Get Updates
Get notified of breaking news, exclusive insights, and must-see stories!

അറിയാന്‍ വയ്യാത്ത കാര്യങ്ങളില്‍ അഭിപ്രായം വിളമ്പേണ്ട; ഐഎംഎയ്‌ക്കെതിരെ ഡോ ബിജു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി വിദ്യാര്‍ത്ഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഹോമിയോ മരുന്നായ ആഴ്‌സനികം ആല്‍ബം ഗുളികയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക. എന്നാല്‍ ഈ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആലോപ്പതി ഡോക്ടര്‍മാരുടെ സംഘടനയായ ഐ എം എ കുത്തിത്തിരിപ്പുമായി രംഗത്തെത്തിയിരിക്കുകയാണെന്ന ആരോപണവുമായി സംവിധായകനും ഹോമിയോ ഡോക്ടറുമായ ബിജു.

സ്ഥിരം ഹോമിയോപ്പതി വിരോധം തന്നെയാണ് ഇത്തവണയും. സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ക്ക് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ നല്‍കാന്‍ കേരള സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു എന്ന വാര്‍ത്ത കണ്ടാണ് ഇത്തവണ ടിയാന്മാരുടെ ഹാലിളക്കമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഹോമിയോപൊതി മരുന്നുകളെ കുറിച്ചും ലോകത്ത് നിലനില്‍ക്കുന്ന ചികിത്സാരീതികളെ കുറിച്ചും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam
    1

    ഐ എം എ എന്ന അലോപ്പതി ഡോക്ടര്‍മാരുടെ സംഘടനയുടെ നേതാക്കള്‍ വീണ്ടും ചില കുത്തിത്തിരുപ്പുമായി ഇറങ്ങിയിട്ടുണ്ട്. സ്ഥിരം ഹോമിയോപ്പതി വിരോധം തന്നെയാണ് ഇത്തവണയും . സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ക്ക് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ നല്‍കാന്‍ കേരള സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു എന്ന വാര്‍ത്ത കണ്ടാണ് ഇത്തവണ ടിയാന്മാരുടെ ഹാലിളക്കം , ഇതിനെതിരെ പ്രസ്താവന ഇറക്കി സര്‍ക്കാരിനെ ഭീഷിണിപെടുത്തിയിട്ടുണ്ട് .

    2

    മുന്‍പ് പല തവണ പറഞ്ഞിട്ടുള്ളത് ആണ്. എങ്കിലും ഒന്ന് രണ്ടു കാര്യങ്ങള്‍ ഒന്നുകൂടി ഓര്‍മിപ്പിക്കാം , വിവേചന ബുദ്ധിയോ ,ജനാധിപത്യ ബോധമോ സാമൂഹിക പ്രതിബദ്ധതയോ ഏഴയലത്തു കൂടി പോയിട്ടില്ലാത്ത സംഘടന ആണ് . അതുകൊണ്ട് തന്നെ പറയുന്ന കാര്യങ്ങള്‍ ബോധ്യപ്പെടുമെന്ന പ്രതീക്ഷ ഇല്ല . എങ്കിലും കാര്യങ്ങള്‍ പറയണമല്ലോ .

    3

    ഐ എം എ എന്നത് അലോപ്പതി ഡോക്ടര്‍മാരില്‍ കുറച്ചു പേര്‍ മാത്രം അംഗങ്ങള്‍ ആയ ഒരു സംഘടന ആണ്. ആരോഗ്യ മേഖലയില്‍ അലോപ്പതി രംഗത്തെ എന്തെങ്കിലും കാര്യങ്ങള്‍ ആണ് നിങ്ങള്‍ പറയേണ്ടത് എന്നതാണ് മര്യാദ. ലോകമെമ്പാടും അലോപ്പതി വൈദ്യശാസ്ത്രം മാത്രമല്ല നിലവിലുള്ളത്. ഒട്ടേറെ വിവിധ വൈദ്യശാസ്ത്രങ്ങള്‍ അവരുടെ തനതായ ചികിത്സകള്‍ അംഗീകൃതമായും നിയമാനുസൃതമായും ലോകമെമ്പാടും ചെയ്തു പോരുന്നുണ്ട് .

    4

    മറ്റു വൈദ്യശാസ്ത്രങ്ങള്‍ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് പറയേണ്ടത് അലോപ്പതി ഡോക്ടര്‍മാരുടെ സംഘടന അല്ല . അതിനിവിടെ അതാത് വൈദ്യശാസ്ത്ര മേഖലയില്‍ വിദഗ്ദരായ ഡോക്ടര്മാരുണ്ട് . 4. ഒരു പൊതുജനാരോഗ്യ സംവിധാനത്തില്‍ പകര്‍ച്ച വ്യാധികള്‍ ഉള്‍പ്പെടെ ഉള്ള രോഗ നിയന്ത്രണങ്ങളില്‍ ഓരോ വൈദ്യശാസ്ത്രത്തിന്റെയും പ്രവര്‍ത്തനം നിശ്ചയിക്കുന്നത് സര്‍ക്കാരും അതാത് വൈദ്യശാസ്ത്ര മേഖലയിലെ വിദഗ്ധരും ചേര്‍ന്നാണ്.

    5

    അതല്ലാതെ ഏതൊക്കെ വൈദ്യശാസ്ത്രങ്ങള്‍ എന്തൊക്കെ ചെയ്യണം ചെയ്യേണ്ട എന്ന് തീട്ടൂരം ഇറക്കാനുള്ള അവകാശം ഐ എം എ യ്ക്ക് പതിച്ചു നല്‍കിയിട്ടില്ല. കോവിഡ് തുടങ്ങിയത് മുതല്‍ ഒട്ടേറെ മണ്ടത്തരങ്ങള്‍ നിറഞ്ഞ നിര്‍ദ്ദേശങ്ങളും ,സര്‍ക്കാരിനെ ഭീഷിണിപ്പെടുത്തലും ഒക്കെയായി ഐ എം എ പല ഘട്ടങ്ങളിലും വന്നിരുന്നു , അത്തരം മണ്ടത്തരങ്ങള്‍ നിറഞ്ഞ ഉപദേശങ്ങളും ഭീഷിണിയും ഒക്കെ കയ്യില്‍ വെച്ചാല്‍ മതി എന്ന് മുഖ്യമന്ത്രി തന്നെ ഐ എം എ യോട് പരസ്യമായി പറയുകയും ചെയ്തിട്ടുള്ളത് ഓര്‍മയുണ്ടാവുമല്ലോ .

    6

    അപ്പോള്‍ കാര്യം ഇത്രേയുള്ളൂ ഹോമിയോപ്പതിയും ആയുര്‍വേദവും ഉള്‍പ്പെടെയുള്ള ഇതര വൈദ്യശാസ്ത്രങ്ങള്‍ ഒക്കെ എന്ത് ചെയ്യണം എന്ന് ആ രംഗത്തെ വിദഗ്ധരും സര്‍ക്കാരും തീരുമാനിച്ചു കൊള്ളും , അതിന് ഐ എം എ യുടെ ഉപദേശം ആവശ്യമില്ല ....അറിയാന്‍ വയ്യാത്ത കാര്യങ്ങളില്‍ അഭിപ്രായം വിളമ്പേണ്ട കാര്യമുണ്ടോ എന്ന് സ്വയം ചിന്തിക്കുക ..അപ്പോള്‍ ശരി എല്ലാം പറഞ്ഞ പോലെ- ബിജു ഫേസ്ബുക്കില്‍ കുറിച്ചു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+