'ഹണി റോസ് നന്നാവണം ഞാൻ എന്തും പറയും എന്നത് മെയിൽ ഷോവനിസം'; രാഹുൽ ഈശ്വർ
ഹണി റോസ്-ബോബി ചെമ്മണ്ണൂർ കേസിൽ ഏറ്റവും കൂടുതൽ പ്രതികരിച്ചവരിൽ ഒരാൾ രാഹുൽ ഈശ്വറാണ്. ഹണി റോസിന്റെ വസ്ത്രധാരണത്തിന് പ്രശ്നമുണ്ടെന്ന നിലപാടായിരുന്നു രാഹുൽ ആവർത്തിച്ച് ചർച്ചകളിൽ പറഞ്ഞത്. ഇതോടെ രാഹുലിനെതിരെ അവർ പരാതി നൽകുന്ന സാഹചര്യം പോലും ഉണ്ടായി. ഇപ്പോഴിതാ വിഷയത്തിൽ വീണ്ടും പ്രതികരിക്കുകയാണ് രാഹുൽ. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
ദ്വയാർത്ഥ പ്രയോഗങ്ങൾക്കെതിരെ ഹണി റോസ് നടത്തിയ പോരാട്ടത്തിന് നൂറ് ശതമാനം പിന്തുണ. ഏതെങ്കിലുമൊരു മോശം വാക്ക് വെച്ച് ഹണി റോസിനെയോ മറ്റോ അഭിസംബോധന ചെയ്യുമ്പോൾ അത് പോപ്പുലറായാൽ കോളേജ് കുട്ടികളൊക്കെ ഇത്തരത്തിൽ അവരുടെ സഹപാഠികളായ പെൺകുട്ടികളെ അവരുടെ ശരീരഭാഗം വെച്ച് മോശമായി പറയും. അതൊരു നെഗറ്റീവ് ട്രെന്റാകും. ബോച്ചെ അവിടെ പറഞ്ഞത് ശരിയല്ല, അദ്ദേഹം മാപ്പ് പറയണം, പക്ഷെ അതിന്റെ പേരിൽ അദ്ദേഹത്തെ ജയിലിൽ ഇടുന്നത് ഡിസ്പ്രൊപോഷനേറ്റ് ആണ്.

ഇനി ഹണി റോസിന്റെ കാര്യം പറഞ്ഞാൽ ഉദ്ഘാടനങ്ങളിലൊക്കെ പോകുമ്പോൾ അവർ കുറച്ച് കൂടി ബഹുമാനം തോന്നുന്ന വസ്ത്രം ധരിക്കണം. അമല പോൾ ആണെങ്കിലും ഹണി റോസ് ആണെങ്കിലും സാഹചര്യത്തിന് അനുസരിച്ച് വസ്ത്രം ധരിക്കണം. സ്ച്ത്രീ ശരീരത്തെ വസ്തുവത്കരിക്കുന്ന ടെന്റൻസി ഇവിടെ ഉണ്ട്. ഇതിനൊക്കെ ഒരുപരിധി വേണം. ഇതൊക്കെ പറഞ്ഞതിനാലാണ് എനിക്കെതിരെ ഹണി റോസ് പരാതി നൽകിയതും ആ വിവാദം ഉണ്ടായതുമൊക്കെ. ഞാൻ പറഞ്ഞതൊക്കെ സാമൂഹിക ഓഡിറ്റായി കണ്ടാൽ മതിി. ഹണി റോസിന് ഇതൊക്കെ വിഷമമായെങ്കിൽ അവരുടെ വിഷമത്തോടൊപ്പം നിൽക്കുന്നു. പക്ഷെ ഇങ്ങനെയൊരു വിമർശനം എല്ലാവർക്കും ഉണ്ട്.
ഹണി റോസിന് മാന്യത വേണമെന്ന് പറയണമെങ്കിൽ പറയുന്ന എനിക്കും മാന്യത വേണം. ഹണി റോസ് നന്നാവണം ഞാൻ എന്തും പറയും എന്നത് മെയിൽ ഷോവനിസമാണ്. അതിന് തിരിച്ച് കാണിക്കുന്നത് ഫീമെയിൽ ഷോവനിസം ആകരുത്. നമ്മുടെ രാജ്യത്തെ കുഴപ്പം എന്നത് ആളുകൾക്ക് ഒരു ന്യൂട്രൽ സ്റ്റാന്റില്ല എന്നതാണ്. ഒന്നുകിൽ ബോച്ചെയുടെ നെഞ്ചത്ത് അല്ലെങ്കിൽ ഹണി റോസിന്റെ പുറത്ത് എന്നതാണ് സ്ഥിതി.
ബോചെയ്ക്ക് തെറ്റിപറ്റിയെന്ന് സമ്മതിക്കുന്നു . എന്നാൽ അദ്ദേഹം കഴിഞ്ഞ 25 വർഷം ചെയ്ത കാര്യങ്ങൾ റദ്ദ് ചെയ്യണമെന്ന് പറയുന്നത് ശരിയല്ല. വ്യക്തി വിരോധമല്ല, ഞാൻ ഇന്നേവരെ ഹണി റോസിനെ കണ്ടിട്ടില്ല. പക്ഷെ മാധ്യമങ്ങളുടെ ലൈൻ ഹണി റോസിനോട് പെറ്റമ്മ നയവും രാഹുൽ ഈശ്വറിനോട് ചിറ്റമ്മ നയവുമാണ്. ഹണി റോസിനെ ഏറ്റവും നല്ല രീതിയിൽ വിമർശിച്ചാലേ ഹണിയെ വിമർശിക്കാനുള്ള റൈറ്റ് ഉണ്ടാകുകയുള്ളൂ. ഈ ബാലൻസ് നമ്മുക്ക് ഇല്ല.












Click it and Unblock the Notifications