കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് ചെയ്യാൻ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്കും ശമ്പളത്തോടെ അവധി;ലേബര്‍ കമ്മീഷണറുടെ നിര്‍ദ്ദേശം

Google Oneindia Malayalam News

കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 23ന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവധി നൽകാൻ ലേബർ കമ്മീഷണറുടെ നിർദേശം. ജനപ്രാതിനിധ്യ നിയമം 1951-ലെ വകുപ്പ് 135(ബി) ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് കമ്മീഷണറുടെ ഉത്തരവ്.

<strong>ആദ്യ ഘട്ട പോളിംഗ് പൂര്‍ത്തിയായി, 55 ശതമാനത്തിന് മുകളില്‍ പോളിംഗ്, രണ്ടിടത്ത് പ്രശ്‌നങ്ങള്‍!!</strong>ആദ്യ ഘട്ട പോളിംഗ് പൂര്‍ത്തിയായി, 55 ശതമാനത്തിന് മുകളില്‍ പോളിംഗ്, രണ്ടിടത്ത് പ്രശ്‌നങ്ങള്‍!!

കേരള ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് കീഴില്‍ വരുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. ദിവസവേതനക്കാര്‍ക്കും കാഷ്വല്‍ തൊഴിലാളികള്‍ക്കും ഉത്തരവ് ബാധകം.

Election

സാധാരണ ഗതിയിൽ ദിവസ വേതനക്കാർ ലീവെടുത്ത് വോട്ട് ചെയ്യാൻ പോകാറില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ലേബർ കമ്മീഷൻ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. സമ്മതിദാനം വിനിയോഗിക്കുന്നതിന് വേണ്ടി അവരവരുടെ നിയോജക മനണ്ഡലങ്ങളിൽ പോകുന്ന തൊഴിലാളികൾക്കും ജീവനക്കാർക്കും അന്നേ ദിവസത്തിലെ വേതനം തൊഴിലുടമ നിഷേധിക്കാൻ പാടില്ലെന്ന് ലേബർ കമ്മീഷണർ സിവി സജയൻ അറിയിച്ചു.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Holiday for lok sabha election voting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X