ്പെടുത്തി. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ 30-ാം വയനാട് ജില്ലാ സമ്മേളനം മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

അദ്ദേഹം. മോദി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയങ്ങളെ താലോലിക്കുന്ന സമീപനമാണ് തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ തലവന്‍ എന്ന് അവകാശപ്പെടുന്ന പിണറായി വിജയന്‍ കേരളത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്നും, യു.ഡി.എഫ്.ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളെ അട്ടിമറിച്ച് അഡ്മിനിസ്ട്രേറ്റര്‍ ഭരണം കൊണ്ടുവരുന്ന എല്‍.ഡി.എഫിന്റെ രഹസ്യ അജണ്ട കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.സുനില്‍ അധ്യക്ഷതവഹിച്ചു. ജീവനക്കാര്‍ക്കായി വയനാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ക്ഷേമനിധി പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് പി.കെ. രാജീവന്‍ നിര്‍വ്വഹിച്ചു.

balakrshnn

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ ജില്ലാ സമ്മേളനം ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാന ജനറല്‍ സെക്രട്ടറി ചാള്‍സ് ആന്റണി, ജോഷ്വാ മാത്യു, അശോകന്‍ കുറുങ്ങപ്പളളി, ഇ.ഡി.സാബു, ടി.സി.ലൂക്കോസ്, ഷിജി കെ. നായര്‍, ആര്‍.രാജന്‍, എന്‍.ഡി. ഷിജു, പി.ആര്‍.ലക്ഷ്മണന്‍, എം.ജി.ബിജു, എക്കണ്ടി മൊയ്തൂട്ടി, ഡെന്നീസണ്‍ കണിയാരം, എം.പി.കുര്യാക്കോസ്, കെ.സുധാകരന്‍, ഷാജി മാനന്തവാടി, പി.എം. ദേവസ്യ, എന്‍.സി.സാബു, ശ്രീഹരി, മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

English summary
hitler model rulein state- i c balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X