കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഗമണ്ണില്‍ പോലീസ് സ്‌റ്റേഷന്‍ അത്യാവശ്യം

  • By Soorya Chandran
Google Oneindia Malayalam News

തൊടുപുഴ: പഴയ സിമി കാമ്പ് മാത്രമല്ല, വാഗമണ്‍ ഇപ്പോഴും ദേശ വിരുദ്ധരുടെ താവളമാണെന്ന് റിപ്പോര്‍ട്ട്. വാഗമണ്‍ പ്രദേശത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നുണ്ടത്രെ. ഇക്കാര്യം നിരീക്ഷിക്കാനും നടപടി എടുക്കാനും വാഗമണില്‍ പോലീസ് സ്‌റ്റേഷന്‍ തുടങ്ങാന്‍ തീരുമാനമായി.

ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പോലീസ് സ്‌റ്റേഷന്‍ തുടങ്ങുന്നതിന് ഉത്തരവിട്ടതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജില്ലയിലെ നാല് പോലീസ് സ്‌റ്റേഷനുകളുടെ അതിര്‍ത്തി നിര്‍ണയിക്കാനും നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. പീരുമേട് , കാഞ്ഞാര്‍, കുളമാവ്, ഉപ്പുതറ എന്നീ സ്റ്റേഷനുകളുടെ പരിധിയില്‍ നിന്നുള്ള സ്ഥലങ്ങളായിരിക്കും പുതിയ പോലീസ് സ്‌റ്റേഷന്റെ കീഴില്‍ വരിക.

Vagamon

2007 ല്‍, നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ ക്യാമ്പ് നടന്നതാണ് വാഗമണിനെ ടൂറിസം വാര്‍ത്തകളില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി വരെ സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അത്ിന് ശേഷവും പ്രദേശത്ത് തീവ്ര വാദപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിനോദ സഞ്ചാര കേന്ദ്രമായ വാഗമണില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. നിലവില്‍ പീരുമേട് , മുണ്ടക്കയം പോലീസ് സ്‌റ്റേഷനുകളുടെ കീഴിലാണ് വാഗമണ്‍ പ്രദേശം വരുന്നത്. എന്നാല്‍ ഇവിടെ നിന്ന് രണ്ട് സ്റ്റേഷന്‍ ആസ്ഥാനത്തേക്കെത്താന്‍ കിലോമീറ്ററുകള്‍ താണ്ടേണ്ട അവസ്ഥയാണ്.

English summary
Home Department decide to form new police station at Vagamon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X