കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 വര്‍ഷം ദിലീപും സുനിയും നടിക്ക് പിന്നാലെ..! ഹണിബീ ടുവിന്റെ ഗോവയിലെ ലൊക്കേഷനില്‍ നടന്നത്..!!

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ക്വട്ടേഷന്‍ പള്‍സര്‍ സുനി നടപ്പാക്കിയത് നാല് വര്‍ഷത്തെ ആസൂത്രണത്തിന് ശേഷമാണ്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ 2013 മുതല്‍ ഗൂഢാലാചന തുടങ്ങിയെങ്കിലും നടപ്പില്‍ വരുത്താന്‍ സാധിച്ചത് 2017ല്‍ ആണ്.

നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ മാഡം ! ആ വില്ലൻ കഥാപാത്രം ആരെന്ന് വെളിപ്പെടുത്തി പോലീസ് ! ഞെട്ടും!നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ മാഡം ! ആ വില്ലൻ കഥാപാത്രം ആരെന്ന് വെളിപ്പെടുത്തി പോലീസ് ! ഞെട്ടും!

നേരത്തെ ഒരുതവണ നടിയെ ആക്രമിക്കാനുള്ള പദ്ധതി പക്ഷേ പാളിപ്പോയി. അതിനൊരു കാരണമുണ്ട്. മാത്രമല്ല ക്വട്ടേഷന്‍ നാല് വര്‍ഷം നീണ്ടുപോയതും വെറുതേ അല്ല. ഇതാണ് നടന്നത്.

ഗോവയിൽ നടന്നത്

ഗോവയിൽ നടന്നത്

ലാല്‍ ജൂനിയറിന്റെ സിനിമയായ ഹണിബീ ടൂവിന്റെ ഒരു ലൊക്കേഷന്‍ ഗോവ ആയിരുന്നു. ഈ ലൊക്കേഷനില്‍ പള്‍സര്‍ സുനിയും ഉണ്ടായിരുന്നു. ഡ്രൈവറിന്റെ റോളായിരുന്നു സുനിക്ക്.

ആക്രമിക്കാൻ പദ്ധതി

ആക്രമിക്കാൻ പദ്ധതി

സിനിമയുടെ ലൊക്കേഷനില്‍വെച്ച് നടിയെ ആക്രമിക്കാന്‍ സുനിക്ക് പദ്ധതി ഉണ്ടായിരുന്നു. പക്ഷേ അത് നടപ്പാക്കാനായില്ല. അതിന് ഒരു കാരണം ഒരു ദിവസം മാത്രമാണ് നടി ലൊക്കേഷനില്‍ ഉണ്ടായിരുന്നത് എന്നതാണ്.

ആസൂത്രണം പാളി

ആസൂത്രണം പാളി

മാത്രമല്ല തന്റെ പദ്ധതി നടപ്പില്‍ വരുത്താനുള്ള സഹായികളെ ഗോവയിലെത്തിക്കാന്‍ സുനിക്ക് സാധിച്ചില്ല. അതുമല്ല നടിയെ തട്ടിക്കൊണ്ടുപോകാനുള്ള വാഹനവും സുനിക്ക് ഒരുക്കാന്‍ കഴിഞ്ഞില്ല.

ആദ്യ ഗൂഢാലോചന

ആദ്യ ഗൂഢാലോചന

2013ലാണ് ദിലീപും സുനിയും നടിയെ ആക്രമിക്കാനുള്ള ആദ്യഘട്ട ഗൂഢാലോചന നടത്തിയത്. അമ്മയുടെ പരിപാടി നടക്കുന്നതിനിടെ ഹോട്ടല്‍ അബാദ് പ്ലാസ്സയില്‍ വെച്ചായിരുന്നു ക്വട്ടേഷന്‍ സുനിക്ക് കിട്ടിയത്.

മോഷണക്കേസിൽ അകത്ത്

മോഷണക്കേസിൽ അകത്ത്

എന്നാലാ ക്വട്ടേഷന്‍ നടപ്പിലാക്കാന്‍ നാല് വര്‍ഷമെടുത്തു. അതിന് പലകാരണങ്ങള്‍ ഉണ്ടെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. അതിലൊന്ന് സുനി മോഷണക്കേസില്‍ പെട്ട് അകത്തായതാണ് എന്നും പോലീസ് കണ്ടെത്തിയിരിക്കുന്നു.

ഒരു വർഷം ഒളിവിൽ

ഒരു വർഷം ഒളിവിൽ

2014ല്‍ ആയിരുന്നു സുനി അകത്തായത്. പാലായില്‍ വെച്ച് ബസ്സ് യാത്രക്കാരന്റെ കണ്ണില്‍ കുരുമുളക് സ്പ്രേ ചെയ്ത് നാല് ലക്ഷം രൂപ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. ഒരു വര്‍ഷം സുനി കോയമ്പത്തൂരില്‍ ഒളിവിലും കഴിഞ്ഞു.

നാല് വർഷം വൈകി

നാല് വർഷം വൈകി

പിന്നീട് കീഴടങ്ങിയ സുനിക്ക് നാളുകളോളം തട്ടിപ്പുകളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കേണ്ടതായി വന്നു. ഇതോടെ 2013ല്‍ തന്നെ ദിലീപ് നല്‍കിയ ക്വട്ടേഷന്‍ വര്‍ഷങ്ങളോളം വൈകുകയും ചെയ്തു. പിന്നീട് ലഭിച്ച അവസരമാണ് സുനി നടപ്പാക്കിയത്.

English summary
What happened in Honeybee Two location in Goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X