Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹണി റോസിന് തിരിച്ചടി, രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്... പരിഹാരം ഇതുമാത്രം!

കൊച്ചി: ബോബി ചെമ്മണ്ണൂരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നടി ഹണി റോസിനെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന പരാതിയില്‍ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിന് ആശ്വാസം. രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് നല്‍കിയ പരാതിയില്‍ കേസെടുക്കാനാകില്ല എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. നിലവിലെ പരാതിയില്‍ പൊലീസിന് കേസെടുക്കാന്‍ വകുപ്പുകളില്ലെന്ന് പൊലീസ് വ്യക്തമാക്കി.

എന്നാല്‍ രാഹുല്‍ ഈശ്വറിനെതിരെ കോടതി വഴി പരാതി നല്‍കണം എന്നും കൊച്ചി പൊലീസ് അറിയിച്ചു. നടിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ പ്രതിയല്ല എന്നാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അതേസമയം രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാേപേക്ഷയില്‍ കോടതി അറസ്റ്റ് തടഞ്ഞിട്ടില്ല. രാഹുലിന്റെ ഹര്‍ജി ഈ മാസം 27ന് പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റി വെച്ചിരിക്കുകയാണ്.

Honey Rose

ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വര്‍ ഹണി റോസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. ഇതോടെയാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ നിയമ നടപടികളിലേക്ക് കടന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് ഹണി റോസ് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ രാഹുല്‍ ഈശ്വര്‍ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുന്നു എന്നാണ് ഹണി പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയ ഹണി റോസിനെ കുറ്റപ്പെടുത്തിയ രാഹുല്‍ ഈശ്വര്‍ നടിയുടെ വസ്ത്രധാരണത്തെയും വിമര്‍ശിച്ചിരുന്നു. ഇതോടെ ഹണി റോസിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹണി റോസ് പൊലീസില്‍ പരാതി നല്‍കിയത്. പൊതുബോധം തനിക്കെതിരാക്കാനാണ് രാഹുലിന്റെ ശ്രമമെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ഹണി ആരോപിച്ചിരുന്നു.

രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റുകളടക്കമായിരുന്നു ഹണി റോസ് പരാതി നല്‍കിയത്. ഇതിന് പിന്നാലെ തൃശൂര്‍ സ്വദേശിയായ ഒരാളും രാഹുലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ബോബിക്ക് ജാമ്യം അനുവദിച്ചത്.

സമാനമായ കേസുകളില്‍ ഉള്‍പ്പെടാന്‍ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണം, അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് ഹൈക്കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ മജിസ്ട്രേറ്റ് കോടതിക്ക് ഇടപെടാം എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കും എന്നാണ് കോടതിയുടെ നിരീക്ഷണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+