അവധി;തിരുവനന്തപുരത്ത് ഈ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി
മേജര്‍ വെള്ളായണി ദേവീ ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 23ന് നേമം, കല്ലിയൂര്‍, പള്ളിച്ചല്‍, ബാലരാമപുരം, വെങ്ങാനൂര്‍, തിരുവല്ലം എന്നീ ഗ്രാമപഞ്ചായത്തുകളിൽ (തിരുവനന്തപുരം നഗരസഭയില്‍ ലയിപ്പിച്ച പ്രദേശങ്ങൾ ഉൾപ്പെടെ) പ്രാദേശിക അവധി അനുവദിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി ബാധകമായിരിക്കും. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് ഈ അവധി ബാധകമായിരിക്കില്ല.

മീനഭരണി മഹോത്സവം; മാര്‍ച്ച് 21 ന് കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയില്‍ പ്രാദേശിക അവധി
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 21 ന് കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ചപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.












Click it and Unblock the Notifications