സ്വവര്‍ഗ്ഗ രതി സര്‍ഗാത്മകത: എം മുകുന്ദന്
തൃശൂര്‍:സ്വവര്‍ഗ്ഗ രതിയെ അനുകൂലിച്ച് എഴുത്തുകാരന് എം മുകുന്ദന് രംഗത്ത്. ചിന്തയിലും സാഹിത്യത്തിലും ലോകത്ത് വലിയ സംഭാവനകള്‍ നല്കിയ പലരും സ്വവര്‍ഗ്ഗ രതിയുടെ പാത സ്വീകരിച്ചവരായിരുന്നു എന്നാണ് എം മുകുന്ദന് പറഞ്ഞത്.
സ്വവര്‍ഗ്ഗ രതി നിരോധിക്കുന്നത് സര്‍ഗ്ഗാത്മകത നിരോധിക്കുന്നതിന് തുല്യമാണ്. സര്‍ഗ്ഗാത്മക ഉണര്‍ത്തുന്ന എന്തോ ഒന്ന് സ്വവര്‍ഗ്ഗ രതിയില്‍ ഉണ്ടെന്നും എം മുകുന്ദന് പറഞ്ഞു. സാറാ ജോസഫിന്റെ 'ആളോഹരി ആനന്ദം' എന്ന നോവലിന്റെ പ്രകാശനം നിര്‍വ്വഹിക്കുകയായിരുന്നു എം മുകുന്ദന്.

എന്നാല്‍ മുകുന്ദന്റെ അഭിപ്രായത്തിന് വിരുദ്ധമായാണ് നോവലിസ്റ്റ് സാറാ ജോസഫ് പറഞ്ഞ് തുടങ്ങിയത്. മതം യുക്തിരഹിതമായ അധികാരം പ്രയോഗിക്കുന്നു എന്നും അതിന്റെ ഫലമാണ് സ്വവര്‍ഗ്ഗ രതി വിഷയത്തില്‍ ഉള്ളതെന്നും സാറാ ജോസഫ് അഭിപ്രായപ്പെട്ടു.
എന്നാല്‍ തുടര്‍ന്നുള്ള വാക്കുകളില്‍ സ്വവര്‍ഗ്ഗ രതിക്ക് അനുകൂല നിലപാടാണ് സാറാ ജോസഫ് സ്വീകരിച്ചത്. നിലവിലെ സുപ്രീം കോടതി ഉത്തരവ് വ്യക്തിയുടെ ലൈംഗിക ആനന്ദത്തിലുള്ള കൈകടത്തലാണ്. സ്വവര്‍ഗ്ഗ രതിക്ക് അനുകൂലമായ നിയമ നിര്‍മാണം ആവശ്യമാണെന്നും സാറാ ജോസഫ് പറഞ്ഞു.
നേരത്തെ മറ്റൊരു അഭിമുഖത്തില്‍ സാറാ ജോസഫ് സ്വര്‍ഗ്ഗരതി ഉണ്ടാകുന്നതിനുള്ള സാഹചര്യങ്ങളെ പറ്റി അഭിപ്രായപ്പെട്ടിരുന്നു. ആഗോളീകരണത്തിന്റെ കാലത്ത്, പണ്ട് നമ്മള് അംഗീകരിക്കാതിരുന്ന പലതിനും അംഗീകാരം കിട്ടുന്നു എന്നായിരുന്നു സാറാ ജോസഫ് പറഞ്ഞത്. എന്തുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വ്യാപകമാകുന്നു എന്നത് അന്വേഷിക്കേണ്ടതാണെന്നും അവര്‍ പറഞ്ഞിരുന്നു.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications