കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഷോ വേണ്ട'; 'ആവശ്യത്തലേറെ പണിയുണ്ട്'‌; ഐശ്വര്യക്ക്‌ താക്കീതുമായി ആഭ്യന്തര വകുപ്പ്‌

Google Oneindia Malayalam News

കൊച്ചി: ഡിസിപി ഐശ്വര്യ ഡോങ്‌റെക്ക്‌ ആഭ്യന്തര വകുപ്പിന്റെ താക്കീത്‌. മേലുദ്യാഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരില്‍ പാറാവു നിന്ന വനിത പൊലീസിനെതിരെ നടപടിയെടുത്ത സംഭവം വിവാദമായതിനു പിന്നാലെയാണ്‌ ഐശ്വര്യക്ക്‌ ആഭ്യന്തരവകുപ്പിന്റെ താക്കീത്‌ ലഭിച്ചത്‌. ആവശ്യത്തിലേറെ തിരക്കുകളുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളില്‍ ചെന്ന്‌ ഇത്തരത്തില്‍ പെരുമാറരുതെന്നാണ്‌ മുന്നറിയിപ്പ്‌.

പാറാവു നിന്ന പൊലീസുകാരിയെ സ്ഥലം മാറ്റിയ നടപടി വാര്‍ത്തയാകുകയും ഇവര്‍ പ്രതികരിക്കുകയും ചെയ്‌തത്‌ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച്‌ സര്‍ക്കാരിന്‌ പതിവു പോലെ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഇതിനെതുടര്‍ന്നാണ്‌ താക്കീത്‌ നല്‍കിയത്‌. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ്‌ ഓഫീസര്‍ കൂടിയായ ഇവരുടെ പെരുമാറ്റം അതിരു കടന്നതായിപ്പോയി എന്നാണ്‌ മേലുദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

aiswrya dongre

കഴിഞ്ഞ ഞായറാഴ്‌ച്ചയാണ്‌ ഐശ്വര്യ മഫ്‌തിയില്‍ എറണാകുളം നോര്‍ത്തിലുള്ള വനിത പൊലീസ്‌ സ്റ്റേഷനില്‍ അടിയന്തര സന്ദര്‍ശനത്തിനെത്തുന്നത്‌. വാഹനം നോര്‍ത്ത്‌ സ്‌റ്റേഷന്‌ മുന്നില്‍ പാര്‍ക്ക്‌ ചെയ്‌ത ശേഷം നടന്ന്‌ സമീപത്തുള്ള സ്റ്റേഷനിലേക്ക്‌ കയറുകയായിരുന്നു. അധികാര ഭാവത്തില്‍ സ്റ്റേഷനില്‍ ഇടിച്ചുകയറിയ യുവതിയെക്കണ്ട്‌ വനിത പൊലീസ്‌ തടഞ്ഞ്‌ ചോദ്യം ചെയ്‌തു. ഇത്‌ ഇഷ്ടപ്പെടാതിരുന്ന ഡിസിപി ഒേൈദ്യാഗിക വാഹനത്തില്‍ വന്നിട്ടും തിരിച്ചറിഞ്ഞില്ലെന്നതിന്‌ വിശദീകരണം ചോദിച്ചു. വാഹനത്തില്‍ വന്നത്‌ കണ്ടില്ലെന്നും സിവില്‍ വേഷത്തിലായതിനാല്‍ തിരിച്ചറിഞ്ഞില്ലെന്നുമുള്ള വിശദീകരണം തൃപ്‌തികരമല്ലാതെ വന്നതോടെ രണ്ട്‌ ദിവസത്തേക്ക്‌ ട്രാഫിക്‌ ഡ്യൂട്ടിയിലേക്ക്‌ സ്ഥലം മാറ്റി. ഇതിനെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകരോട്‌ ഡിസിപി തന്നെ കഴിഞ്ഞ ദിവസം വിശദീകരിക്കുകയും ചെയ്‌തിരുന്നു.

അതേ സമയം കൊച്ചി സിറ്റി പൊലീസില്‍ ചുമതലയേറ്റിട്ട്‌ പത്ത്‌ ദിവസം പോലും സ്ഥലത്തില്ലായിരുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥയെ സിവില്‍ പൊലീസ്‌ ഓഫീസര്‍ എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യമാണ്‌ പൊലീസുകാര്‍ക്കിടയില്‍ നിന്ന്‌ ഉയരുന്നത്‌. പുതുവര്‍ഷത്തില്‍ ചുമതലയേെേറ്റങ്കിലും പലകാരണം കൊണ്ടും അഞ്ചു ദിവസത്തിലേറെയായി തിരുവനന്തപുരത്ത്‌ തന്നെയായിരുന്നു ഐശ്വര്യ. പൊലീസുകാരുമായി കൂടിക്കാഴ്‌ച്ചയോ പരേഡ്‌ പരിശോധനയോ ഒന്നും നടത്താന്‍ സമയം കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞെല്ലെന്നു പറയുന്നതില്‍ ന്യായമില്ലെന്നും പൊലീസുകാര്‍ പറയുന്നു.

കൊവിഡ്‌ പ്രൊട്ടോക്കോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിശദ വിവരങ്ങള്‍ ആരാഞ്ഞ ശേഷം അകത്തു പ്രവേശിപ്പിക്കുന്നത്‌ അഭിനന്ദിച്ചിരുന്നെങ്കില്‍ ഡിസിപിയെ എല്ലാവരും അംഗീകരിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. എന്നാല്‍ ഡിസിപിയുടെ പ്രതികരണം മറിച്ചയതില്‍ പ്രതിഷേധമുണ്ടെന്ന നിലപാടിലാണ്‌ പൊലീസുകാര്‍.

കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

English summary
home department warned kochi dcp aiswarya dongre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X