പരിമിതികൾ അവസാനിച്ചു; വയനാട് ഹോമിയോ ജില്ലാ മെഡിക്കല്‍ സ്റ്റോറിന് പുതിയ കെട്ടിടം
കല്‍പ്പറ്റ: പരിമിതമായ സാഹചര്യത്തില്‍ ഓടപ്പള്ളത്ത് പ്രവര്‍ത്തിച്ചിരുന്ന ഹോമിയോ ജില്ലാ മെഡിക്കല്‍ സ്റ്റോറിന് പുതിയ കെട്ടിടമായി. നെന്മേനി പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി പത്തുലക്ഷം ലക്ഷം രൂപ ചെലവിലാണ് ഓടപ്പള്ളത്തെ ജില്ലാ മെഡിക്കല്‍ സ്റ്റോര്‍ കെട്ടിടം പൂര്‍ത്തിയായത്. 2017-18 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ അനുവദിച്ച ജില്ലാ മെഡിക്കല്‍ സ്റ്റോര്‍ നിലവില്‍ ഓടപ്പള്ളം ഡിസ്പെന്സറിയോട് ചേര്‍ന്നാണ് നിര്‍മ്മിച്ചത്.
ജില്ലയിലെ 41 സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളിലേക്കും മെഡിക്കല്‍ ക്യാമ്പുകളിലേക്കും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഇവിടെ നിന്നാണ് മരുന്നുകള്‍ ലഭ്യമാക്കുന്നത്. ജില്ലാ മെഡിക്കല്‍ സ്റ്റോര്‍ വഴി മരുന്നുകള്‍ വാങ്ങാനും അനുബന്ധ ചെലവുകള്‍ക്കുമായി ഇതിനകം 23,62,300 രൂപ ചെലവഴിച്ചു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മെഡിക്കല്‍ സ്റ്റോര്‍ കെട്ടിടം ഉദ്ഘാടനം ചെയ്യും.

ഇതോടൊപ്പം തന്നെ ഹോമിയോപ്പതിയുടെ അഞ്ചുകുന്ന് ജില്ലാ ആസ്പത്രി പുതിയ ഒ.പി ബ്ലോക്ക്, നെന്മേനി പഞ്ചായത്തിലെ ചീരാല്‍ എന്‍എച്ച്എം ആയുഷ് ഡിസ്പെന്‍സറി കെട്ടിടം എന്നിവയും ഉദ്ഘാടനം ചെയ്യും. അഞ്ചുകുന്ന് ജില്ലാ ആശുപത്രി, ഓടപ്പള്ളം എന്നിവിടങ്ങളില്‍ ജില്ലാ നിര്‍മിതി കേന്ദ്രയാണ് കെട്ടിടനിര്‍മാണ പവൃത്തി പൂര്‍ത്തിയാക്കിയത്. പനമരം ബ്ലോക്ക് പഞ്ചായത്ത് എംഎസ്ഡിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആശുപത്രിയിലെ ഒപി ബ്ലോക്കിന് 50 ലക്ഷം രൂപ ചെലവഴിച്ചു. ഇരുനില കെട്ടിടത്തില്‍ താഴത്തെ നിലയില്‍ അഡിമിനിസ്ട്രേറ്റീവ് ഓഫിസ്, സൂപ്രണ്ട് റൂം, ഫാര്‍മസി, റെക്കോര്‍ഡ് റൂം എന്നിവ പ്രവര്‍ത്തിക്കും. മെഡിക്കല്‍ ഓഫിസറുടെ മുറികളും കോണ്‍ഫറന്‍സ് ഹാളുമാണ് രണ്ടണ്ടാം നിലയിലുള്ളത്.

ഇരുനിലകളിലും ടോയ്ലെറ്റ് സൗകര്യങ്ങളുമുണ്ടണ്ട്. ചീരാല്‍ എന്‍എച്ച്എം ആയുഷ് ഡിസ്പെന്‍സറി കെട്ടിടത്തിന് ഗ്രാമപ്പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 26 ലക്ഷം രൂപ ചെലവിട്ടു. എല്‍എസ്ജിഡി എന്‍ജിനീയറിങ് വിങാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ഫാര്‍മസി, വിശ്രമമുറി തുടങ്ങി ഡിസ്പെന്സറിക്കു വേണ്ടണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം 1,200 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലുള്ള കെട്ടിടത്തിലുണ്ടണ്ട്. നിലവില്‍ ചീരാലില്‍ വാടകക്കെട്ടിടത്തിലാണ് ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ വാടകക്കെട്ടിടത്തിലെ പരിമിതികള്‍ മറികടക്കാന്‍ കഴിയും.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications