കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍സിസിയെ വിടാതെ 'എച്ച്ഐവി'.. രക്തം നല്‍കിയ നാല്‍പ്പത് പേര്‍ക്കും എച്ച്ഐവി!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്‍ററില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ എച്ച്ഐവി ബാധിച്ച് മരിച്ച സംഭവത്തിന് പിന്നാലെ ആര്‍സിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ആര്‍സിസിയില്‍ രക്തം നല്‍കിയ 40 പേര്‍ക്ക് എച്ച്ഐവി ബാധയുണ്ടെന്ന റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്.

ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിക്കും മറ്റൊരു ആണ്‍കുട്ടിക്കുമായിരുന്നു എച്ച്ഐവി ബാധിച്ചെന്ന് കണ്ടെത്തിയത്. ലുക്കീമിയ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച കുട്ടികള്‍ക്കാണ് എച്ച്ഐവി ബാധിച്ചത്. എന്നാല്‍ സംഭവത്തില്‍ ആര്‍സിസിക്ക് പങ്കില്ലെന്നും കുട്ടികള്‍ മറ്റ് ആസ്പത്രികളില്‍ നിന്നും രക്തം സ്വീകരിച്ചിരുന്നെന്നും അവിടെ നിന്നാകാം രോഗം പകര്‍ന്നതെന്നുമായിരുന്നു ആര്‍സിസിയുടെ നിലപാട്.

40 പേര്‍ക്ക് എച്ച്ഐവി

40 പേര്‍ക്ക് എച്ച്ഐവി

ആര്‍സിസിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ രക്തം നല്‍കിയ 40 പേര്‍ക്ക് എച്ച് ഐവി രോഗമുണ്ടെന്നാണ് കണ്ടെത്തല്‍. ആര്‍സിസിയില്‍ ഒന്നര വര്‍ഷത്തിനിടെ രക്തം നല്‍കിയ എത്ര ദാതാക്കള്‍ക്ക് എയ്ഡ്സ് കണ്ടെത്തിയെന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനാണ് നാല്‍പ്പത് പേര്‍ക്ക് എന്ന് ഉത്തരം ലഭിച്ചത്. ഇതുകൂടാതെ മറ്റ് അലര്‍ജികള്‍ ഉള്ള 22 പേരില്‍ നിന്നും രക്തം സ്വീകരിച്ചെന്നും മറുപടിയില്‍ പറയുന്നുണ്ട്. അതേസമയം ഇതില്‍ പലരേയും അവരുടെ രോഗത്തെ സംബന്ധിച്ച് ആര്‍സിസി അറിയിക്കാറില്ലത്രേ.

വീണ്ടും വീണ്ടും

വീണ്ടും വീണ്ടും

രോഗബാധ അറിയാത്തത് കൊണ്ട് തന്നെ ഇതില്‍ പലരും വീണ്ടുമെത്തി രക്തം ദാനം ചെയ്യാറുണ്ട്. ഇത്തരത്തില്‍ 2016 ല്‍ രോഗബാധയുള്ളവരില്‍ നിന്ന് സ്വീകരിച്ച 19324 യൂണിറ്റ് രക്തം നശിപ്പ് കളഞ്ഞു. എന്തുകൊണ്ടാണ് ദാതാക്കളെ ഇത് അറിയിക്കാത്തതെന്ന ചോദ്യത്തിന് വിളിച്ചാല്‍ കിട്ടുന്നവരെ അറിയിക്കാറുണ്ടെന്ന അലസമായ മറുപടിയാണ് ആര്‍സിസി നല്‍കിയതെന്നും ഏഷ്യാനെറ്റ് ന്യൂസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എല്ലാം വായുവില്‍

എല്ലാം വായുവില്‍

ദേശീയ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ, രക്തത്തിന്‍റെ ഗുണനിലപരിശോധന നടത്താറുണ്ടോ എന്നീ ചോദ്യങ്ങള്‍ക്ക് ഇതൊന്നും ഇവിടെ രേഖപ്പെടുത്താറില്ലെന്ന മറുപടിയാണ് ആര്‍സിസി നല്‍കിയത്. രക്ത ഗ്രൂപ്പിങ്ങ് കാര്‍ഡുകളുടെ നിര്‍മ്മാണ തീയതി രേഖപ്പെടുത്താനുള്ള രജിസ്റ്ററുകള്‍ പോലും ആര്‍സിസി സൂക്ഷിക്കാറില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു മറുപടി.

വിവാദം

വിവാദം

മജ്ജയിലെ കാന്‍സറിന് ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിക്ക് എച്ച്ഐവി ഉണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ആര്‍സിസിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത സംഭവങ്ങളുടെ തുടക്കം. ആര്‍സിസി പോലെയുള്ള സ്ഥാപനത്തിന് ചികിത്സാപിഴവ് സംഭവിച്ചെന്ന ആരോപണം ദേശീയതലത്തില്‍ തന്നെ വാര്‍ത്തയായതോടെ ആരോപണം തെറ്റാണെന്ന് വാദിച്ച് ആര്‍സിസി രംഗത്തെത്തി. തുടര്‍ന്ന് കുട്ടിയുടെ രക്തം ചെന്നൈയിലെ ലാബിലേക്കയചട്ച് പരിശോധിച്ചു. അവിടെ നിന്ന് കുട്ടിക്ക് എച്ച്ഐവി ഇല്ലെന്നായിരുന്നു ഫലം വന്നത്. എന്നാല്‍ പരിശോധനയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റാവിയിരുന്നുവെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു.തുടര്‍ന്ന് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് എച്ച്ഐവി ഉള്ളയാളിന്‍റെ രക്തം തന്നെയാണ് നല്‍കിയതെന്ന് കണ്ടെത്തിയത്.

ഇനിയും ആശങ്ക പെടേണ്ടേ?

ഇനിയും ആശങ്ക പെടേണ്ടേ?

ആര്‍സിസിയില്‍ നിന്ന് എച്ച്ഐവി ബാധിച്ച് കുട്ടി മരിച്ചതിന് പിന്നാലെ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും പതിനായിരക്കണക്കിന് ആളുകള്‍ക്ക് ചികിത്സ നല്‍കുന്ന സ്ഥാപനമാണ് ആര്‍എസിസി എന്നും ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമായി സംഭവിക്കുന്നത് സ്വാഭാവികമാണെന്നുമായിരുന്നു ആരോഗ്യമന്ത്രി കെകെ ശൈല പറഞ്ഞത്.

English summary
hiv patients donated blood in rcc says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X