കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ നിന്ന് 13 ലക്ഷം 'കോണ്ടംസ്'... പുരുഷന്‍മാര്‍ക്കല്ല, സ്ത്രീകള്‍ക്ക്!!! ആഫ്രിക്കയിലേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: ഗര്‍ഭനിരോധന ഉറകള്‍ എന്ന് പറയുമ്പോള്‍ പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന ഉറകളെ കുറിച്ചായിരിക്കും എല്ലാവരും ചിന്തിക്കുക. എന്നാല്‍ പുരുഷന്‍മാര്‍ക്ക് മാത്രമല്ല, സ്ത്രീകള്‍ക്കും ഗര്‍ഭനിരോധന ഉറകള്‍ ഉണ്ട്. അത് നമ്മുടെ കൊച്ചു കേരളത്തിലും ഉത്പാദിപ്പിയ്ക്കുന്നുണ്ട്.

ഇപ്പോള്‍ അതല്ല വാര്‍ത്ത. സ്ത്രീകള്‍ക്കായി കേരളത്തില്‍ നിന്ന് ഉത്പാദിപ്പിയ്ക്കുന്ന ഗര്‍ഭനിരോധന ഉറകള്‍ കടല്‍ കടന്ന് ആഫ്രിക്കയില്‍ എത്തുന്നു എന്നതാണ്. തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സില്‍ ഉത്പാദിപ്പിച്ച 13 ലക്ഷം ഗര്‍ഭനിരോധന ഉറകളാണ് കടല്‍ കടക്കുന്നത്.

പതിമൂന്ന് ലക്ഷം

പതിമൂന്ന് ലക്ഷം

ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് ഉത്പാദിപ്പിയ്ക്കുന്ന സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധന ഉറകളാണ് ആഫ്രിക്കയിലേക്ക് കയറ്റിയയക്കുന്നത്. 13 ലക്ഷം ഗര്‍ഭ നിരോധ ഉറകള്‍.

എയ്ഡ്‌സ് തടയാന്‍

എയ്ഡ്‌സ് തടയാന്‍

എച്ച്‌ഐവി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധന ഉറകള്‍ കയറ്റിയയക്കുന്നത്. ബുര്‍ക്കിന ഫാസോ, ഗാംബിയ, ഡോമിനിക്കന്‍ റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇത് അയക്കുന്നത്.

വന്‍ കരാര്‍

വന്‍ കരാര്‍

ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന് ലഭിച്ച വന്‍ കരാറുകളില്‍ ഒന്നാണിത്. വികസ്വര രാജ്യങ്ങള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും സൗജന്യമായി എത്തിക്കുന്ന ഐഡിഎ ഫൗണ്ടേഷന്‍ വഴിയാണ് ഈ കരാര്‍ ലഭിച്ചത്.

തദ്ദേശീയം

തദ്ദേശീയം

സ്ത്രീകള്‍ക്കുള്ള ഗര്ഡഭനിരോധന ഉറകള്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. അന്തര്‍ദേശീയ നിലവാരത്തിലാണ് ഇവ നിര്‍മ്മിക്കുന്നത്.

അംഗീകൃതം

അംഗീകൃതം

സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധന ഉറകളുടെ കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന്. 25 ലക്ഷം ഗര്‍ഭനിരോധനകള്‍ വരെ പ്രതിവര്‍ഷം ഉത്പാദിപ്പിക്കാനാകും.

ഒളിംപിക്‌സിന്

ഒളിംപിക്‌സിന്

ഒളിംപിക്‌സ് വേളയിലും ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡില്‍ നിന്ന് ദശലക്ഷക്കണക്കിന് ഗര്‍ഭനിരേധന ഉറകള്‍ കയറ്റിയയച്ചിരുന്നു. ആഗോള പ്രസിദ്ധമാണ് ഇവയുടെ ഗുണനിലവാരം.

പൊതുമേഖലാ സ്ഥാപനം

പൊതുമേഖലാ സ്ഥാപനം

കേന്ദ്ര പൊതുമേഖലാ സ്ഥാപനം ആണ് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ്. മൂഡ്‌സ് കോണ്ടംസ് ഉത്പാദിപ്പിക്കുന്നത് എച്ച്എല്‍എല്‍ ആണ്. 50 വര്‍ഷമായി സ്ഥാപനം ഈ രംഗത്തുണ്ട്.

English summary
Leading condom manufacturers HLL Lifecare Ltd, with its headquarters in Thiruvananthapuram, will export 1.3 million female condoms to African countries Gambia and Burkina Faso and Dominican Republic in the Caribbean.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X