അത് ബോബി ചെമ്മണ്ണൂരിന്റെ തെറ്റല്ല, ഹണി റോസ് എന്തിന് പോയി: വലിയ ടീം വർക്ക് നടന്നിട്ടുണ്ടെന്ന് അജിത് കുമാർ
ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നല്‍കിയിരിക്കുന്നത് വ്യാജ പരാതിയാണെന്ന് ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷന്‍ വട്ടിയൂർക്കാവ് അജിത് കുമാർ. ഹണി റോസ് ബോബി ചെമ്മണ്ണൂരിന്റെ സ്വർണ്ണക്കട ഉദ്ഘാടനം ചെയ്യാന്‍ പോകുകയും നല്ല രീതിയില്‍ ഇടപെട്ട് സന്തോഷമായി പിരിഞ്ഞ് പോകുകയുമാണ് ചെയ്തത്. രണ്ടാമത് മറ്റൊരു പരിപാടിക്കും പോയി. ബോബി ചെമ്മണ്ണൂർ ദ്വയാർത്ഥം സംസാരിക്കുന്ന ഒരു വ്യക്തിയാണ്. ഞാന്‍ ഉള്‍പ്പെടെ പലരും അത് ആസ്വദിക്കുന്നവരാണെന്നും വട്ടിയൂർക്കാർ അജിത് കുമാർ വണ്‍ഇന്ത്യ മലയാളോത്താടായി പറഞ്ഞു.
സമൂഹത്തിന് വേണ്ടി ഒരുപാട് നല്ല പ്രവർത്തികള്‍ ചെയ്യുന്ന ഒരു വ്യക്തിയാണ് ബോബി ചെമ്മണ്ണൂർ. അങ്ങനെയുള്ള ഒരു വ്യക്തിയെ ഈ രീതിയില്‍ തേജോവധം ചെയ്ത് ജയിലില്‍ അടക്കാന്‍ പാടില്ല. മുഖ്യമന്ത്രി ഉള്‍പ്പെടേയുള്ളവരാണ് വിളിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും ഇടപെടലും ഉണ്ടാകുന്നു. ദ്വയാർത്ഥ പ്രയോഗത്തിന് കേസ് എടുത്താല്‍ തന്നെ സ്റ്റേഷന്‍ ജാമ്യം കിട്ടേണ്ടതാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയുണ്ടായ പരാതികളില്‍ കുറ്റം ആരോപിക്കപ്പെട്ടവർക്ക് ജാമ്യം എടുക്കുന്നതിനായി ഒരു മാസത്തോളം ജാമ്യം കൊടുത്തു. എന്തുകൊണ്ട് അത്തരമൊരു സമയപരിധി ബോബി ചെമ്മണ്ണൂരിന് നല്‍കിയില്ല. ഈ പറയുന്നതെല്ലാം മോശം വാക്കാണെന്ന് കണ്ടെത്തുന്ന നമ്മളാണ്. പറയുന്ന ഒരു വാക്കിന് വേറെ ഒരു അർത്ഥം കണ്ടെത്തുന്നവരുടെ ഭാഗത്താണ് തെറ്റെന്നും വട്ടിയൂർക്കാവ് അജിത് കുമാർ പറയുന്നു.
ജാമ്യം എടുക്കാനായി പുറത്തേക്ക് വരുമ്പോഴാണ് വയനാട്ടിലേക്ക് പോയി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊച്ചിയിലേക്ക് കൊണ്ടുവരുന്നതും ജയിലില്‍ ഇടുന്നതും. ബോച്ചെയെ കുടുക്കിയതാണ്. ഇതിന് അകത്ത് വലിയൊരു ടീം വർക്ക് നടന്നിട്ടുണ്ട്. മുഖ്യമന്ത്രി എന്തിനാണ് ഈ നിസാര കാര്യത്തില്‍ ഇടപെട്ടത് അദ്ദേഹത്തിന് ഇടപെടാന്‍ വേറെ എന്തെല്ലാം കാര്യമുണ്ട്. അടുത്ത കാലത്ത് ഇരയാക്കപ്പെട്ട എത്ര സ്ത്രീകളുണ്ട്, അവർക്കെല്ലാം നീതി കിട്ടിയിട്ടുണ്ടോ.
ബോബി ചെമ്മണ്ണൂർ ഒരിക്കലും ഹണി റോസിനെ നേരിട്ട് വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്തിട്ടില്ല. ബോച്ചെയോട് ഡബിള്‍ മീനിങ്ങുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. അദ്ദേഹത്തിന്റെ സ്വഭാവം അങ്ങനെയാണ് . അത് അറിഞ്ഞുകൊണ്ടല്ലേ അങ്ങോട്ട് പോയത്. ദ്വയാർത്ഥ പ്രയോഗത്തിന്റെ പേരില്‍ അല്ല റിമാന്‍ഡ്. കൈപിടിച്ച് കറക്കിയതുമായി ബന്ധപ്പെട്ട എന്തോ കാര്യമാണ് പുള്ളിക്കാരി പറഞ്ഞിരിക്കുന്നത്. അതൊക്കെ അവിടെ വെച്ച് തീർത്ത കാര്യമായിരുന്നു. വീണ്ടും അവർ ഒരുപരിപാടിക്കിടെ കണ്ട് പിരിഞ്ഞു. അതിന് ശേഷം നാല് മാസം കഴിഞ്ഞാണ് ഈ പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ഒരു വ്യാജ പരാതിയിലൂടെ ഏതൊരു പെണ്ണിനും ജയിലില്‍ ആക്കാന്‍ കഴിയുമെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഇവരുടെ ഒരു പടം ഫിലിം റിലീസ് ആകുന്നതിനോട് അനുബന്ധിച്ചാണ് ഇത്തരം പരാതി വരുന്നത്. ഹണി റോസ് പറഞ്ഞത് ഞാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ്. പക്ഷെ അത് പൊട്ടിചീഞ്ഞുപോയി. പിന്നെ ഇവർക്ക് ഈ വിഷയത്തില്‍ എന്ത് ജനപിന്തുണയാണ് ഉള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.












Click it and Unblock the Notifications