കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നട്ടംതിരിഞ്ഞ് ഹോംഗാര്‍ഡുകള്‍, ശമ്പളം മുടങ്ങിയിട്ട് രണ്ടുമാസം

  • By Sreejith Kk
Google Oneindia Malayalam News

വടകര: വെയിലത്തും, മഴയത്തും ട്രാഫിക്കിലടക്കം ജോലിചെയ്യുന്ന സംസ്ഥാനത്തെ ഹോംഗാര്‍ഡുകള്‍ക്ക് ശമ്പളം മുടങ്ങിയിട്ട് മാസം രണ്ടു കഴിഞ്ഞു. ലോക്കല്‍, ട്രാഫിക്ക് പോലീസിലും. അഗ്നിശമനസേനയിലുമാണ് ഹോംഗാര്‍ഡുകള്‍ സേവനമാനുഷ്ടിക്കുന്നത്. പ്രയാസമുള്ള മേഖലയിലെ ഇവരുടെ സേവനം പൊതുസമൂഹത്തിന് ഏറെ ആശ്വാസകരമാണ്. വൃദ്ധന്മാര്‍ക്കും , അംഗവൈകല്യമുള്ളവര്‍ അടക്കമുള്ള കാല്‍നട യാത്രക്കാര്‍ക്ക് റോഡ്‌ മുറിച്ചു കടക്കാന്‍ ഇവരുടെ സേവനം സഹായകരമാണ്.

 homegd

2010 ലാണ് സംസ്ഥാനത്ത് പോലീസിനെയും, അഗ്നിശമനസേനയെയും സഹായിക്കാനായി ഹോംഗാര്‍ഡ് രൂപീകരിച്ചത്. പ്രതിദിനം 685 രൂപ ദിവസ വേതനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെ പരമാവതി മാസശബളം 18450 രൂപയാണ്. ശമ്പളം കിട്ടാന്‍ വൈകീ ട്ടും ഇത് എന്ന് ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഫണ്ടിന്റെ അഭാവം എന്ന പേര് പറഞ്ഞു അധികൃതര്‍ തടിതപ്പുകയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ശമ്പളം വൈകിയതില്‍ ഹോംഗാര്‍ഡ്കള്‍ക്കിടയില്‍ പരക്കെ മുറുമുറുപ്പ് ഉയര്‍ന്നിട്ടുണ്ട്.

വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നു സാധാരണ ലഹരികള്‍ക്ക് പുറമെ പുതിയ വഴികള്‍വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നു സാധാരണ ലഹരികള്‍ക്ക് പുറമെ പുതിയ വഴികള്‍

English summary
home guards not getting proper salary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X