നിശാന്തിനിയെ തട്ടി കൊക്കെയന്‍ കേസ് അട്ടിമറിക്കാന്‍ നീക്കം?
കൊച്ചി: കൊക്കെയ്ന്‍ കേസ് അട്ടി മറിക്കാന്‍ നീക്കം നടക്കുന്നുവോ..കൊച്ചിയില്‍ നിന്നുള്ള വാര്‍ത്തകള്‍ അതിന്റെ സൂചനകളാണ് നല്‍കുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ അന്വേഷണവുമായി മുന്നോട്ട് പോകുന്ന ഡെപ്യൂട്ടിപോലീസ് കമ്മീഷണറെ സര്‍ക്കാര്‍ സ്ഥലം മാറ്റിയിരിക്കുകയാണ്.
കൊക്കെയ്ന്‍ കേസ് അന്വേഷണം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ നിശാന്തിനിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. കേസില്‍ രാഷ്ട്രീയ ബന്ധമുള്ളവരും സിനിമ പ്രവര്‍ത്തകരും വിവാദ സിനിമ നിര്‍മാതാവും ഉള്‍പ്പെട്ടതായി വാര്‍ത്തകള്‍ പുറത്ത് വരുന്ന സാഹചര്യത്തിലാണ് സുശാന്തിനിയെ സ്ഥലം മാറ്റിയിരിക്കുന്നത്. വിവാദ സിനിമ നിര്‍മാതാവിനെതിരെ ഇതിന് മുമ്പും നടപടിയെടുത്ത് നിശാന്തിനി ശ്രദ്ധ നേടിയിരുന്നു.

തൃശൂര്‍ പോലീസ് കമ്മീഷണര്‍ ആയിട്ടാണ് നിശാന്തിനിയെ മാറ്റുന്നത്. എന്നാല്‍ കൊച്ചിയില്‍ പകരം ആരേയും നിയമിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നിലവില്‍ ആഭ്യന്തര വകുപ്പ് സ്ഥലം മാറ്റത്തിനുള്ള ശുപാര്‍ശയാണ് നല്‍കിയിട്ടുള്ളത്. ഉടന്‍ തന്നെ ഉത്തരവ് പുറത്തിറങ്ങും.
ഐപിഎസ് തലത്തില്‍ വേറേയും ചെറിയ അഴിച്ചുപണികള്‍ക്ക് നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇത് നിശാന്തിനിയുടെ സ്ഥലം മാറ്റം വിവാദമാകാതിരിക്കാന്‍ വേണ്ടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൊച്ചിയിലെ ആഡംബര നൗകയില്‍ മയക്കുമരുന്ന് വേട്ട നടത്തിയതോടെ ആയിരുന്നു നിശാന്തിനി ശ്രദ്ധ നേടിയത്. റേവ് പാര്‍ട്ടി നടത്തുന്നു എന്ന് ആരോപണം ഉയര്‍ന്ന് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ റെയ്ഡ് നടത്തിയതും നിശാന്തിനിയുടെ നേതൃത്വത്തിലായിരുന്നു. മയക്കുമരുന്ന് കേസുകളില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് നിശാന്തിനിയെ സ്ഥലം മാറ്റം.












Click it and Unblock the Notifications