'ഷോ വേണ്ട'; 'ആവശ്യത്തലേറെ പണിയുണ്ട്'; ഐശ്വര്യക്ക് താക്കീതുമായി ആഭ്യന്തര വകുപ്പ്
കൊച്ചി: ഡിസിപി ഐശ്വര്യ ഡോങ്റെക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. മേലുദ്യാഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരില്‍ പാറാവു നിന്ന വനിത പൊലീസിനെതിരെ നടപടിയെടുത്ത സംഭവം വിവാദമായതിനു പിന്നാലെയാണ് ഐശ്വര്യക്ക് ആഭ്യന്തരവകുപ്പിന്റെ താക്കീത് ലഭിച്ചത്. ആവശ്യത്തിലേറെ തിരക്കുകളുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളില്‍ ചെന്ന് ഇത്തരത്തില്‍ പെരുമാറരുതെന്നാണ് മുന്നറിയിപ്പ്.
പാറാവു നിന്ന പൊലീസുകാരിയെ സ്ഥലം മാറ്റിയ നടപടി വാര്‍ത്തയാകുകയും ഇവര്‍ പ്രതികരിക്കുകയും ചെയ്തത് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് സര്‍ക്കാരിന് പതിവു പോലെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതുടര്‍ന്നാണ് താക്കീത് നല്‍കിയത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസര്‍ കൂടിയായ ഇവരുടെ പെരുമാറ്റം അതിരു കടന്നതായിപ്പോയി എന്നാണ് മേലുദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഐശ്വര്യ മഫ്തിയില്‍ എറണാകുളം നോര്‍ത്തിലുള്ള വനിത പൊലീസ് സ്റ്റേഷനില്‍ അടിയന്തര സന്ദര്‍ശനത്തിനെത്തുന്നത്. വാഹനം നോര്‍ത്ത് സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്ത ശേഷം നടന്ന് സമീപത്തുള്ള സ്റ്റേഷനിലേക്ക് കയറുകയായിരുന്നു. അധികാര ഭാവത്തില്‍ സ്റ്റേഷനില്‍ ഇടിച്ചുകയറിയ യുവതിയെക്കണ്ട് വനിത പൊലീസ് തടഞ്ഞ് ചോദ്യം ചെയ്തു. ഇത് ഇഷ്ടപ്പെടാതിരുന്ന ഡിസിപി ഒേൈദ്യാഗിക വാഹനത്തില്‍ വന്നിട്ടും തിരിച്ചറിഞ്ഞില്ലെന്നതിന് വിശദീകരണം ചോദിച്ചു. വാഹനത്തില്‍ വന്നത് കണ്ടില്ലെന്നും സിവില്‍ വേഷത്തിലായതിനാല്‍ തിരിച്ചറിഞ്ഞില്ലെന്നുമുള്ള വിശദീകരണം തൃപ്തികരമല്ലാതെ വന്നതോടെ രണ്ട് ദിവസത്തേക്ക് ട്രാഫിക് ഡ്യൂട്ടിയിലേക്ക് സ്ഥലം മാറ്റി. ഇതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് ഡിസിപി തന്നെ കഴിഞ്ഞ ദിവസം വിശദീകരിക്കുകയും ചെയ്തിരുന്നു.
അതേ സമയം കൊച്ചി സിറ്റി പൊലീസില്‍ ചുമതലയേറ്റിട്ട് പത്ത് ദിവസം പോലും സ്ഥലത്തില്ലായിരുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥയെ സിവില്‍ പൊലീസ് ഓഫീസര്‍ എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യമാണ് പൊലീസുകാര്‍ക്കിടയില്‍ നിന്ന് ഉയരുന്നത്. പുതുവര്‍ഷത്തില്‍ ചുമതലയേെേറ്റങ്കിലും പലകാരണം കൊണ്ടും അഞ്ചു ദിവസത്തിലേറെയായി തിരുവനന്തപുരത്ത് തന്നെയായിരുന്നു ഐശ്വര്യ. പൊലീസുകാരുമായി കൂടിക്കാഴ്ച്ചയോ പരേഡ് പരിശോധനയോ ഒന്നും നടത്താന്‍ സമയം കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞെല്ലെന്നു പറയുന്നതില്‍ ന്യായമില്ലെന്നും പൊലീസുകാര്‍ പറയുന്നു.
കൊവിഡ് പ്രൊട്ടോക്കോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിശദ വിവരങ്ങള്‍ ആരാഞ്ഞ ശേഷം അകത്തു പ്രവേശിപ്പിക്കുന്നത് അഭിനന്ദിച്ചിരുന്നെങ്കില്‍ ഡിസിപിയെ എല്ലാവരും അംഗീകരിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. എന്നാല്‍ ഡിസിപിയുടെ പ്രതികരണം മറിച്ചയതില് പ്രതിഷേധമുണ്ടെന്ന നിലപാടിലാണ് പൊലീസുകാര്‍.
കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications