'ദിവസം മൂന്ന് ഉദ്ഘാടനം ചെയ്തിരുന്ന മുതലാ.. ഇപ്പോള്‍ തിരയെണ്ണുന്നു'; ഹണി റോസിനെതിരെ അധിക്ഷേപം
കൊച്ചി: നടി ഹണി റോസിനെതിരെ വീണ്ടും സൈബര്‍ ആക്രമണം. ഹണി റോസ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച വീഡിയോയ്ക്ക് താഴെയാണ് അധിക്ഷേപകരമായ കമന്റുകള്‍ നിറയുന്നത്. കഴിഞ്ഞ ദിവസം യുകെയിലെ ലെസ്റ്ററില്‍ താന്‍ പങ്കെടുക്കുന്ന പരിപാടിയെ കുറിച്ചുള്ള വീഡിയോ താരം പങ്കിട്ടിരുന്നു. ഇതിന് ശേഷം ഇന്ന് ബീച്ചില്‍ നിന്നുള്ളൊരു വീഡിയോയും ഹണി റോസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്ക് വെച്ചിരുന്നു.
ഈ രണ്ട് വീഡിയോയ്ക്ക് താഴേയും വിദ്വേഷകരമായ കമന്റുകളാണ് നിറയുന്നത്. ബോബി ചെമ്മണ്ണൂരിനെതിരായ കേസിന് ശേഷം ഹണി റോസ് ഇപ്പോള്‍ ഉദ്ഘാടനങ്ങളില്‍ സജീവമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പലരും അധിക്ഷേപകരമായ കമന്റുകള്‍ ഇടുന്നത്. പലരും ബോബി ചെമ്മണ്ണൂരിന് പിന്തുണ നല്‍കിയും കമന്റിടുന്നുണ്ട്. എന്നാല്‍ പതിവ് പോലെ ഇതിനൊന്നും ഹണി റോസ് മറുപടിയൊന്നും നല്‍കുന്നില്ല.

'ഇനി ലണ്ടന്‍ ഒക്കെ മതി. ഇവിടെ പരിപ്പ് വേവില്ല. ജനങ്ങള്‍ ബോച്ചേക്ക് ഒപ്പം', എന്നാണ് ഒരാളുടെ കമന്റ്. 'ആ റേഡിയോക്കാരന്റെ കാര്യവും സ്വാഹാ. വീണു പോയവരെ എഴുന്നേല്‍പിച്ച് തുടര്‍ജീവിതം സുഖകരമാക്കി കൊടുത്ത ബോചെയെ പോലുള്ള ധാരാളം പേരുള്ള കേരളത്തില്‍ ഇവള്‍ നേരെ തിരിച്ചാണ്. ബിസിനസ്സുകാര്‍ ഇനിയും മനസിലാക്കിയില്ലെങ്കില്‍.....,' എന്നാണ് മറ്റൊരാളുടെ കമന്റ്.
ബോചെ വന്നാല്‍ ഞങ്ങള്‍ വരാം എന്നാണ് മറ്റൊരാളുടെ കമന്റ്. ആളുകളെ വിളിച്ചു കൂട്ടണ്ട ഗതികേടിലായി അമ്മച്ചി, നീ വരുന്നതുകൊണ്ട് ഞങ്ങള്‍ വരുന്നില്ല പൊന്നെ! !വെറുതെ എന്തിനാ കേസില്‍ കുടുങ്ങുന്നത്?, ഞങ്ങള്‍ ഇല്ലേ.... വെറുതെ എന്തിന് തീ കൊള്ളി കൊണ്ട് തല ചൊറിയണം... എന്നൊക്കെയാണ് യുകെയിലെ പരിപാടിയുമായി ബന്ധപ്പെട്ട് ഹണി പങ്ക് വെച്ച വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.
അതേസമയം കടല്‍ത്തീരത്ത് നിന്നുള്ള വീഡിയോയ്ക്ക് താഴേയും വിദ്വേഷ കമന്റുകള്‍ നിറയുന്നുണ്ട്. 'കട്ടയും പടവും മടങ്ങി.. ഇപ്പോള്‍ ഒരു പട്ടിക്കും വേണ്ട ഉദ്ഘാടനവും ഇല്ല,' എന്നാണ് ഒരാളുടെ കമന്റ്. ഇപ്പോള്‍ തിരയെണ്ണി നടക്കുവാണോ, ദിവസവും മൂന്ന് ഉദ്ഘാടനം വീതം നടത്തിക്കൊണ്ടിരുന്ന മൊതലാ. ഇപ്പോ തിരയെണ്ണി നടക്കുന്നു,' എന്നൊക്കെയാണ് മറ്റ് ചിലരുടെ കമന്റുകള്‍.
ബോച്ചയോട് അല്ലെ കളിച്ചത് ഇനി കടാപുറത്ത് തെക്ക് വടക്ക് നടക്കാം എന്നാണ് മറ്റൊരു കമന്റ്. വ്യവസായി ബോബി ചെമ്മണ്ണൂര്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തി എന്ന് കാണിച്ച് ഹണി റോസ് പരാതി നല്‍കിയിട്ട് അധിക കാലമായിട്ടില്ല. ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരാഴ്ചയോളം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് ഈ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചത്.












Click it and Unblock the Notifications