ഹോംനഴ്സും സെക്യൂരിറ്റിക്കാരനും തമ്മില്‍ അവിഹിതബന്ധം!! ഭീഷണിപ്പെടുത്തിയ യുവതിയോട് ചെയ്തത്!!
യുവതിയെ കൊലപ്പെടുത്തി സെക്യൂരിറ്റി ജീവനക്കാരന് പോലിസില്‍ കീഴടങ്ങി
തൃശൂര്‍: കുന്നംകുളം പെരുമ്പിലാവില്‍ സെക്യൂരിറ്റി ജീവനക്കാരന് ഹോംനഴ്സിനെ കഴുത്തുഞെരിച്ച് കൊന്നു. പെരുമ്പിലാവ് ജംഗ്ഷനു സമീപത്തുള്ള ഫാമിലി ക്വാര്‍ട്ടേഴ്സിലാണ് കൊല നടന്നത്.

സ്വകാര്യ നഴ്സിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു കൊല്ലം ആയൂര്‍ തനയാറത്തു സതീഷ് മന്ദിരത്തില്‍ വര്‍ഷയെന്ന മഞ്ജുവാണ് (28) കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് നേരത്തേ മരിച്ചിരുന്നു. മഞ്ജുവിന്റെ കൊലയുമായി ബന്ധപ്പെട്ടു സെക്യൂരിറ്റി ജീവനക്കാരന് പഴഞ്ഞി കൊട്ടോല്‍ കൊട്ടിലണ്ടല്‍ ഹുസൈന് (32) പോലിസിനു മുന്നില്‍ കീഴടങ്ങി.

തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിക്കാണ് മഞ്ജു കൊല ചെയ്യപ്പെട്ടത്. പെരുമ്പിലാവ് പുതുതായി നിര്‍മിക്കുന്ന ഷോപ്പിങ് മാളിനു സമീപത്തുള്ള വാഴത്തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഹുസൈനിനെ ഇവിടെയെത്തിച്ച് പോലിസ് തെളിവെടുത്തു.

നഗരത്തിലെ ഒരു സ്വകാര്യ നഴ്സിങ് ഹോമിലാണ് മഞ്ജു ജോലി ചെയ്തിരുന്നത്. പെരുമ്പിലാവിലെ ഒരു സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരന്നു ഹുസൈന്.

മഞ്ജുവും ഹുസൈനും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. പെരുമ്പിലാവിലെ ഫാമിലി ക്വാര്‍ട്ടേഴ്സിലാണ് ഹുസൈനും കുടുംബവും താമസിച്ചിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ഹുസൈനിന്റെ ഭാര്യയും മകനും അവരുടെ വീട്ടിലാണ് കഴിയുന്നത്.

തങ്ങള്‍ ഒരുമിച്ച് നില്ക്കുന്ന ചിത്രങ്ങള്‍ കാണിച്ച് മഞ്ജു പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയെന്നും ഇതാണ് കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും ഹുസൈന് പോലിസിനോടു പറഞ്ഞു.

ക്വാര്‍ട്ടേഴ്സില്‍ വച്ച് മഞ്ജുവും ഹുസൈനും തമ്മില്‍ വാക് തര്‍ക്കമുണ്ടായെന്നും തുടര്‍ന്നു ഇതു കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നും പ്രതി പോലിസിനോടു പറഞ്ഞു.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications