Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോബി ചെമ്മണ്ണൂരിനെതിരായ കേസ് വേണ്ടായിരുന്നു എന്ന് തോന്നിയോ? മറുപടിയുമായി ഹണി റോസ്

സൈബര്‍ ആക്രമണം താന്‍ വളരെ നാളായി നേരിടുന്ന ഒന്നാണ് എന്ന് നടി ഹണി റോസ്. എത്രയൊക്കെ അതൊന്നും നമ്മളെ ബാധിക്കില്ല എന്ന് പറഞ്ഞാലും ഒരു പോയന്റില്‍ അത് നമ്മളെ ബാധിക്കും എന്നും താരം വ്യക്തമാക്കി. ന്യൂസ് 18 കേരളയോടായിരുന്നു ഹണി റോസിന്റെ പ്രതികരണം. സൈബര്‍ ആക്രമണത്തിന്റെ എല്ലാ പരിധികളും ലംഘിക്കപ്പെട്ടപ്പോഴാണ് കേസ് എന്നതിലേക്ക് കടന്നത് എന്നും ഹണി റോസ് വ്യക്തമാക്കി.

സൈബര്‍ ഇടങ്ങളിലെ കുറ്റകൃത്യത്തെ കുറിച്ചും പലര്‍ക്കും അവബോധവുമില്ല. ഇതൊരു കുറ്റകൃത്യമാണ് എന്നും അതിന് ശിക്ഷ ലഭിക്കും എന്നും പലര്‍ക്കും അറിയില്ല എന്നും ഹണി റോസ് പറഞ്ഞു. ബോബി ചെമ്മണ്ണൂരിനെതിരായ പരാതി പൂര്‍ണമായും ജനുവിന്‍ ആയിരുന്നു എന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു. പരാതി കൊടുത്തതിന് ശേഷം തനിക്ക് അധികം സമ്മര്‍ദ്ദമില്ലായിരുന്നു എന്നും താരം വ്യക്തമാക്കി.

Honey Rose

എന്നാല്‍ പരാതിക്ക് മുന്‍പുള്ള ഘട്ടം വലിയ തരത്തില്‍ മാനസിക സമ്മര്‍ദ്ദം അനുഭവപ്പെട്ടിരുന്നു എന്നും ഹണി റോസ് പറഞ്ഞു. പരാതി കൊടുത്തതിന് ശേഷം തനിക്കോ തനിക്കൊപ്പമുള്ളവര്‍ക്കോ എന്തെങ്കിലും തരത്തിലുള്ള ഭീഷണിയോ മറ്റോ നേരിടേണ്ടി വന്നിട്ടില്ല എന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു. ഹണി റോസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ഈ സൈബര്‍ അറ്റാക്ക് നേരിടാന്‍ തുടങ്ങിയിട്ട് കുറെ നാളായി. നിങ്ങളില്‍ പലരും എന്നോട് ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്, അതൊന്നും നിങ്ങളെ ബാധിക്കാത്തത് കൊണ്ടാണോ എന്ന്. ഞാന്‍ അത് അതിന്റേതായ രീതിയില്‍ പുച്ഛിച്ച് തള്ളുന്നു എന്നാണ് പറയാറുള്ളത്. ലൈംഗിക വൈകൃതമുള്ള വളരെ കുറച്ച് ആളുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ ഉള്ള വൃത്തികേടുകള്‍ കാണിച്ച് കൂട്ടുന്നത്.

അങ്ങനെയുള്ള ആളുകളെ നമ്മള്‍ അഡ്രസ് ചെയ്യേണ്ട കാര്യമില്ല. പക്ഷെ എങ്കിലും ഇതെല്ലാം നമ്മളെ ബാധിക്കുന്നുണ്ട് എന്നത് തന്നെയാണ് സത്യം. ഇങ്ങനെയുള്ള ബുള്ളിയിംഗ്, സ്ലട്ട് ഷെയ്മിംഗ് എല്ലാം നമ്മളെ ഭയങ്കരമായി ബാധിക്കും. ഇതിന് എന്ത് ചെയ്യാം എന്നുള്ള ചിന്തയും നമ്മുടെ മനസില്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഒരു അവബോധം കൂടി സൃഷ്ടിക്കണം എന്നുള്ളതായിരുന്നു.

ഒരു നിയമനിര്‍മാണം എന്നതിലേക്കൊക്കെ എത്തിപ്പെടണം എന്ന് ആലോചന വന്നതാണ്. ഇപ്പോഴത്തെ കേസിന്റെ സാഹചര്യം പറയുകയാണെങ്കില്‍ അതിലേക്ക് നമ്മള്‍ എത്തിപ്പെടുകയാണ്. എന്നിട്ടും നമ്മള്‍ റിക്വസ്റ്റ് ചെയ്യുകയാണ് അത് ആവര്‍ത്തിക്കരുത് എന്ന്. അതൊന്നും നമ്മുടെ കൈയില്‍ നില്‍ക്കുന്നില്ല എന്ന് വന്നപ്പോഴാണ് കേസുമായി മുന്നോട്ട് പോകാം എന്ന് കരുതിയത്. ഒരു പരിധിവരെ എന്നെ വലിച്ച് അതിലേക്ക് കൊണ്ടുപോയതാണ്.

