പിറന്നാള്‍ ദിനത്തില്‍ ആരോഗ്യ മേഖലയ്ക്ക് മോഹന്‍ലാലിന്റെ കരുതല്‍; നന്ദി അറിയിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: പിറന്നാള്‍ ദിനത്തില്‍ കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ നടന്‍ മോഹന്‍ലാലിന് നന്ദി രേഖപ്പെടുത്തി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഫോണില്‍ വിളിച്ച് ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതില്‍ ശ്രീ മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചെന്നും കൊവിഡ് പ്രതിരോധത്തിന് ഉള്‍പ്പടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
Recommended Video
ദല്‍ഹി ലോക്ക്ഡണ്‍ ചിത്രങ്ങള്‍ (22-05-2021)

കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ മലയാളത്തിന്റെ പ്രിയ നടന്‍ ശ്രീ. മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ നന്ദി. പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് ശ്രീ മോഹന്‍ലാല്‍ തന്നത്. ഓക്സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്സ-റേ മെഷീനുകള്‍ എന്നിവയുള്‍പ്പെടെയാണ് സംഭവനയായി ലഭിച്ചിരിക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലേക്ക് ആവശ്യമായ ഓക്സിജന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹായവും നല്‍കിയിട്ടുണ്ട്. മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ അദ്ദേഹം നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു- ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് ആശുപത്രികളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കാന്‍ രംഗത്തിറങ്ങിയത്. 1.5 കോടി രൂപയുടെ പ്രോജക്ട് ഇവൈ ജിഡിഎസ് , യുഎസ് ടെക്‌നോജീസ് എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗവ. മെഡിക്കല്‍ കോളേജ് - കളമശേരി, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, ലക്ഷ്മി ആശുപത്രി - എറണാകുളം, ആലുവ, എസ് പി ഫോര്‍ട്ട് ഹോസ്പിറ്റല്‍- തിരുവന്തപുരം, സുധീന്ദ്ര മെഡിക്കല്‍ മിഷന്‍- എറണാകുളം, ആറ്റുകാല്‍ ദേവി ട്രസ്റ്റ് ഹോസ്പിറ്റല്‍ - തിരുവനന്തപുരം, കൃഷ്ണ ആശുപത്രി, എറണാകുളം, ഭരത് ആശുപത്രി- കോട്ടയം, ഷറഫ് ഹോസ്പിറ്റല്‍- എറണാകുളം, സേവന ആശുപത്രി- പാലക്കാട്, ലോര്‍ഡ്സ് ഹോസ്പിറ്റല്‍ - തിരുവന്തപുരം, ലേക്ഷോര്‍ ആശുപത്രി-എറണാകുളം, ഗവ . താലൂക്ക് ആശുപത്രി- പട്ടാമ്പി എന്നിവിടങ്ങളിലാണ് സഹായം എത്തിക്കുക.
അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാലിന്റെ 61ാം പിറന്നാള്‍. സിനിമ-രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്ന് ന്ിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസയുമായി രംഗത്തെത്തിയത്. പലരുടെ പിറന്നാള്‍ ആശംസ സന്ദേശം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.












Click it and Unblock the Notifications