മാസപ്പിറവി കണ്ടു; കേരളത്തില്‍ തിങ്കളാഴ്ച മുതല്‍ റംസാന്‍ വ്രതാരംഭം
കോഴിക്കോട്: മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ തിങ്കളാഴ്ച മുതല്‍ റംസാന്‍ വ്രതാരംഭം. കോഴിക്കോട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിനാല്‍ ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ റംസാന്റെ വരവ് അറിയിക്കുകയായിരുന്നു.
കേരള ഹിലാല്‍ കമ്മിറ്റിയും റംസാന്‍ മാസപ്പിറവി പ്രഖ്യാപിച്ചു. ഗള്‍ഫ് നാടുകളില്‍ ഒമാന്‍ ഒഴികെയുള്ള രാജ്യങ്ങളിലും തിങ്കളാഴ്ച മുതല്‍ റംസാന്‍ ആരംഭിക്കും. ഒമാനില്‍ ചൊവ്വാഴ്ചമുതല്‍ ആയിരിക്കും റംസാന്‍ വ്രതം ആരംഭിക്കുക.

മുസ്ലീം വിശ്വാസികളുടെ വിശുദ്ധമാസമായ റംസാനോട് അനുബന്ധിച്ച് സംസ്ഥാനത്തെ പള്ളികളിലെല്ലാം വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. മിക്ക പള്ളികളും മഴയ്ക്കുമുന്നേ അറ്റകുറ്റ പണികളും പെയിന്റിങ് ജോലികളും തീര്‍ത്ത് റംസാന്‍ മാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരുന്നു.












Click it and Unblock the Notifications