കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച്‌ഐവി ബാധിച്ച മകളുടെ ഭാവി ആശങ്കയില്‍; നീതി തേടി പിതാവ് കോടതിയിലേക്ക്

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: രക്താര്‍ബുദ ചികിത്സയ്ക്കായി എത്തിയ പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ പിതാവ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ആശുപത്രിയില്‍ തുടര്‍ ചികിത്സ ലഭിക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടിയുടെ വിദ്യാഭ്യാസവും ഭാവിയും പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പിതാവ് കോടതിയെ സമീപിക്കുന്നത്.

ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടി രക്തം സ്വീകരിച്ചതോടെയാണ് എച്ച്‌ഐവി ബാധിച്ചത്. തമിഴ്‌നാട് സ്വദേശിയായ മറ്റൊരു കുട്ടിക്കും എച്ച്‌ഐവി ബാധിച്ചതായി വിവരങ്ങളുണ്ട്. എന്നാല്‍ സംഭവത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് ആര്‍സിസി പറയുന്നത്.

നീതി തേടി

നീതി തേടി

പെണ്‍കുട്ടിക്ക് നീതി തേടിയാണ് പിതാവ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. പെണ്‍കുട്ടിയുടെ ഭാവിയില്‍ ആശങ്ക ഉണ്ടെന്നാണ് പിതാവ് പറയുന്നത്.

വിദ്യാഭ്യാസവും ഭാവിയും

വിദ്യാഭ്യാസവും ഭാവിയും


പെണ്‍കുട്ടിക്ക് ആശുപത്രിയില്‍ നിന്ന് തുടര്‍ ചികിത്സ ലഭിക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടിയുടെ വിദ്യാഭ്യാസവും ഭാവിയും പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

സര്‍ക്കാരില്‍ നിന്ന് തീരുമാനം

സര്‍ക്കാരില്‍ നിന്ന് തീരുമാനം

ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് തീരുമാനം ഉണ്ടാകണമെന്നും പിതാവ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഡോക്ടര്‍മാര്‍ തന്നെ ഡോക്ടര്‍മാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലുള്ള അതൃപ്തിയും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

സംശയം

സംശയം

പെണ്‍കുട്ടിക്ക് നല്‍കിയ രക്തത്തിന്റെ ഘടകങ്ങള്‍ മറ്റ് മൂന്നു പേര്‍ക്ക് കൊടുക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നും അങ്ങനെയെങ്കില്‍ കൂടുതല്‍ പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചിരിക്കാമെന്ന സംശയവും പ്രകടിപ്പിച്ചിട്ടുണ്ട്.

അഞ്ചു വര്‍ഷത്തെ

അഞ്ചു വര്‍ഷത്തെ

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കാര്യങ്ങള്‍ പരിശോധിക്കണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഒമ്പത് വയസുകാരിക്ക്

ഒമ്പത് വയസുകാരിക്ക്

രക്താര്‍ബുദ ചികിത്സയ്‌ക്കെത്തിയ ഒമ്പത്കാരിക്കാണ് എച്ച്‌ഐവി ബാധിച്ചത്. ഹരിപ്പാട് സ്വദേശിനിയാണ് പെണ്‍കുട്ടി.

അധികൃതര്‍ പറയുന്നത്

അധികൃതര്‍ പറയുന്നത്

വിന്‍ഡോ പീരിയഡിലുള്ള ഏതെങ്കിലും രോഗികളില്‍ നിന്നായിരിക്കും പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചതെന്നാണ് ആര്‍സിസി അധികൃതര്‍ പറയുന്നത്. വീഴ്ച പറ്റിയിട്ടില്ലെന്നും വ്യക്തമാക്കുന്നു.

 മറ്റൊരു കുട്ടിക്കും

മറ്റൊരു കുട്ടിക്കും

തമിഴ്‌നാട്ടില്‍ നിന്ന് ചികിത്സയ്‌ക്കെത്തിയ മറ്റൊരു കുട്ടിക്കും എച്ച്‌ഐവി ബാധിച്ചതായി സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.


English summary
hiv affect during rcc treatment father goes to court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X