കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗ്ഗ രതി സര്‍ഗാത്മകത: എം മുകുന്ദന്‍

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍:സ്വവര്‍ഗ്ഗ രതിയെ അനുകൂലിച്ച് എഴുത്തുകാരന്‍ എം മുകുന്ദന്‍ രംഗത്ത്. ചിന്തയിലും സാഹിത്യത്തിലും ലോകത്ത് വലിയ സംഭാവനകള്‍ നല്‍കിയ പലരും സ്വവര്‍ഗ്ഗ രതിയുടെ പാത സ്വീകരിച്ചവരായിരുന്നു എന്നാണ് എം മുകുന്ദന്‍ പറഞ്ഞത്.

സ്വവര്‍ഗ്ഗ രതി നിരോധിക്കുന്നത് സര്‍ഗ്ഗാത്മകത നിരോധിക്കുന്നതിന് തുല്യമാണ്. സര്‍ഗ്ഗാത്മക ഉണര്‍ത്തുന്ന എന്തോ ഒന്ന് സ്വവര്‍ഗ്ഗ രതിയില്‍ ഉണ്ടെന്നും എം മുകുന്ദന്‍ പറഞ്ഞു. സാറാ ജോസഫിന്റെ 'ആളോഹരി ആനന്ദം' എന്ന നോവലിന്റെ പ്രകാശനം നിര്‍വ്വഹിക്കുകയായിരുന്നു എം മുകുന്ദന്‍.

M Mukundan

എന്നാല്‍ മുകുന്ദന്റെ അഭിപ്രായത്തിന് വിരുദ്ധമായാണ് നോവലിസ്റ്റ് സാറാ ജോസഫ് പറഞ്ഞ് തുടങ്ങിയത്. മതം യുക്തിരഹിതമായ അധികാരം പ്രയോഗിക്കുന്നു എന്നും അതിന്റെ ഫലമാണ് സ്വവര്‍ഗ്ഗ രതി വിഷയത്തില്‍ ഉള്ളതെന്നും സാറാ ജോസഫ് അഭിപ്രായപ്പെട്ടു.

എന്നാല്‍ തുടര്‍ന്നുള്ള വാക്കുകളില്‍ സ്വവര്‍ഗ്ഗ രതിക്ക് അനുകൂല നിലപാടാണ് സാറാ ജോസഫ് സ്വീകരിച്ചത്. നിലവിലെ സുപ്രീം കോടതി ഉത്തരവ് വ്യക്തിയുടെ ലൈംഗിക ആനന്ദത്തിലുള്ള കൈകടത്തലാണ്. സ്വവര്‍ഗ്ഗ രതിക്ക് അനുകൂലമായ നിയമ നിര്‍മാണം ആവശ്യമാണെന്നും സാറാ ജോസഫ് പറഞ്ഞു.

നേരത്തെ മറ്റൊരു അഭിമുഖത്തില്‍ സാറാ ജോസഫ് സ്വര്‍ഗ്ഗരതി ഉണ്ടാകുന്നതിനുള്ള സാഹചര്യങ്ങളെ പറ്റി അഭിപ്രായപ്പെട്ടിരുന്നു. ആഗോളീകരണത്തിന്റെ കാലത്ത്, പണ്ട് നമ്മള്‍ അംഗീകരിക്കാതിരുന്ന പലതിനും അംഗീകാരം കിട്ടുന്നു എന്നായിരുന്നു സാറാ ജോസഫ് പറഞ്ഞത്. എന്തുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വ്യാപകമാകുന്നു എന്നത് അന്വേഷിക്കേണ്ടതാണെന്നും അവര്‍ പറഞ്ഞിരുന്നു.

English summary
Homosexuality is creativity, says M Mukundan. സ്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X