ഹണി റോസ് വിഷയം ബോബി ചെമ്മണ്ണൂരിന് നേട്ടമായി; പിന്നാലെ അക്കാര്യത്തില്‍ വന്‍ വർധന: രാഹുല്‍ ഈശ്വർ
ഹണി റോസ് വിഷയം ബോബി ചെമ്മണ്ണൂരിന് ഗുണമായി മാറുകയാണ് ഉണ്ടായതെന്ന് രാഹുല്‍ ഈശ്വർ. അദ്ദേഹത്തിന്റെ പണം കണ്ടിട്ടല്ല ഒരിക്കലും ഞാന്‍ പിന്തുണയ്ക്കുന്നത്. ബോബി ചെമ്മണ്ണൂർ പറഞ്ഞ വാക്കുകള്‍ നൂറ് ശതമാനവും തെറ്റാണ്. അതായത് കുന്തീ ദേവിയെന്ന പരാമർശം. വേണമെങ്കില്‍ എനിക്ക് ബോച്ചെയെ ന്യായീകരിക്കാം. ഷഫാഖ് നാസ് എന്ന നടിയാണ് സ്റ്റാർ പ്ലസിലെ മഹാഭാരതത്തില്‍ കുന്തി ദേവിയായി അഭിനയിച്ചത്. ആ നടിയെയാണ് ഹണി റോസുമായി താരതമ്യം ചെയ്ത് പറഞ്ഞതെന്ന് എനിക്ക് ന്യായീകരിക്കാം. എന്നാല്‍ നമുക്ക് എല്ലാം അറിയാം അങ്ങനെ അല്ലെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
കേരള സമൂഹത്തിന് വേണ്ടി മഹത്തരമായ നിരവധി സേവനങ്ങള്‍ ചെയ്ത വ്യക്തിയാണ് ബോബി ചെമ്മണ്ണൂർ. അദ്ദേഹത്തെ കേരളത്തിന്റെ ഇലോണ്‍ മസ്കാണെന്ന് വിശേഷിപ്പിക്കാം. ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ നന്മയിലൂടെ സ്പർശിച്ച ഒരു വ്യക്തിയാണ് അദ്ദേഹം. സ്കൂള്‍, ആരോഗ്യം അങ്ങനെ എല്ലാ രംഗത്തും നിറഞ്ഞ് നിന്നു. അദ്ദേഹത്തിന് വലിയ ഫാന്‍സ് അസോസിയേഷനുണ്ട്.

ബോച്ചെയുടെ നന്മകളെകൊണ്ട് അദ്ദേഹം ചെയ്ത ഒരു തെറ്റിനേയും നാം ന്യായീകരിക്കരുത്. അതുപോലെ ഒരു നാക്കു പിഴ കാരണം അദ്ദേഹത്തന്റെ 30 വർഷത്തെ സേവനങ്ങളേയും മറക്കരുത്. ഈ വിഷയത്തിന് ശേഷം ബോച്ചെയുടെ ആരാധകരുടെ എണ്ണത്തില്‍ വലിയ വർധനവ് ഉണ്ടായി. കാരണം ബോച്ചെയെ വേട്ടയാടിയെന്ന് നാട്ടുകാർക്ക് മനസ്സിലായി. ബോച്ചെ എന്ന് പറയുന്നത് നന്മയുള്ള, രസകരമായി ജീവിക്കുന്ന ഒരു വ്യക്തിയാണ്. ബോച്ചെ പറഞ്ഞത് ശരിയല്ലെങ്കിലും അദ്ദേഹത്തെ വേട്ടയാടിയെന്ന് സാധാരണക്കാർക്ക് മനസ്സിലായെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
ഫണ്‍ വിത്ത് സ്റ്റാർസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. കേരളത്തിലെ പ്രമുഖ വ്യവസായികളില്‍ ഒരാളായ ബോച്ചെയെ പോലും വേട്ടയാടുകയാണെങ്കില്‍ സാധാരണക്കാര നമ്മുടെയൊക്കെ അവസ്ഥ എന്താകും. അതുകൊണ്ടാണ് ആളുകള്‍ക്ക് അദ്ദേഹത്തോടുള്ള ആദരവും സ്നേഹുമൊക്കെ കൂടിയത്. ബോച്ചെയെ അന്യായമായി വേട്ടയാടിയെന്ന് എല്ലാവർക്കും മനസ്സിലായി.
