ആര്‍സിസിയില്‍ വീണ്ടും എച്ച്ഐവി ബാധ; രക്താര്‍ബുദ ചികിത്സയ്ക്കെത്തിയ കുട്ടിക്ക് എച്ച്ഐവി പകര്‍ന്നത്?
തിരുവനന്തപുരം: റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ നിന്ന് രക്ത ഘടകം കുത്തിവച്ച ഒരാള്‍ക്കു കൂടി എച്ച്ഐവി ബാധിച്ചതായി സംശയം. തമിഴ്നാട്ടില്‍ നിന്ന് രക്താര്‍ബുദ ചികിത്സയ്ക്കെത്തിയ 15 വയസുളള കുട്ടിക്കാണ് എച്ച്ഐവി ബാധിച്ചതായി സംശയിക്കുന്നത്.
ആര്‍സിസിയില്‍ സൂക്ഷിച്ചിരുന്ന കുട്ടിയുടെ രക്ത സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് വൈറസ് ബാധ കണ്ടെത്തിയത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയുടെ സാമ്പിള്‍ വീണ്ടും പരിശോധിക്കും.

വീണ്ടും എച്ച്ഐവി ബാധ
ആര്‍സിസിയില്‍ വീണ്ടും എച്ച്ഐവി ബാധ കണ്ടെത്തി. തമിഴ്നാട്ടില്‍ നിന്ന് രക്താര്‍ബുധ ചികിത്സയ്ക്കെത്തിയ 15 വയസുള്ള കുട്ടിക്കാണ് എച്ച്േഐവി ബാധിച്ചിരിക്കുന്നത്.

രക്തസാമ്പിള്‍ പരിശോധനയില്‍
കുട്ടിയുടെ രക്ത സാമ്പിള്‍ പരിശോധിച്ചതില്‍ നിന്നാണ് വൈറസ് ബാധ കണ്ടെത്തിയത്. കുട്ടി ആര്‍സിസിയില്‍ നിന്ന് രക്തഘടകം കുത്തിവച്ചിരുന്നു. കുട്ടിയുടെ രക്ത സാമ്പിള്‍ വീണ്ടും പരിശോധിക്കുന്നുണ്ട്.

ആര്‍സിസിയുടെ വീഴ്ചയല്ല
നേരത്തെ ആലപ്പുഴ സ്വദേശിയായ കുട്ടിക്ക് എച്ച്ഐവി ബാധിച്ച സംഭവത്തില്‍ ആര്‍സിസിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്. റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി.

എച്ച്ഐവി പകരാന്‍ കാരണം
വൈറസ് ബാധ വെളിപ്പെടുംമുമ്പ് ശേഖരിച്ച രക്തത്തിന്റെ ഘടകങ്ങള്‍ കുത്തിവച്ചതാണ് എച്ച്ഐവി പകരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിന്‍ഡോ പീരിയഡിന്റെ ദൈര്‍ഘ്യം കുറച്ച് അണുബാധ സ്ഥിരീകരിക്കാനാവുന്ന ന്യൂക്ലിയര്‍ ആസിഡ് ടെസ്റ്റ് ആവിഷ്കരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

സമാന നിഗമനം
റീജ്യണല്‍ കാന്‍സര്‍ സെന്ററും എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും നടത്തിയ അന്വേഷണങ്ങളിലും സമാന നിഗമനത്തിലാണ് എത്തിയത്. ഈ റിപ്പോര്‍ട്ടും സര്‍ക്കാരിന് കൈമാറി.

ദാതാക്കളെ കണ്ടെത്തി
ആലപ്പുഴ സ്വദേശിയായ കുട്ടിക്ക് രക്തം നല്കിയ ദാതാക്കളെ കണ്ടെത്തി അവരുടെ വിവരം ആരോഗ്യ വകുപ്പിനും പോലീസിനും ആര്‍സിസിസി കൈമാറി. സംശയമുളള ദാതാക്കളെയും അവരുമായി ബന്ധമുള്ളവരെയും വിളിച്ചു വരുത്താന്‍ മെഡിക്കല്‍ കോളേജ് പോലീസും ശ്രമം തുടങ്ങി.

പരാതി നല്‍കിയിട്ടില്ല
രണ്ടാമതായി എച്ച്ഐവി കണ്ടെത്തിയ കുട്ടിയുടെ ബന്ധുക്കള്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. കഴിഞ്ഞ ഓഗസ്ററിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിക്ക് എച്ച് ഐവി പകര്‍ന്നതായി ആര്‍സിസി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications