Get Updates
Get notified of breaking news, exclusive insights, and must-see stories!

അവർ അത് അർഹിക്കുന്നു: കുറ്റബോധം ഇല്ല; ഹണി റോസിന്റെ പരാതിയില്‍ ബോച്ചെയോടൊപ്പം ജയിലില്‍: അരുണ്‍ പറയുന്നു

തന്റെ കൂടെ ജയില്‍വാസം അനുഭവിച്ച് വൈപ്പിന്‍ സ്വദേശിയായ അരുണ്‍ എന്ന യുവാവിന് ബോബി ചെമ്മണ്ണൂർ ഓട്ടോ വാങ്ങി നല്‍കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ബോബി ചെമ്മണ്ണൂരിനെ പോലെ തന്നെ ഹണി റോസിനെ അധിക്ഷേപിച്ചെന്ന കുറ്റത്തിനായിരുന്നു അരുണ്‍ അറസ്റ്റിലായത്. ജയിലിലെ ബോബി ചെമ്മണ്ണൂരിന്റെ സെല്ലില്‍ തന്നെയായിരുന്നു അരുണും. ഇതുവഴിയുണ്ടായ പരിചയമാണ് ഇത്തരമൊരു സഹായത്തിലേക്ക് എത്തിനില്‍ക്കുന്നത്.

ഇപ്പോഴിതാ ജയിലില്‍ വെച്ച് ബോബി ചെമ്മണ്ണൂരിനെ കണ്ട സാഹചര്യവും അദ്ദേഹത്തിന്റെ രീതികളും അരുണ്‍ തന്നെ വ്യക്തമാക്കുകയാണ്. മൂവിവേള്‍ഡ് മീഡിയ എന്ന ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഓരോരുത്തർക്ക് കഴിയാവുന്ന രീതിയിലുള്ളതും അത്യാവശ്യം മെച്ചപ്പെട്ടതുമായി ഒരുപാട് സെല്ലുകള്‍ അവിടെ ഉണ്ടായിട്ടും സാധാരണക്കാരുടെ കൂടെ കഴിയണം എന്ന ചിന്താഗതിയിലാണെന്ന് തോന്നുന്നു ഞങ്ങളുടെ അടുത്ത് വന്നത്' അരുണ്‍ പറയുന്നു.

boby-chemannur

ബോബി ചെമ്മണ്ണൂർ കയറി വരുമ്പോള്‍ ഞങ്ങളുടെ സെല്ലില്‍ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. ആറാമത്തെ ആളായിട്ട് കയറിവരാനിരിക്കുന്നത് ബോബി ചെമ്മണ്ണൂർ ആണെന്ന് ഞങ്ങള്‍ അഞ്ചുപേരും വിചാരിച്ചിരുന്നില്ല. ഞാന്‍ അതുവരെ പുള്ളിക്കാരനെ അങ്ങനെ അടുത്ത് കണ്ടിരുന്നില്ല. ബോച്ചെ ഫുള്‍ പോസിറ്റീവ് മൈന്‍ഡ് ആണ്. ആ ദിവസങ്ങളില്‍ ജയില്‍ ജയിലായിട്ട് എനിക്ക് തോന്നിയിട്ടില്ല. എല്ലാവരും വളരെ ആസ്വദിക്കുകയായിരുന്നു. എല്ലാത്തിനും ഒരു അച്ചടക്കവും ഉണ്ടായി.

അങ്കമാലി പള്ളിയുടെ കുരിശിന് പെയിന്റ് അടിച്ചോണ്ടിരിക്കുമ്പോഴാണ് പൊലീസ് വന്ന് പിടിച്ച് അങ്കമാലി സൈബർ സെല്ലിലേക്ക് കൊണ്ടുപോകുന്നത്. വിളിച്ചിരുന്നേല്‍ ഞാന്‍ നേരിട്ട് വരുമായിരുന്നു എന്ന് അവരോട് പറഞ്ഞു. എന്റെ കഥകളൊക്കെ പറഞ്ഞതിന് ശേഷം അവർ എനിക്ക് ഭക്ഷണമൊക്കെ വാങ്ങിച്ച് തന്നു. അന്നത്തെ ദിവസം അവിടുത്തെ സെല്ലിന് ഉള്ളിലാണ് കിടന്നുറങ്ങിയത്.

പിറ്റേദിവസം എന്നെ കോടതിയില്‍ ഹാജരാക്കിയപ്പോഴുണ്ട് ബോച്ചെയും അവിടെ വന്ന് നില്‍ക്കുന്നു. എനിക്ക് അപ്പോള്‍ തന്നെ ജാമ്യം കിട്ടിയിരുന്നു. രണ്ടും ഒരേ കേസ് ആയിരുന്നു. പുള്ളിക്കാരന്‍ ലൈവ് ആയിട്ടാണ് തെറിവിളിച്ചതെങ്കില്‍ ഞാന്‍ ലൈവിലൂടെയാണ് തെറിവിളിച്ചത്. ശരിക്കും പറഞ്ഞാല്‍ വളരെ മോശമായ ഭാഷയാണ് ഉപയോഗിച്ചത്. എനിക്ക് ഇഷ്ടമില്ലാത്ത കണ്ടന്റായിരുന്നു പുള്ളിക്കാരിയുടേത്. അതുകൊണ്ട് തന്നെ ഞാന്‍ പ്രതികരിച്ചുപോയി. ജയിലില്‍ നിന്നും ഇറങ്ങിയതിന് ശേഷം ഒരുപാട് മാറ്റങ്ങള്‍ വന്നു. പഴയത് പോലെയൊന്നും അല്ലെന്നും അരുണ്‍ പറഞ്ഞു.

ബോബി ചെമ്മണ്ണൂർ തന്നെയാണ് എന്നെ ജാമ്യത്തില്‍ ഇറക്കിയത്. എനിക്ക് വേണ്ടി ജാമ്യം എടുത്ത വക്കീല്‍ 17-18 പേരെ ഇത്തരത്തില്‍ പുറത്തിറക്കിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും അന്വേഷിച്ച് വളരെ പാവപ്പെട്ടവരും ചെറിയ തെറ്റ് ചെയ്തവരുമായ ആളുകളെയാണ് പുറത്തിറക്കുന്നത്. അതില്‍ ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാന്‍ ഇല്ലാത്തവർ മുതല്‍ പ്ലാറ്റ് ഫോമില്‍ കിടന്ന് ഉറങ്ങിയവർ വരേയുണ്ട്. ഇത്തരത്തിലുള്ള ആളുകള്‍ക്ക് നിയമസഹായം നല്‍കുന്നതിനായി പ്രത്യേകം സംവിധാനം തന്നെ ഏർപ്പെടുത്താന്‍ പോകുന്നുണ്ട്.

ബോച്ചെ കാണിക്കുന്നത് പ്രഹസനമാണോ അല്ലയോ എന്ന് അദ്ദേഹത്തോടൊപ്പം ഒരു രണ്ട് ദിവസം ചിലവഴിച്ചാല്‍ മനസ്സിലാകും. ഇത്രത്തോളം പോസിറ്റീവ് മൈന്‍ഡും ദാനശീലനുമായ ഒരാളെ ഞാന്‍ വേറെ കണ്ടിട്ടില്ല. അദ്ദേഹം കാണിക്കുന്നതൊന്നും പ്രഹസനമായിട്ട് എനിക്ക് തോന്നിയിട്ടില്ല. ചെയ്തുപോയ കുറ്റത്തില്‍ എനിക്ക് കുറ്റബോധം ഒന്നുമില്ല. പുള്ളിക്കാരി അത് അർഹിക്കുന്നുണ്ട്. ഇപ്പോഴും ഞാന്‍ പറഞ്ഞത് നൂറ് ശതമാനം ശരിയെന്നാണ് തോന്നുന്നത്.

ആ സമയത്ത് ഭാര്യയുമായി ചെറിയ പ്രശ്നമൊക്കെയുണ്ടായിരുന്നു. ഇതും കൂടെ ആയപ്പോള്‍ പൂർത്തിയായി. പക്ഷെ ഇപ്പള്‍ അതെല്ലാം ശരിയായി നല്ല രീതിയില്‍ തന്നെ നടന്ന് പോയിക്കൊണ്ടിരിക്കുകയാണെന്നും അഭിമുഖത്തില്‍ അരുണ്‍ വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+