സൈബറിടങ്ങളിലെ ക്രൈമിന്റെ ഗൗരവം പലപ്പോഴും ആളുകള്‍ മനസിലാക്കുന്നില്ല. ഒരു ഫോണ്‍ കൈയിലുണ്ടെങ്കില്‍ എന്ത് വൃത്തികേടും എഴുതാം ആരും ഒന്നും ചെയ്യില്ല എന്നൊക്കെയാണ് വിചാരിച്ചിരിക്കുന്നത്. എന്നാല്‍ അതൊരു ക്രൈമാണ് എന്നും അതിന് ശിക്ഷ ലഭിക്കും എന്നും ഒരു മെസേജ് പോലെ ആളുകളിലേക്ക് കൊടുക്കണം എന്നും എനിക്ക് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു.

ബോബി ചെമ്മണ്ണൂരിനെതിരായ കേസ് വേണ്ടിയിരുന്നില്ല എന്ന് ഒരിക്കലും തോന്നിയിട്ടില്ല. സൈബര്‍ ആക്രമണം ഒരുപാട് നേരിടേണ്ടി വന്നിട്ടുള്ള ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ പിആര്‍ വര്‍ക്ക് എന്താണെന്ന് കണ്ടാല്‍ മനസിലാക്കാന്‍ കഴിയും. ആര്‍ക്കും ആര്‍ക്ക് വേണ്ടിയും സംസാരിക്കേണ്ട കാര്യമൊന്നുമില്ല. എനിക്ക് വേണ്ടിയും അങ്ങനെ സംസാരിക്കേണ്ട കാര്യമില്ല. ഒരു പരിധി കഴിഞ്ഞ് അങ്ങനെ ഉണ്ടെങ്കില്‍ അത് പിആര്‍ വര്‍ക്കിന്റെ ഭാഗമാകും.

ഈ കേസിന്റെ ഭാഗമായി നമ്മള്‍ കമന്റുകളെല്ലാം മോണിറ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. പിന്നീട് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഈ കമന്റുകളെല്ലാം എഡിറ്റ് ചെയ്തതായി കാണാന്‍ പറ്റി. ആരെങ്കിലും കമന്റിടുന്നതോ എത്ര പേര്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നുള്ളതോ എന്നെ ബാധിക്കുന്ന കാര്യമല്ല. 100 ശതമാനം ജനുവിന്‍ ആയിട്ടാണ് ഞാന്‍ പരാതിയുമായി മുന്നോട്ട് പോയത്. പരാതിക്ക് മുന്‍പുള്ള സമയമാണ് ഞാന്‍ കൂടുതല്‍ ഫ്രസ്‌ട്രേറ്റഡ് ആയിട്ടുള്ളത്.

രാവിലെ എണീക്കുമ്പോള്‍ പലരും നമുക്ക് ഇത് അയച്ച് തരികയാണ്. ഈ വ്യക്തി നിങ്ങളെ കുറിച്ച് ഇതാണല്ലോ പറഞ്ഞിരിക്കുന്നത് എന്ന് പറഞ്ഞ്. ഇതിന്റെ കാരണമെന്താണ് എന്ന് നമുക്ക് മനസിലാകുന്നില്ല. നമ്മള്‍ പറഞ്ഞിട്ടും ഇത് ആവര്‍ത്തിക്കപ്പെടുന്നതിന്റെ കാരണം നമുക്ക് അറിയില്ല. ഇത് നിരന്തരം സംഭവിക്കുന്നതിന്റെ വിഷമം നമുക്കുണ്ട്. എനിക്കിഷ്ടപ്പെട്ട വസ്ത്രം ധരിച്ച് ഉദ്ഘാടനം ചെയ്യുന്നതിന്റെ പേരിലാണ് ഇതെല്ലാം ഞാന്‍ കേള്‍ക്കേണ്ടി വരുന്നത്.

അതിന്റെ ഫ്രസ്‌ട്രേഷന്‍ എനിക്ക് ഭീകരമായിരുന്നു. ഈ ഒരു കേസ് കൊടുത്തതിന് ശേഷവും മെന്റല്‍ സ്‌ട്രെസും മറ്റും ഉണ്ടായിട്ടുണ്ടെങ്കിലും ഈ ഒരു സമയത്താണ് ഞാന്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയത്,' ഹണി റോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+