കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പലവയല്‍ സ്‌കൂളില്‍ വീണ്ടും തേനീച്ച കൂടുകള്‍ നശിപ്പിച്ചു; അധ്യാപകരെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: അമ്പലവയല്‍ ജി.വി.എച്ച്.എസ്.എസില്‍ വീണ്ടും തേനീച്ച കൂടുകള്‍ നശിപ്പിച്ചു. അധ്യാപകരാണ് നശിപ്പിച്ചതെന്ന് എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി .സ്‌കൂളിലെ പ്രകൃതി സൗഹൃദ പദ്ധതിയുടെ ഭാഗമായി 2017- ജൂണില്‍ അധ്യാപകര്‍ നേതൃത്വം കൊടുത്ത് സ്‌കൂള്‍ മുറ്റത്ത് സ്ഥാപിച്ച നൂറ് കൂടുകള്‍ മുമ്പ് നശിപ്പിക്കപ്പെട്ടിരുന്നു.ഇതേ തുടര്‍ന്ന് എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ഒലി അംജോതയുടെ നേതൃത്വത്തില്‍ വീണ്ടും സ്ഥാപിച്ച നാല്പതോളം തേനീച്ച കൂടുകളാണ് നശിപ്പിക്കപ്പെട്ടത്.

35 ചെറുതേനീച്ച കൂടുകളും അഞ്ച് ത്തൊടിയന്‍ തേനീച്ച കൂടുകളുമാണ് നശിപ്പിക്കപ്പെട്ടത്. സംഭവത്തിന് പിന്നില്‍ സ്‌കൂളിലെ ചില അധ്യാപകരാണന്ന് ഒലി അംജോത ആരോപിച്ചു. തേനീച്ചകളിലെ അപൂര്‍വ്വയിനമായ ബ്ലൂ ബുള്‍ ബുള്‍, ഞൊടിയന്‍, അഞ്ച് വ്യത്യസ്ത നിറത്തിലുള്ള കോല്‍ തേനീച്ച എന്നിവയെല്ലാം നശിപ്പിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. സ്വന്തം പണം മുടക്കിയാണ് തേനീച്ച കൂടുകളത്രയും സ്ഥാപിച്ചത്. പരമ്പരാഗതമായി തേനീച്ച കൃഷിയില്‍ ഏര്‍പ്പെട്ടവരാണ് ഈ വിദ്യാര്‍ത്ഥിനിയുടെ കുടുംബം. സ്‌കൂളില്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. ഒലിയുടെ മികവ് പരിഗണിച്ച് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.

 honebee-cage

സ്‌കൂളിലെ തേനീച്ച കൃഷി ഡോക്യുമെന്ററിയാക്കാന്‍ ഹരിത വിദ്യാലയം പരിപാടിയുടെ സംഘാടകര്‍ മുമ്പ് സ്‌കൂളില്‍ എത്തിയിരുന്നു. ഈ സമയം ടി.വി.യില്‍ മുഖം കാണിക്കാന്‍ അവസരം ലഭിക്കാത്ത ഒരു വിദ്യാര്‍ത്ഥി ഇതേ വിദ്യാലയത്തിലെ ഒരു അധ്യാപികയുടെ സഹോദരന്റെ മകളാണ്. തേനീച്ചയുമായി ഇണങ്ങാത്തതിനാലാണ് ആ വിദ്യാര്‍ത്ഥിക്ക് അവസരം നഷ്ടമായതും പകരം ഒലി അംജോത പരിപാടി അവതരിപ്പിച്ചതും. ഇതിന് ശേഷം ചില അധ്യാപകര്‍ തന്നോട് മോശമായി പെരുമാറുകയും ഭീഷണി പ്പെടുത്തുകയും തേനീച്ച കൂടുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

ഈ സംഭവത്തില്‍ അമ്പലവയല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് തുടര്‍ നടപടിയുണ്ടായില്ല. ഇതിനിടെയാണ് ഇപ്പോള്‍ രണ്ടാമത് സ്ഥാപിച്ച കൂടുകളും നശിപ്പിക്കപ്പെട്ടത് അമ്പലവയല്‍ സ്‌കൂള്‍ മുറ്റത്ത് തേനീച്ച കൂടുകള്‍ നശിപ്പിച്ച അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്ന് വിദ്യാര്‍ത്ഥിനി ഒലി അംജോതയുടെ മാതാവ് അമിയ താജ് കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അമ്പലവയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ തന്റെ മകള്‍ കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ ആദ്യം മുതല്‍ സ്‌കൂളധികൃതരുടെ സമ്മതത്തോടെയും പ്രോത്സാഹനത്തോടെയും ആരംഭിച്ച തേനീച്ച കൃഷിയും പരിശീലനവും മാതൃകയാണന്ന് പല മേഖലകളില്‍ നിന്നും അഭിപ്രായമുയര്‍ന്നിരുന്നു.

ഇതിനിടെയാണ് ദൂരദര്‍ശന്റെ ഹരിത വിദ്യാലയം പരിപാടിയുമായി ബന്ധപ്പെട്ട് വിവാദം തുടങ്ങുന്നത്. സ്‌കൂളിലെ ഒരു അധ്യാപികയുടെ സഹോദരന്റെ മകള്‍ ടി.വി. പരിപാടിയില്‍ ഒരുങ്ങിയെങ്കിലും തേനീച്ചയുമായുള്ള പരിചയ കുറവുമൂലം പരിപാടിയില്‍ മുഖം കാണിക്കാന്‍ കഴിഞ്ഞില്ല. ഇതിലുള്ള വ്യക്തി വൈരാഗ്യം മൂലം തേനീച്ചകളെയും കൂടും സ്‌കൂള്‍ മുറ്റത്ത് നിന്ന് കെട്ടുകെട്ടിക്കുമെന്ന് ചില അധ്യാപകര്‍ ഭീഷണി മുഴക്കിയിരുന്നുവെന്ന് വിദ്യാര്‍ത്ഥിനിയായ ഒലി അംജോത പറഞ്ഞു.

തന്നോടുള്ള വൈരാഗ്യം മിണ്ടാപ്രാണികളോട് ചെയ്തതെന്തിനാണന്ന് ഒലി ചോദിക്കുന്നു. തന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കാനും ശ്രമം നടന്നുവെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. തേനീച്ച പെട്ടികള്‍ നശിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി ,കൃഷി വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ,മാനന്തവാടി ഡി.വൈ.എസ്.പി. തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് അമിയ താജ് പറഞ്ഞു.

English summary
wayanad ambalawayal school honey bee farming was distroyed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X