സല്‍മാന്‍ ഖാനോ, പൃഥ്വിരാജോ, ഫഹദ് ഫാസിലോ ഷർട്ട് ഇടാതെ ഒരു ഫോട്ടോ എടുത്തിട്ടാല്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമുമൊക്കെ അത് സ്വീകരിക്കും. അവിടെ കമ്മ്യൂണിറ്റി സ്റ്റാന്റ്റ്റേർഡിന് ഒരു പ്രശ്നവും ഇല്ല. എന്നാല്‍ അതേ ചിത്രം ഒരു പെണ്‍കുട്ടി എടുത്ത് ഇടുകയാണെങ്കില്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അത് ടേക്ക് ഡൌണ്‍ ചെയ്യും. എന്തുകൊണ്ടാണെന്ന് വെച്ചാല്‍ സ്ത്രീ പുരുഷ ശരീരങ്ങള്‍ വ്യത്യസ്തമാണ്. ഫിസിയോളജി വ്യത്യാസമാണ്. അത് കണ്ടില്ലെന്ന് നടിച്ചിട്ട് എന്താണ് കാരണം. മാറ മറക്കല്‍ സമരം മഹത്തരമാണ്, എന്നാല്‍ മാറ് തുറക്കല്‍ സമരം ആഭാസമാണെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
ഹണി റോസ് എന്ത് ധരിക്കുന്നു എന്നുള്ളത് എന്റെ പ്രശ്നം അല്ല. ഹണി റോസ് പോകുന്ന ഒരു പരിപാടിയില്‍ അച്ഛന്മാരും അമ്മമാരും മുതിർന്ന തലമുറയിലുള്ളവരും ചെറിയ പ്രായക്കാരുമുണ്ട്. അവിടെ ആളുകള്‍ ഓടിക്കൂടുകയും മോശം കമറ്റുകളും മറ്റും ചെയ്ത് വീഡിയോ എടുത്ത് ഇടുമ്പോള്‍ അതില്‍ ഒരു നെഗറ്റീവിറ്റിയുണ്ട്. രണ്ട് ദിവസം മുമ്പ് ഹണി റോസ് പാലക്കാട് ഒരു പരിപാടി ഉദ്ഘാടനം ചെയ്യാന്‍ പോയി. വളരെ നല്ല രീതിയില്‍ ഡ്രസ് ചെയ്തുകൊണ്ടാണ് പോയത്.
ഹണി റോസിനെ എനിക്ക് വ്യക്തിപരമായി അറിയില്ല. എന്നാലും അവരെക്കുറിച്ചും അവരുടെ കുടുംബത്തെക്കുറിച്ചും നല്ല കാര്യങ്ങളാണ് കേട്ടിട്ടുള്ളത്. അതായത് വ്യക്തിപരമായി എനിക്ക് അവരോട് യാതൊരു വിരോധവുമില്ല. എന്നാല്‍ ഹണിക്ക് എന്നോട് അങ്ങനെ എന്തോ വിരോധമുണ്ടോയെന്ന സംശയമുണ്ട്. ഞാന്‍ അവരെ ആത്മഹത്യയുടെ വക്കിലേക്ക് തള്ളിയിട്ടു എന്നൊക്കെയാണ് പറഞ്ഞത്. യഥാർത്ഥത്തില്‍ കേരളത്തിലെ 99 ശതമാനം ആളുകള്‍ ഒരിക്കലെങ്കില്‍ ചിന്തിച്ചിട്ടുണ്ടാകും ഹണി റോസിന്റെ ഡ്രസ് കുറച്ച് ഓവർ അല്ലേയെന്ന്. ഇത് ചിന്തിക്കാത്ത ഒരാളുമുണ്ടാകില്ല. ഈ അഭിപ്രായ സഭ്യമായ ഭാഷയില്‍ വിമർശനമാക്കിയാണ് ഞാന്‍ ടിവിയില്‍ അവതരിപ്പിക്കുന്നതെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications