'ഇനി മൊണാലിസയാണ് താരം, നിന്റെ കാലം കഴിഞ്ഞു'; ഹണി റോസിന്റെ വീഡിയോയ്ക്ക് വിദ്വേഷ കമന്റുകള്‍
കുംഭമേളയിലെ വൈറല്‍ താരം മോനി ഭോസ്ല എന്ന മൊണാലിസയെ കേരളത്തിലേക്ക് ആദ്യമായി എത്തിച്ച് കൈയടി നേടിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂര്‍. തന്റെ ഉടമസ്ഥതയിലുള്ള ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിന്റെ കോഴിക്കോട്ടെ അരയിടത്തുപാലത്തുള്ള ഷോറൂമിന്റെ പരിപാടിക്കായിട്ടായിരുന്നു മൊണാലിസയെ ബോബി എത്തിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പൊടുന്നനെ സ്റ്റാറായി മാറിയ മൊണാലിസയെ കാണാനായി നിരവധി പേരാണ് എത്തിയിരുന്നത്.
ഇപ്പോഴിതാ ഈ പരിപാടിയുടെ പേരില്‍ നടി ഹണി റോസിനെതിരെ വിദ്വേഷ കമന്റുകള്‍ ചൊരിയുകയാണ് ബോബി ചെമ്മണ്ണൂരിന്റെ അനുകൂലികള്‍. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയെ തുടര്‍ന്ന് വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് വലിയ വാര്‍ത്തയായിരുന്നു. ഒരാഴ്ചയോളം ജയിലില്‍ കിടന്ന ശേഷമാണ് ബോബി ചെമ്മണ്ണൂരിന് മോചനം ലഭിച്ചത്.

ഈ സംഭവത്തില്‍ ബോബി ചെമ്മണ്ണൂരിനേയും ഹണി റോസിനേയും പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ബോബി ചെമ്മണ്ണൂരിന്റെ കടയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ഹണി റോസിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ബോബി ചെമ്മണ്ണൂര്‍ സംസാരിച്ചത്. ഇതിന് എതിരെയായിരുന്നു ഹണി റോസ് പരാതി നല്‍കിയിരുന്നത്. ഇതോടെ ഹണി റോസിനെതിരെ ബോചെ അനുകൂലികള്‍ വ്യാപകമായ സൈബര്‍ ആക്രമണം നടത്തിയിരുന്നു.
ഇപ്പോഴിതാ വാലന്റൈന്‍സ് ഡേയോട് അനുബന്ധിച്ച് ഹണി റോസ് പങ്കുവെച്ച വീഡിയോയ്ക്ക് താഴെയും ബോചെ അനുകൂലികള്‍ വിദ്വേഷ കമന്റുകളിടുകയാണ്. 'ഇപ്പോള്‍ മൊണാലിസയാണ് താരം. നീ തീര്‍ന്നു....നിന്റെ ദിനങ്ങള്‍ എണ്ണി തുടങ്ങി' എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. 'പോയി എല്ലാം പോയി, മൊണാലിസ, കീറി പോകുന്ന അടിയല്ലേ ചെമ്മണ്ണൂര്‍ പോച്ച ചെയ്തത്,' എന്നാണ് മറ്റൊരാളുടെ കമന്റ്.
ഠഓ വേണ്ട ! താല്‍പര്യമില്ല. ബൈ ദി ബൈ ചേച്ചി കാരണം ബോച്ചെയുടെ സപ്പോര്‍ട്ട് കൂടി കേട്ടോ... അയാള്‍ക്ക് നല്ല പട്ടം ചാര്‍ത്തി കൊടുക്കുന്നില്ല, പക്ഷേ അയാളാണ് ഭേദം. പലര്‍ക്കും കൈതാങ്ങായിട്ടുണ്ട്. ആണുങ്ങള്‍ക്കും ഒത്തൊരുമയും അസോസിയേഷനും ഉണ്ട് ചേച്ചി, നിയമം പെണ്ണിന്റെ വാക്കിന് അനുകൂലമാണെങ്കിലും,' എന്നാണ് വേറൊരാള്‍ വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്.
'ഇവിടെ ആര്‍ക്കും വേണ്ട നിന്റെ വാലന്റൈന്‍സ് ഡേ.. കാണുമ്പോള്‍ വെറുപ്പാണ്. എന്തെങ്കിലും നന്മ ചെയ്യുന്ന ബോചെയാണ് ഇഷ്ട്ടം...', എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം ബോളിവുഡ് സംവിധായകന്‍ സനോജ് മിശ്രയ്‌ക്കൊപ്പമാണ് മൊണാലിസ കോഴിക്കോട്ടേക്ക് എത്തിയത്. സനോജിന്റെ 'ദ് സ്റ്റോറി ഓഫ് മണിപ്പുര്‍' എന്ന ചിത്രത്തില്‍ നായികയായി സിനിമയില്‍ അരങ്ങേറാനൊരുങ്ങുകയാണ് മൊണാലിസ.
ആദ്യമായാണ് കേരളത്തിലേക്ക് എത്തുന്നത് എന്നും കേരളത്തേയും മലയാളികളേയും ഒരുപാട് ഇഷ്ടമായെന്നും വൈറല്‍ താരം പറഞ്ഞു. ബോചെയാണ് തനിക്ക് കേരളത്തിലേക്ക് വരാന്‍ അവസരം തന്നത് എന്നും തനിക്ക് ഇവിടെ തന്നെ ജീവിക്കാം എന്ന് തോന്നുകയാണ് എന്നും മൊണാലിസ പറഞ്ഞു.












Click it and Unblock the Notifications