സിനിമയിലെ കാസ്റ്റിങ്ങ് കൗച്ച് അനുഭവം തുറന്ന് പറഞ്ഞ് ഹണി റോസ്! വീഡിയോ
അവസരങ്ങള്‍ക്ക് വേണ്ടി സിനിമയിലെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ ഭാഷാഭേദമന്യേ സിനിമാ ലോകത്ത് സാധാരണമാണ്. കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് സിനിമയില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നതിനെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ വന്നത്.
നടി പാര്‍വ്വതിയാണ് മലയാള സിനിമയില്‍ കാസ്റ്റിങ്ങ് കൗച്ച് ഉണ്ടെന്ന കാര്യം ആദ്യം വെളിപ്പെടുത്തിയത്.
ഇതിന് പിന്നാലെ പലരും തങ്ങള്‍ക്ക് അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തി. സിനിമയില്‍ അവസരങ്ങള്‍ക്ക് വേണ്ടി കിടക്ക പങ്കിടണമെന്നാണ് ഇത്തരക്കാരുടെ നിലപാടെന്നാണ് പലരും പറഞ്ഞത്. ഇപ്പോള്‍ സിനിമയില്‍ കാസ്റ്റിങ്ങ് കൗച്ച് അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഹണി റോസ്. കൈരളിയിലെ ജെബി ജങ്ഷന് എന്ന പരിപാടിയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

കാസ്റ്റിങ്ങ് കൗച്ച്
ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന പരിപാടിയിലാണ് പാര്‍വ്വതി കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് തുറന്നുരറഞ്ഞത്. നടനെനവ്നോ സംവിധായകനെന്നോ നിര്‍മ്മാതാവോ എന്നില്ലാതെ അവസരങ്ങള്‍ വേണമെങ്കില്‍ ചില ആവശ്യങ്ങള്‍ നിറവേറ്റി തരണമെന്ന് പച്ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാര്‍വ്വതി വെളിപ്പെടുത്തി. ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നത് എന്ന് പറഞ്ഞ് കൊണ്ടാണ് അവര്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ചതെന്നും പാര്‍വ്വതി പറഞ്ഞു. ഇതൊക്കെ ചെയ്യേണ്ടി വരുമെന്നാണ് ചിലര്‍ ഉപദേശം തരിക. അത്തരം ആവശ്യങ്ങള്‍ക്ക് വഴങ്ങാതിരുന്നത് കൊണ്ടാണ് കുറച്ച് കാലം സിനിമകള്‍ ഇല്ലാതിരുന്നതെന്നും പാര്‍വ്വതി പറഞ്ഞിരുന്നു.

പത്മപ്രിയയും
പിന്നാലെ പത്മപ്രിയയും കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി. സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് വ്യക്തമാക്കിയ പത്മപ്രിയ തനിക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. അതേസമയം പുതിയ നടിമാര്‍ക്ക് മാത്രമല്ല സിനിമയില്‍ പേരും പ്രശസ്തിയും ആയിക്കഴിഞ്ഞവര്ക്കും ഇപ്പോഴും അത്തരം അനുഭവങ്ങള്‍ ഉണ്ടാവാറുണ്ടെന്നും വെളിപ്പെടുത്തി. പത്മപ്രിയയ്ക്ക് പിന്നാലെ ലക്ഷ്മി റായ്, ശ്രുതി ഹരിഹരന്, ചാര്‍മിള എന്നിവരും സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറച്ചിലുകള്‍ നടത്തിയിരുന്നു.

ഇന്നസെന്റിന്റെ പ്രസ്താവന
കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള പാര്‍വ്വതിയുടെ ആരോപണത്തിന് താരസംഘടനയായ അമ്മയുടെ പ്രസിഡണ്ട് ഇന്നസെന്റെ നല്കിയ മറുപടി വലിയ വിവാദമുണ്ടാക്കിയിരുന്നു.നടിമാര്‍ മോശമാണ് എങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടേണ്ടി വരും എന്നായിരുന്നു ഇന്നസെന്റിന്റെ പ്രസ്താവന.

തെലുങ്ക് നടി ശ്രീറെഡ്ഡി
മലയാളത്തിന് പുറമെ തെലുങ്ക് സിനിമയിലും കാസ്റ്റിങ് കൗച്ച് വിവാദം വന്‍ ചര്‍ച്ചയായിരുന്നു. സിനിമയില്‍ വേഷം ലഭിക്കാന്‍ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും മുമ്പില്‍ തുണിയഴിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് തെലുങ്ക് നടി ശ്രീ റെഡ്ഡി അടുത്തിടെ വെളിപ്പെടുത്തിയത്. പലരും തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടും സിനിമയില്‍ തിളങ്ങുന്ന വേഷം തന്നില്ലെന്നും നടി ആരോപിച്ചിരുന്നു.ഹൈദരാബാദിലെ താരസംഘടനകളുടെ ആസ്ഥാനത്തിന് മുമ്പിലെത്തി വസ്ത്രങ്ങള്‍ അഴിച്ചായിരുന്നു ഈ കാസ്റ്റിങ്ങ് കൗച്ചിനെതിരെ ശ്രീറെഡ്ഡി സമരം ചെയ്തത്.

തുറന്ന് പറഞ്ഞ് ഹണി റോസും
സിനിമയില്‍ കാസ്റ്റിങ്ങ് കൗച്ച് എന്നത് ഉണ്ടെന്ന് ഹണി റോസും വ്യക്തമാക്കി. കൈരളിയിലെ ജെബി ജങ്ഷന് എന്ന അഭിമുഖത്തിലാണ് ഹണി റോസ് ഇക്കാര്യം പറഞ്ഞത്. ഹണി റോസിന്റെ വാക്കുകള്‍- മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട്. പക്ഷേ എന്നെ സംബന്ധിച്ചെടുത്തോളം കാര്യങ്ങള്‍ സേഫാണ്. കാരണം ഏത് സമയത്തും എന്റെ മാതാപിതാക്കള്‍ എനിക്കൊപ്പം തന്നെയുണ്ട്.

കോളുകള്‍
പലപ്പോഴും സിനിമയെ കുറിച്ചുള്ള കോളുകള്‍ എടുക്കുന്നത് എന്റെ അമ്മയാണ് . അതുകൊണ്ട് തന്നെ അത്തരം അനാവശ്യ സംസാരങ്ങള്‍ക്ക് അവസരം നല്‍കാറില്ല. മോശമായിട്ടുള്ള സമീപനവും സംസാരവും ഉണ്ടായിട്ടുണ്ട്. ഫീല്‍ഡില്‍ തന്നെ ചില മാനേജര്‍മാര്‍ ബ്രെയിന്‍വാഷ് ചെയ്യാനുള്ള ശ്രമം നടത്തും. സിനിമയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള സ്ട്രഗിളിങ്ങ് പിരിയഡിലാണ് ഇത്തരം അനുഭവം നമുക്ക് കൂടുതല്‍ ഉണ്ടാകുക. അതേസമയം സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ മറ്റൊന്നും നമ്മളെ ബാധിക്കില്ലെന്നും ഹണി റോസ് പറയുന്നു.
വീഡിയോ
വീഡിയോ പൂര്‍ണരൂപം
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications