Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ; എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; ഭാഗിക അവധി ഈ ജില്ലയില്‍

കൊച്ചി: സംസ്ഥാനത്ത് പെയ്യുന്ന ശക്തമായ മഴയും കാറ്റും പരിഗണിച്ച് ഇന്ന് രണ്ട് ജില്ലകള്‍ക്ക് അവധിയും ഒരു ജില്ലയ്ക്ക് ഭാഗിക അവധിയും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോട്ടയത്ത് മൂന്ന് താലൂക്കുകളിലെ വിദ്യാലയങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി ബാധകമാകുന്നത്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്.

rain

എറണാകുളം ജില്ലയില്‍

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ജൂലൈ 25) അവധിയായിരിക്കും. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.

മുന്‍കരുതലുകള്‍ സ്വീകരിക്കണം

തുടര്‍ച്ചയായ കനത്ത മഴയും മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള നീരൊഴുക്കും കാരണം മലങ്കര അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിതമായി ക്രമീകരിക്കുന്നതിനായി ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 200 സെ.മീ വരെ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. തൊടുപുഴയാറിലെയും മൂവാറ്റുപുഴയാറിലെയും ജലനിരപ്പ് നിലവില്‍ സുരക്ഷിതമായതിനാല്‍ പുറത്തേക്ക് ഒഴുകുന്ന വെള്ളം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയും. എന്നിരുന്നാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. മൂവാറ്റുപുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു. കുളിക്കുന്നതിനോ മറ്റ് അവശ്യങ്ങള്‍ക്കോ പുഴയില്‍ ഇറങ്ങുന്നത് നിര്‍ബന്ധമായി ഒഴിവാക്കേണ്ടതാണ്.

കോട്ടയം ജില്ലയില്‍

വരും ദിവസങ്ങളില്‍ കോട്ടയം ജില്ലയില്‍ അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിനാല്‍ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിരോധനം

അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാല്‍ ജൂലൈ 28 വരെ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ച് ഉത്തരവായി. ജൂലൈ 28 വരെ ജില്ലയിലെ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചു.

ഇടുക്കി ജില്ലയില്‍

വരും ദിവസങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

പതിവിന് വിപരീതമായി റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. നഷ്ടപെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനം. എല്ലാ വിദ്യാര്‍ത്ഥികളും വീട്ടില്‍ തന്നെ കഴിയണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+