കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെയിംസ് മാത്യുവിന്റെ അറസ്റ്റ് വൈകാന്‍ കാരണം സി.പി.എം. സമ്മര്‍ദ്ധമോ?

  • By Aiswarya
Google Oneindia Malayalam News

തളിപ്പറമ്പ:ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഇ.പി.ശശിധരന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ജെയിംസ് മാത്യു എം.എല്‍.എ.യുടെ അറസ്റ്റ് വൈകുന്നു. ശ്രീകണ്ഠപുരം പോലീസ് റജിസ്റ്റര്‍ചെയ്ത ആത്മഹത്യാപ്രേരണക്കേസിലെ രണ്ടാംപ്രതി ജെയിംസ് മാത്യുവിന്റെ അറസ്റ്റ് സി.പി.എം. സംസ്ഥാന സമ്മേളനം തീരുംവരെ വൈകിപ്പിക്കാന്‍ നീക്കം. സി.പി.എം. സമ്മേളനം നടക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ജെയിംസ് മാത്യുവിന്റെ അറസ്റ്റ് നടന്നാല്‍ പാര്‍ട്ടിയ്ക്ക് അത് ക്ഷീണമാവും എന്നതും സി.പി.എം. ജില്ലാ നേതൃത്വത്തിന്റ കടുത്ത സമ്മര്‍ദ്ധവുമാണ് എം.എല്‍.എ.യുടെ അറസ്റ്റ് വൈകിപ്പിക്കാന്‍ കാരണം എന്നാണ് റിപ്പേര്‍ട്ടുകള്‍.

അതേ സമയം തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും എം.എല്‍.എ. കോടതിയിലോ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലോ കീഴടങ്ങിയിട്ടില്ല. കേസിലെ ഒന്നാംപ്രതിയായ ടാഗോര്‍ സ്‌കൂള്‍ അധ്യാപകന്‍ എം.വി.ഷാജിയെ ചൊവ്വാഴ്ച കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

james-mathew

കേസ് അന്വേഷിക്കുന്ന ശ്രീകണ്ഠപുരം സി.ഐ. കെ.എ.ബോസ് ഇനി നാലുദിവസം സ്ഥലത്തുണ്ടാവില്ല. തൃശ്ശൂരില്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണ് അദ്ദേഹം. 24 വരെ സി.പി.എം. സംസ്ഥാന സമ്മേളനമാണ്. നിലവില്‍ സംസ്ഥാനസമിതി അംഗമായ ജെയിംസ് മാത്യു സമ്മേളനത്തില്‍ പങ്കെടുക്കും.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ ശേഷവും ജെയിംസ് മാത്യു പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ത്തന്നെ വിവിധ പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇ.പി.ജയരാജന്‍ വധശ്രമക്കേസില്‍ കെ.സുധാകരനെ തീവണ്ടിയില്‍വെച്ച് അറസ്റ്റുചെയ്ത പോലീസ് ജെയിംസ് മാത്യുവിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നടന്ന ഡി.സി.സി. യോഗത്തില്‍ വിമര്‍ശമുണ്ടായിരുന്നു.ഇനി സി.പി.എം. സമ്മേളനത്തിനിടയില്‍ ജെയിംസ് മാത്യുവിന്റെ അറസ്റ്റ് നടത്തനാണോ ചെന്നിത്തലയുടെ പോലീസ് കാത്തിരിക്കുന്നത് എന്നതും കാണേണ്ടിയിരിക്കുന്നു.

English summary
The police team probing the suicide case of the headmaster of Tagore Vidyanikethan, Taliparamba, on Wednesday served a notice on James Mathew MLA, asking him to appear before them within five days. The MLA is the second accused in the case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X