കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''നേരേ പോടാ കുരങ്ങാ''... നാട്ടുകാര്‍ കേള്‍ക്കെ യുവാവിന് ഹോംഗാര്‍ഡിന്‍റെ തെറിവിളി

  • By Vishnu
Google Oneindia Malayalam News

കൊച്ചി: തിരക്കേറിയ നഗരങ്ങളില്‍ ട്രാഫിക് നിയന്ത്രിക്കാനാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഹോം ഗാര്‍ഡ് എന്ന സംവിധാനം ഏര്‍പ്പെടുത്തിയത്. പട്ടാളത്തില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന നല്‍കിയായിരുന്നു ഹോം ഗാര്‍ഡുകളുടെ നിയമനം. എന്നാല്‍ മിക്കയിടത്തും ഹോം ഗാര്‍ഡുകള്‍ വലിയ തലവേദനയായി മാറിയിരിക്കുകയാണ്. മോശം പെരുമാറ്റമാണത്രേ ഇവരുടെ ഭാഗത്ത് നിന്നുണ്ടാകാറ്.

കൊച്ചിയിലെ സൗത്ത് പാലത്തിന് സമീപത്ത് വച്ച് ബൈക്കിലെത്തിയ യുവാവിനെ ഒരു ഹോം ഗാര്‍ഡ് വിളിച്ചത് കുരങ്ങനെന്നാണ്. നാട്ടുകാര്‍ കേള്‍ക്കെ ചീത്ത് വിളിച്ച് അപമാനിച്ചതിനെതിരെ യുവാവ് നിയമനടപടിക്കൊരുങ്ങുകയാണ്. സൗത്ത് ലൈവ് പാലത്തിനടത്തുവച്ചാണ് സംഭവം.

Read More: അഴിമതി നടത്തിയതിന് പുറത്താക്കി; കൃഷിമന്ത്രിക്ക് പത്രപരസ്യത്തിലൂടെ മറുപടി !!!

Traffic

കടവന്ത്രയില്‍ നിന്ന് വരുകയായിരുന്ന യുവാവ് പാലമിറങ്ങി ഇടത് വശത്തേക്ക് ബൈക്ക് തിരിക്കുമ്പാഴാണ് ചീത്തവിളി കിട്ടിയത്. പാല്ലത്തിന് സമീപത്ത് ട്രാഫിക് നിയന്ത്രിക്കുകയായിരുന്ന ബെന്നി പി എല്‍ എന്ന ഹോം ഗാര്‍ഡ് നേരേ പോടാ കുരങ്ങാ എന്ന് ആക്രോശിച്ചത്രേ.

ഒരു കാര്യവുമില്ലാതെ ചീത്തവിളിച്ചതെന്താനാണെന്ന് ചോദിച്ച യുവാവിന് പിന്നെയും തെറിവിളി കേട്ടെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നത്. എനിക്ക് സൗകര്യമുള്ളത് പോലെ വിളിക്കുമെന്ന് പറഞ്ഞ ഹോം ഗാര്‍ഡ് വളരെ മോശമായാണത്രേ യുവാവിനോട് പെരുമാറിയത്. പരിചയാക്കാരായ ചിലരെ റോംഗ് സൈഡില്‍ തിരിച്ച് വിടാനും ഇയാല്‍ മടിച്ചില്ലെന്നാണ് ചീത്തവിളി കേട്ട യുവാവ് ആരോപിക്കുന്നത്. ഹോം ഗാര്‍ഡിനെതിരെ യുവാവ് പോലീസില്‍ പരാതി കൊടുത്തിട്ടുണ്ടെന്നാണ് വിവരം.

ട്രാഫിക് ഡ്യൂട്ടിക്കാണ് നിയമിച്ചിട്ടുള്ളതെങ്കിലും സൂപ്പര്‍ ഡിജിപിമാരെ പോലെ ആണത്രേ ചില ഹോം ഗാര്‍ഡുകള്‍ പെരുമാറുന്നത്. സ്ത്രീകളോടും കാല്‍നടയാത്രക്കാരോടുമെല്ലാം മോശമായി പെരുമാറുന്നുവെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ബൈക്ക് യാത്രികരോട് പോലീസ് മുറയിലാണത്രേ ചിലര്‍ പെരുമാറുന്നത്. ഹോം ഗാര്‍ഡുകളെ നിലയ്ക്ക് നിര്‍ത്തണമെനാനവശ്യപ്പെട്ട് സോഷ്യല്‍ മിഡിയയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

ട്രാഫിക് ഡ്യൂട്ടിക്ക് ആളെകിട്ടാത്തതിനാല്‍ പോലീസും ഹോം ഗാര്‍ഡുകളുടെ മോശം പെരുമാറ്റം കണ്ടില്ലെന്ന് നടിക്കും. പെറ്റി എഴുതാനോ വാഹന പരിശോധന നടത്താനോ ഒന്നും ഹോം ഗാര്‍ഡുകള്‍ക്ക് അധികാരമില്ല. എന്നാല്‍ പലയിടങ്ങളിലും വാഹനപരിശോധന നടത്തി കൈക്കൂലി ആവശ്യപ്പെടാറുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. പോലീസിന് മാത്രം ഉപയോഗിക്കാന്‍ അധികാരമുള്ള വയര്‍ലെസ് സെറ്റുകള്‍ വരെ ചില ഹോംഗാര്‍ഡുകള്‍ കൈവശം വയ്ക്കാറുണ്ടത്രേ.

English summary
Home guard scold a youth at kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X