കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസില്‍ ഹോക്കി, ഷൂട്ടിംഗ്, വനിതാ ഫുട്‌ബോള്‍ ടീമുകള്‍ ഉടന്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കേരള പോലീസില്‍ പുതുതായി വനിതാ ഫുട്‌ബോള്‍ ടീമിന് രൂപം നല്‍കും. അതോടൊപ്പം ഹോക്കി ടീമും ഷൂട്ടിംഗ് ടീമും രൂപീകരിക്കാനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പോലീസില്‍ നിയമിതരായ ഹവില്‍ദാര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ ഓണ്‍ലൈനില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.

kerala

മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കായികതാരങ്ങളെ പോലീസിലേക്ക് ആകര്‍ഷിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ വിവിധ കായികഇനങ്ങളിലായി 137 പേര്‍ക്കാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പോലീസില്‍ നിയമനം നല്‍കിയത്.

പാലക്കാട് നഗരസഭയിലെ ജയ് ശ്രീറാം ബാനർ, ബിജെപിക്കാരുടേത് അപക്വമായ പെരുമാറ്റമെന്ന് ബി രാധാകൃഷ്ണ മേനോന്‍പാലക്കാട് നഗരസഭയിലെ ജയ് ശ്രീറാം ബാനർ, ബിജെപിക്കാരുടേത് അപക്വമായ പെരുമാറ്റമെന്ന് ബി രാധാകൃഷ്ണ മേനോന്‍

ഇന്ന് പാസിങ് ഔട്ട് പൂര്‍ത്തിയാക്കിയ ബാച്ചില്‍പ്പെട്ടവര്‍ ഹരിയാനയില്‍ നടന്ന ആള്‍ ഇന്ത്യാ പോലീസ് അത്‌ലറ്റിക് മീറ്റില്‍ എട്ട് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും നേടിയിരുന്നു. മെഡല്‍ നേടിയവര്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിതരണം ചെയ്തു.

തൃശൂർ കോര്‍പ്പറേഷനിൽ വീണ്ടും ട്വിസ്റ്റ്; ഇടതിനെ വെട്ടാൻ രണ്ടും കൽപ്പിച്ച് യുഡിഎഫ്, വിമതന് വമ്പൻ വാഗ്ദാനംതൃശൂർ കോര്‍പ്പറേഷനിൽ വീണ്ടും ട്വിസ്റ്റ്; ഇടതിനെ വെട്ടാൻ രണ്ടും കൽപ്പിച്ച് യുഡിഎഫ്, വിമതന് വമ്പൻ വാഗ്ദാനം

57 ഹവില്‍ദാര്‍മാരാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. ഇതില്‍ 35 പേര്‍ പുരുഷന്‍മാരും 22 പേര്‍ വനിതകളുമാണ്. മികച്ച ഔട്ട്‌ഡോര്‍ കേഡറ്റായി ആല്‍ബിന്‍ തോമസ്, മികച്ച ഷൂട്ടറായി വിഘ്‌നേഷ്, അതുല്യ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഓള്‍ റൗണ്ടറും ഇന്‍ഡോര്‍ കേഡറ്റുമായി തെരഞ്ഞെടുക്കപ്പെട്ടത് ആല്‍ഫി ലൂക്കോസ് ആണ്. ഇവര്‍ക്കും സംസ്ഥാന പോലീസ് മേധാവി ട്രോഫികള്‍ സമ്മാനിച്ചു.
എ.ഡി.ജി.പിമാരായ ഡോ. ബി സന്ധ്യ, കെ. പത്മകുമാര്‍, മനോജ് എബ്രഹാം, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ കെ.എല്‍ ജോണ്‍കുട്ടി എന്നിവര്‍ സംബന്ധിച്ചു.

ബിജെപിയ്ക്ക് 11 പഞ്ചായത്ത് മാത്രം! എൽഡിഎഫിന് 540, യുഡിഎഫ് വെറും 287... ത്രിശങ്കുവിൽ 99; ഞെട്ടിക്കുന്ന കണക്ക്ബിജെപിയ്ക്ക് 11 പഞ്ചായത്ത് മാത്രം! എൽഡിഎഫിന് 540, യുഡിഎഫ് വെറും 287... ത്രിശങ്കുവിൽ 99; ഞെട്ടിക്കുന്ന കണക്ക്

സിപിഎമ്മില്‍ നിന്നും 25 ലക്ഷം വാങ്ങി, കോണ്‍ഗ്രസ് നേതാക്കള്‍ യുഡിഎഫിനെ തോല്‍പ്പിച്ചു; ഗുരുതര ആരോപണംസിപിഎമ്മില്‍ നിന്നും 25 ലക്ഷം വാങ്ങി, കോണ്‍ഗ്രസ് നേതാക്കള്‍ യുഡിഎഫിനെ തോല്‍പ്പിച്ചു; ഗുരുതര ആരോപണം

'പേയ്‌മെന്റ് റാണി, ബിജെപി ഏജന്റ്'.. ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയ്ക്ക് എതിരെ കൊല്ലത്ത് പോസ്റ്ററുകൾ'പേയ്‌മെന്റ് റാണി, ബിജെപി ഏജന്റ്'.. ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയ്ക്ക് എതിരെ കൊല്ലത്ത് പോസ്റ്ററുകൾ

Recommended Video

cmsvideo
Kerala started health worker's registration for vaccine

English summary
Hockey, shooting and women's football teams would be formed in the police Says, CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X