Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടു.... സുരക്ഷ ഒരുക്കണമെന്ന് നിര്‍ദേശം!!

തിരുവനന്തപുരം: ശബരിമലയില്‍ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ ഇടപെടലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ തന്നെയാണ് നിര്‍ദേശം. ശബരിമലയില്‍ കര്‍ശന സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്റേണല്‍ സെക്യൂരിറ്റി വിഭാഗം ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. ശബരിമലയില്‍ പ്രവേശനം നല്‍കണമെന്ന് വനിതാ സംഘടനകളും, നല്‍കരുതെന്ന് പ്രതിഷേധക്കാരും ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലും ജാഗ്രതയും ക്രമസമാധാന പരിപാലനത്തിനുള്ള സുരക്ഷാ ക്രമീകരണങ്ങളും ശബരിമലയില്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചത്.

1

Recommended Video

cmsvideo
    ഭക്തരെന്ന വ്യാജേന സമരക്കാർ | Oneindia Malayalam

    ക്രമസമാധാനം സംരക്ഷിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തുന്നത് കര്‍ശനമായി നിരീക്ഷിക്കണമെന്നും ഇക്കാര്യത്തില്‍ ആവശ്യമായി നടപടിയെടുക്കണമെന്നും കത്തിലുണ്ട്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും സമാന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ശബരിമല വിഷയം ആളിക്കത്തുന്നതിനിടെ സര്‍ക്കാര്‍ തങ്ങളുടെ നിലപാടും മാറ്റിയിട്ടുണ്ട്. ശബരിമലയില്‍ എത്തിയ സ്ത്രീകള്‍ ഭക്തരല്ലെന്നും ആക്ടിവിസ്റ്റുകളാണെന്നുമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ഇതിനിടെ സര്‍ക്കാരിനും ബിജെപിക്കുമെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിട്ടുണ്ട്. സംഘപരിവാര്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ സര്‍ക്കാരും പ്രകോപനമുണ്ടാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+