കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ്ജ് 'നിരീക്ഷണത്തിലാ'...ജോര്‍ജ്ജാണ് ജോര്‍ജ്ജേ ജോര്‍ജ്ജ്!

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും പിസി ജോര്‍ജ്ജ് ഇപ്പോഴും സര്‍ക്കാരിന് 'പ്രിയപ്പെട്ടനവനാണ്'. പ്രിയപ്പെട്ടനവാണ് എന്ന് പറഞ്ഞാല്‍ ജോര്‍ജ്ജ് എന്ത് പറയുന്നു എന്നറിയാന്‍ രഹസ്യമായി അദ്ദേഹത്തെ നിരീക്ഷിയ്ക്കുകയാണ് ആഭ്യന്തര വകുപ്പ്. ഇപ്പോള്‍ മനസിലായല്ലോ ജോര്‍ജ്ജ് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് ! പിസി പങ്കെടുക്കുന്ന പരിപാടികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാരിനെതിരായ നീക്കങ്ങള്‍ നടക്കുന്നു എന്ന ആഭ്യന്തര വകുപ്പിന്റെ രഹസ്യ നിരീക്ഷണം .

സ്ഥാനം നഷ്ടമായെങ്കിലും ജോര്‍ജ്ജിനെ ഇപ്പോഴും സര്‍ക്കാര്‍ ഭയക്കുന്നു എന്ന് തന്നെയാണ് ഈ നിരീക്ഷണം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയാണ് രഹസ്യ നരിക്ഷണത്തെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യുന്നത് . പിസിയിടെ പൊതുപരിപാടികളിലെല്ലാം രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ട്. നിരീക്ഷിയ്ക്കുന്നതായി ഉദ്യോഗസ്ഥരും സമ്മതിയ്ക്കുന്നു .

PC George

പിസി ആരെയൊക്കെ കാണുന്നു, പ്രസംഗത്തില്‍ ഉള്ള സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ എന്നിവയാണ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാര്‍കോഴ വിഷയത്തില്‍ ഉള്‍പ്പടെ ജോര്‍ജ്ജ് സര്‍ക്കാരിനെതിരെ തെളിവ് ശേഖരിയ്ക്കുന്നുണ്ടോ എന്നും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിയ്ക്കുന്നു . അരുവിക്കര ഉപതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഈ നിരീക്ഷണം ശക്തിപ്പെടുത്താനും നീക്കമുണ്ട് .

English summary
Some media report said that Home Ministry secretly observing PC George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X