കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്ധ്യതാ ചികിത്സ: ഹോമിയോ വകുപ്പ് മികച്ച നേട്ടം കൈവരിച്ചെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

  • By Desk
Google Oneindia Malayalam News

പാലക്കാട്: വന്ധ്യതാ ചികിത്സ, ലഹരിവിമുക്ത ചികിത്സ എന്നിവയിൽ ഹോമിയോ വകുപ്പ് മികച്ച നേട്ടം കൈവരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഹോമിയോ വകുപ്പിന്റെ സീതാലയം പദ്ധതിയിൽ വന്ധ്യതയ്ക്ക് ചികിത്സിച്ച 26 പേർക്കാണ് അനുകൂല ഫലം ലഭിച്ചിരിക്കുന്നത്. ലഹരിവിമുക്ത ചികിത്സാ രംഗത്തും മികച്ച ഫലമാണ് ഉണ്ടായിരിക്കുന്നത്.

സ്ത്രീകളുടെ ശാരീരിക, മാനസിക, കുടുംബ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി തുടങ്ങിയ പദ്ധതിയാണ് സീതാലയം ക്ലിനിക്. ഇതിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പുകൾ, സെമിനാറുകൾ, ഫാമിലി കൗൺസിലിങ് എന്നിവ നടത്തുന്നു. കുടുംബകോടതിയിൽനിന്നും അയക്കുന്ന കേസുകളും സീതാലയത്തിലെത്താറുണ്ട്.

doct-15-

ലഹരിവിമുക്ത ചികിത്സാ കേന്ദ്രം, വന്ധ്യതാ ക്ലിനിക് എന്നിവയും ഇതിനോടനുബന്ധിച്ച് നടത്തുന്നു. എല്ലാ വ്യാഴാഴ്ചകളിലും ലഹരിവിമുക്ത ചികിത്സയ‌്ക്കായി പ്രത്യേക ക്ലാസുകളെടുക്കുന്നുണ്ട്. വന്ധ്യത, അതിനോടനുബന്ധിച്ച വിഷാദരോഗം എന്നിവയ്ക്കും പ്രത്യേക ചികിത്സ നൽകുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ഒന്നിടവിട്ട വെള്ളിയാഴ്ചകളിലും വന്ധ്യതാക്ലിനിക് പ്രവർത്തിക്കുന്നുണ്ട്.

കൗമാരക്കാരിലെ ശാരീരിക‐മാനസികാരോഗ്യ പ്രശ്നങ്ങൾ, പഠനപിന്നോക്കാവസ്ഥ, പെരുമാറ്റ വൈകല്യം എന്നിവ പരിഹരിക്കുന്നതിന് ഹോമിയോയ്ക്ക് കീഴില്‍ സദ്ഗമയ എന്ന വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്കൂളുകളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ, സെമിനാറുകൾ എന്നിവ നടത്തുന്നു. അടുത്ത അധ്യയന വർഷം മോയൻ എൽപി സ്കൂൾ കേന്ദ്രീകരിച്ച് സദ്ഗമയ പ്രവർത്തനങ്ങൾ നടത്തും.


ജീവിതശൈലീ രോഗങ്ങൾ തടയുന്നതിനും ചികത്സിക്കുന്നതിനുമായുള്ള വിഭാഗമാണ് ആയുഷ്മാൻ ഭവ. പ്രകൃതിചികിത്സ, യോഗ, ഹോമിയോപ്പതി എന്നിവയുടെ ഒരു സമന്വയമാണിത്. കൂടാതെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നു. ഈ വർഷത്തെ മാതൃകാ ഡിസ്പെൻസറിയായി ഉയർത്തിയ പുതുപ്പരിയാരം ഹോമിയോ ഡിസ്പെൻസറിക്ക് അടിസ്ഥാനസൗകര്യ വികസനത്തിനായി ഒരു ലക്ഷം രൂപ അനുവദിച്ചു.

ഇത്തരത്തിൽ ജില്ലയിൽ ഏഴു മാതൃകാ ഡിസ്പെൻസറികളാണ് നിലവിലുള്ളത്. ആഴ്ചയിലെ അഞ്ച് പ്രവൃത്തി ദിവസങ്ങളിലും വിവിധ വിഭാഗങ്ങളിലായി പ്രത്യേക ഒപി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ശനിയാഴ്ചകളിൽ ഈ സേവനം നിലവിലില്ല. അതിനാൽ ശനിയാഴ്ചകളിൽ സ്പോർട്സ് മെഡിസിനുമായി ബന്ധപ്പെട്ട ഒപി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഹോമിയോ വകുപ്പ്.

English summary
Homes goes ahead in infertility treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X