കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍സിസിയില്‍ വീണ്ടും എച്ച്‌ഐവി ബാധ; രക്താര്‍ബുദ ചികിത്സയ്‌ക്കെത്തിയ കുട്ടിക്ക് എച്ച്‌ഐവി പകര്‍ന്നത്?

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ നിന്ന് രക്ത ഘടകം കുത്തിവച്ച ഒരാള്‍ക്കു കൂടി എച്ച്‌ഐവി ബാധിച്ചതായി സംശയം. തമിഴ്‌നാട്ടില്‍ നിന്ന് രക്താര്‍ബുദ ചികിത്സയ്‌ക്കെത്തിയ 15 വയസുളള കുട്ടിക്കാണ് എച്ച്‌ഐവി ബാധിച്ചതായി സംശയിക്കുന്നത്.

ആര്‍സിസിയില്‍ സൂക്ഷിച്ചിരുന്ന കുട്ടിയുടെ രക്ത സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് വൈറസ് ബാധ കണ്ടെത്തിയത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയുടെ സാമ്പിള്‍ വീണ്ടും പരിശോധിക്കും.

വീണ്ടും എച്ച്‌ഐവി ബാധ

വീണ്ടും എച്ച്‌ഐവി ബാധ

ആര്‍സിസിയില്‍ വീണ്ടും എച്ച്‌ഐവി ബാധ കണ്ടെത്തി. തമിഴ്‌നാട്ടില്‍ നിന്ന് രക്താര്‍ബുധ ചികിത്സയ്‌ക്കെത്തിയ 15 വയസുള്ള കുട്ടിക്കാണ് എച്ച്േഐവി ബാധിച്ചിരിക്കുന്നത്.

രക്തസാമ്പിള്‍ പരിശോധനയില്‍

രക്തസാമ്പിള്‍ പരിശോധനയില്‍

കുട്ടിയുടെ രക്ത സാമ്പിള്‍ പരിശോധിച്ചതില്‍ നിന്നാണ് വൈറസ് ബാധ കണ്ടെത്തിയത്. കുട്ടി ആര്‍സിസിയില്‍ നിന്ന് രക്തഘടകം കുത്തിവച്ചിരുന്നു. കുട്ടിയുടെ രക്ത സാമ്പിള്‍ വീണ്ടും പരിശോധിക്കുന്നുണ്ട്.

ആര്‍സിസിയുടെ വീഴ്ചയല്ല

ആര്‍സിസിയുടെ വീഴ്ചയല്ല

നേരത്തെ ആലപ്പുഴ സ്വദേശിയായ കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ ആര്‍സിസിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്. റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി.

എച്ച്‌ഐവി പകരാന്‍ കാരണം

എച്ച്‌ഐവി പകരാന്‍ കാരണം

വൈറസ് ബാധ വെളിപ്പെടുംമുമ്പ് ശേഖരിച്ച രക്തത്തിന്റെ ഘടകങ്ങള്‍ കുത്തിവച്ചതാണ് എച്ച്‌ഐവി പകരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിന്‍ഡോ പീരിയഡിന്റെ ദൈര്‍ഘ്യം കുറച്ച് അണുബാധ സ്ഥിരീകരിക്കാനാവുന്ന ന്യൂക്ലിയര്‍ ആസിഡ് ടെസ്റ്റ് ആവിഷ്‌കരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

സമാന നിഗമനം

സമാന നിഗമനം

റീജ്യണല്‍ കാന്‍സര്‍ സെന്ററും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും നടത്തിയ അന്വേഷണങ്ങളിലും സമാന നിഗമനത്തിലാണ് എത്തിയത്. ഈ റിപ്പോര്‍ട്ടും സര്‍ക്കാരിന് കൈമാറി.

ദാതാക്കളെ കണ്ടെത്തി

ദാതാക്കളെ കണ്ടെത്തി

ആലപ്പുഴ സ്വദേശിയായ കുട്ടിക്ക് രക്തം നല്‍കിയ ദാതാക്കളെ കണ്ടെത്തി അവരുടെ വിവരം ആരോഗ്യ വകുപ്പിനും പോലീസിനും ആര്‍സിസിസി കൈമാറി. സംശയമുളള ദാതാക്കളെയും അവരുമായി ബന്ധമുള്ളവരെയും വിളിച്ചു വരുത്താന്‍ മെഡിക്കല്‍ കോളേജ് പോലീസും ശ്രമം തുടങ്ങി.

പരാതി നല്‍കിയിട്ടില്ല

പരാതി നല്‍കിയിട്ടില്ല

രണ്ടാമതായി എച്ച്‌ഐവി കണ്ടെത്തിയ കുട്ടിയുടെ ബന്ധുക്കള്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. കഴിഞ്ഞ ഓഗസ്‌ററിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിക്ക് എച്ച് ഐവി പകര്‍ന്നതായി ആര്‍സിസി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

English summary
hiv virus again in rcc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X