കോഴിക്കോട് നഗരത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചക്ക് ശേഷം അവധി; ഗതാഗത നിയന്ത്രണവും..അറിയാം
കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചിക്ക് ശേഷം അവധി പ്രഖ്യാപിച്ചു. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനു നുബന്ധിച്ച് നഗരത്തിൽ ഏർപ്പെടുത്തുന്ന ശക്തമായ സുരക്ഷാക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അവധി.
കോർപ്പറേഷൻ പരിധിയിലുള്ള അങ്കണവാടികൾ, മദ്രസകൾ, സിബി എസ് ഇ, ഐ സി എസ് ഇ സ്കൂളുകൾ, പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഗതാഗത നിയന്ത്രണം ഇങ്ങനെ
ഉപരാഷ്ട്രുപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് 15, 16 ദിവസങ്ങളിലാണ് കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുക. രാമനാട്ടുകര എയർപോർട്ട് റോഡ് ജങ്ഷൻ, തൊണ്ടയാട്-അരയിടത്ത് പാലം, മാവൂർ റോർഡ്, മാനാഞ്ചിറ, പാളയം, പുഷ്പ ജങ്ഷൻ, ചാലപ്പുറം റൂട്ട് എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏർപ്പെടത്തുക.
വാഹനങ്ങൾ വഴിതിരിച്ചു വിടുന്നത് എങ്ങനെയെന്ന് അറിയാം
കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോകേണ്ട വാഹനങ്ങൾ
മലാപ്പറമ്പ് - മെഡിക്കൽ കോളേജ് - കുറ്റിക്കാട്ടൂർ - പെരുവയൽ - ഊർക്കടവ് പാലം - എടവണ്ണപ്പാറ -കൊണ്ടോട്ടി വഴിയോ പോകണം. അല്ലെങ്കിൽ വെങ്ങോലി -ബീച്ച് റോഡ് -മീഞ്ചന്ത-രാമനാട്ടുകര -കാക്കഞ്ചേരി വഴി പോകണം.
റെയിൽവേ സ്റ്റേഷൻ - ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ
വെസ്റ്റ് ഹിൽ-ചുങ്കം-ബട്ട് റോഡ് ബീച്ച് വഴിയോ ക്രിസ്ത്യൻ കോളേജ് വെസ്റ്റ്-ഗാന്ധി റോഡ് ജങ്ഷൻ വഴിയോ, പന്നിയങ്കര-പുഷ്പ ജങ്ഷൻ-ഫ്രാൻസിസ് റോഡ് വഴിയോ പോകണം.
കുന്ദമംഗലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ
കാരന്തൂർ-മുഴിക്കൽ-മലപ്പറമ്പ്-എരഞ്ഞിപ്പാലം വഴിയാണ് വാബനങ്ങൾ സിറ്റിയിലേക്ക് പ്രവേശിക്കേണ്ടത്
കുറ്റിക്കാട്ടൂർ-മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ
കോവൂർ -ഇരിങ്ങോടൻ പള്ളി ജങ്ഷൻ-പൂക്കാട് ജങ്ഷൻ-മലപ്പറമ്പ്-എരഞ്ഞിപ്പാലം വഴി സിറ്റിയിലേക്ക് പ്രവേശിക്കാം.
മലപ്പുറം-യൂണിവേഴ്സിറ്റി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ
രാമനാട്ടുകര-ഫറോക്ക്-ചെരുവണ്ണൂർ-മീഞ്ചന്ത-വഴി സിറ്റിയിലേക്ക് പ്രവേശിക്കണം.
പെരുമണ്ണ-പന്തീരക്കാവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ
മാങ്കാവ് ജങ്ഷൻ-ലുലു ജങ്ഷൻ-പുതിയറ വഴി നഗരത്തിലേക്ക് പ്രവേശിക്കണം.
കോഴിക്കോട് സിറ്റി ഭാഗത്തുനിന്ന് മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ
സ്റ്റേഡിയം ജങ്ഷൻ- പുതിയറ-കുതിരവട്ടം റോഡ്-പൊറ്റമ്മൽ-പലാഴി റോഡ്-കെ.ടി.താഴം-മത്തിക്ക മുക്ക്-ചേവായൂർ വഴി പോകണം.
സിറ്റിയിലെ റോഡുകളിൽ വാഹന പാർക്കിങ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ യാത്രാ സമയത്ത് ഈ റൂട്ടിൽ ഗതാഗതം പൂർണമായും തടയുമെന്നും കോഴിക്കോട് ട്രാഫിക് പോലീസ് അറിയിച്ചു.


Click it and Unblock the Notifications
