Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലപ്പെട്ട കൃപേഷിന്‍റെ കുടുംബത്തിന് വീടൊരുങ്ങി,വാക്ക് പാലിച്ച് ഹൈബി ഈഡന്‍, ഇന്ന് പാല് കാച്ചല്‍

കാസര്‍ഗോഡ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്‍റെ ഓലമേഞ്ഞ വീട് എല്ലാവരിലും നൊമ്പരം നിറച്ച കാഴ്ചയായിരുന്നു. കൃപേഷിന്‍റെ വീടിന്‍റെ ദൈനാവസ്ഥ വാര്‍ത്തയായതിന്‍റെ പിറ്റേന്നാണ് എംഎല്‍എയായ ഹൈബി ഈഡന്‍ കൃപേഷിന് വീട് വെച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇപ്പോള്‍ ദാ മൂന്ന് കിടപ്പുമുറികളോട് കൂടിയ വീട് കൃപേഷിനും കുടുംബത്തിനും വേണ്ടി തയ്യാറായി കഴിഞ്ഞു. വീടിന്‍റെ താക്കോല്‍ ദാനം വെള്ളിയാഴ്ച നിര്‍വ്വഹിക്കുമെന്ന് ഹൈബി ഈഡന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഹൈബിയുടെ കുറിപ്പ് ഇങ്ങനെ

hibidd-155

കാസറഗോഡ് കല്ല്യോട്ട് കൃപേഷിന്റെ ഗൃഹപ്രവേശമാണ് നാളെ (19-04-2019).കൃപേഷിനെയും ശരത്ത് ലാലിനെയും കൊന്നൊടുക്കിയതിലൂടെ ചോരക്കൊതിയന്മാർ ഇല്ലാതാക്കിയത് കുറെ പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു.

സംഭവ ദിവസം മാധ്യമങ്ങളിലൂടെ പുറത്തു വന്ന കൃപേഷിന്റെ ഒറ്റമുറി വീടിന്റെ ചിത്രം ഏതൊരാളുടെയും കണ്ണു നനയിക്കുന്നതായിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ അനുഗ്രഹ ആശീർവാദങ്ങളോടെ ഞാൻ ആരംഭിച്ച ഒരു ദൗത്യം ഇവിടെ പൂർത്തിയാവുകയാണ്.ഒന്നും ഒരു പകരമാകില്ലെങ്കിലും എന്നിലെ പഴയ കെ.എസ്.യുക്കാരന് ഇത് കാണാതെ പോകാൻ കഴിയുമായിരുന്നില്ല.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

നാളെ രാവിലെ 11 മണിക്ക് ഞാനും കുടുംബവും കല്ല്യോട്ട് എത്തും. എന്റെ ജന്മദിനമായ നാളെ ജോഷിയുടെയും കിച്ചുവിന്റെയും നാട്ടിൽ ഞാനുമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+