'ലക്ഷങ്ങൾ വാങ്ങുന്നില്ലേ, ഈ ടൈപ്പ് വേഷമിട്ട് കാശുണ്ടാക്കി സ്വന്തം വീട്ടിലേക്കല്ലേ പോകുന്നത്', പ്രതികരിച്ച് നടി
കൊച്ചി: ഹണി റോസ്- ബോബി ചെമ്മണ്ണൂർ വിവാദത്തിൽ ഹണിയെ പിന്തുണച്ച് നടി ജീജ സുരേന്ദ്രൻ. അവർ ധരിക്കുന്ന വേഷത്തിൽ ഹണിക്കോ അവരുടെ കുടുംബത്തിനോ പ്രശ്നമില്ലെങ്കിൽ പിന്നെ ആർക്കാണ് പ്രശ്നമെന്ന് ജീജ സുരേന്ദ്രൻ ചോദിക്കുന്നു. ലക്ഷങ്ങൾ പ്രതിഫലം വാങ്ങി പരിപാടികൾക്ക് പോകുമ്പോൾ അവർ പറയുന്ന വേഷത്തിൽ പോകേണ്ടി വരുമെന്നും മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജീജ സുരേന്ദ്രൻ പറഞ്ഞു.
ഹണി റോസുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ബോബി ചെമ്മണ്ണൂര്‍ ഇരയാണെന്ന് എങ്ങനെ പറയുമെന്ന് ജീജ സുരേന്ദ്രന്‍ ചോദിച്ചു. ഹണി റോസ് തിരുവനന്തപുരത്ത് ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് വന്നിരുന്നു. അവിടെയും അത് പോലുളള വേഷത്തില്‍ തന്നെയാണ് വന്നത്. അത് കാണാന്‍ ആരും പോയില്ലേ?
അവരുടെ ശരീരം പളുങ്ക് പോലുളളതാണ്. ഹണി റോസിന്റേത് വെച്ചുകെട്ടാണ് എന്ന് പറയാന്‍ അയാള്‍ തൊട്ട് നോക്കിയിട്ടുണ്ടോ. അമ്മ സംഘടനയുടെ യോഗത്തിന് പോകുമ്പോളൊക്കെ ആ കുട്ടിയെ അടുത്ത് കാണുന്നതാണ്. വെച്ച് കെട്ടാണ് എന്ന് പറയാന്‍ അവര്‍ക്ക് സ്പര്‍ശിക്കാന്‍ കൊടുത്തോ. ഇല്ലല്ലോ, പിന്നെ എങ്ങനെയാണ് അങ്ങനെ പറയുക എന്നും ജീജ സുരേന്ദ്രന്‍ ചോദിച്ചു.

ചുമ്മാ എന്തെങ്കിലും വിളിച്ച് പറയരുത്. ആ കുട്ടി ലക്ഷങ്ങള്‍ വാങ്ങി ഉദ്ഘാടനത്തിന് പോകുമ്പോള്‍ അവരോട് പറയുന്നുണ്ടാകും ഏത് വേഷത്തില്‍ വരണം എന്നത്. അപ്പോള്‍ അവര്‍ അത് പോലുളള വേഷത്തില്‍ പോകുന്നു. ലക്ഷങ്ങളല്ലേ വാങ്ങുന്നത്. അല്ലാതെ അവര്‍ അടിവസ്ത്രം മാത്രം ധരിച്ചൊന്നും അല്ലല്ലോ പോകുന്നത്. അവരെ കാണാന്‍ ആളുകള്‍ കൂടുന്നുണ്ടല്ലോ. ആരായാലും പോകും.
സെലിബ്രിറ്റി എന്ന നിലയില്‍ അവര്‍ ലക്ഷങ്ങള്‍ വാങ്ങുമ്പോള്‍ അവരോട് ഇന്ന നിലയ്ക്ക് വരണം എന്ന് പറഞ്ഞാല്‍ അതില്‍ നമുക്ക് ഒന്നും പറയാനാകില്ല. നമ്മള്‍ പുറത്ത് നില്‍ക്കുന്നവരാണ്. എന്റെ മകള്‍ ആണെങ്കില്‍ ഞാന്‍ പറയും, മോളേ നമുക്ക് ഇങ്ങനെയുളള കാശ് വേണ്ട എന്ന്.
ഇത്തരം വേഷങ്ങള്‍ ആളുങ്ങളെ വഴി തെറ്റിക്കും എന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ മനസ്സായിരിക്കാം. അദ്ദേഹം ബ്രാഹ്‌മണന്‍ ആണല്ലോ, വെജിറ്റേറിയന്‍ കഴിക്കുന്ന ആളല്ലേ. അദ്ദേഹത്തിന്റെ മനസ്സില്‍ അതേ വരുന്നുണ്ടാകുളളൂ. നോണ്‍ വെജ് കഴിക്കുന്ന ആളുകള്‍ക്ക് വേറെ സന്തോഷമായിരിക്കാം. നമ്മള്‍ എന്തിനാണ് അതിനൊക്കെ പോകുന്നത്. അത് കണ്ട് ആസ്വദിക്കുന്നവര്‍ ലോകത്തുണ്ട്.
തന്റെ മകളല്ല ആ കുട്ടി. എന്റെ മകള്‍ ആണെങ്കില്‍ ഞാന്‍ പറയും മോളേ ഈ വേഷത്തില്‍ പോകണ്ട, ഈ ലക്ഷങ്ങള്‍ നമുക്ക് വേണ്ട എന്ന്. നമുക്ക് സാരിയും ബ്ലൗസും പോലുളള വേഷം ഇട്ടിട്ടുളള കാശ് മതി. സെലിബ്രിറ്റിയാണ്, അഭിനയിക്കണം അത് മതി. ആ ടൈപ്പ് വേഷമിട്ട് കാശുണ്ടാക്കി അവള്‍ അവളുടെ അച്ഛന്റെയും അമ്മയുടേയും അടുത്തേക്കാണ് പോകുന്നത്. സ്വന്തം വീട്ടിലേക്കാണ് പോകുന്നത്. അല്ലാതെ ആ കുട്ടി ഒറ്റയ്ക്കല്ല താമസിക്കുന്നത്.
നാട്ടിലുളള എല്ലാ അമ്മമാരും തന്നെപ്പോലെ ചിന്തിക്കണം എന്ന് കരുതാനാകില്ല. എനിക്ക് എന്റെ മക്കളുടെ കാര്യമേ പറയാന്‍ പറ്റൂ. അവര്‍ക്ക് താല്‍പര്യമുളളത് അവര്‍ ചെയ്‌തോട്ടെ. ആ കുട്ടിക്കോ അവരുടെ രക്ഷിതാക്കള്‍ക്കോ പരാതി ഇല്ലെങ്കില്‍ നമ്മള്‍ ആരാണ് അഭിപ്രായം പറയാന്‍. അയ്യേ എന്നൊരു ചിന്ത തനിക്ക് ഇതുവരേയും മനസ്സില്‍ വന്നിട്ടില്ല. സിനിമയില്‍ ഡാന്‍സ് റോളുകളിലെല്ലാം ആളുകള്‍ എന്തെല്ലാം ചെയ്യുന്നുണ്ട്. അത് ടിവിയിലും തിയറ്ററിലും കണ്ട് ആസ്വദിക്കുന്നില്ലേ. ഹണി റോസിന്റെ ബോഡി ഓവര്‍ സെക്‌സി തന്നെയാണ്. അത് കണ്ട് ആളുകള്‍ ഓവര്‍ ടെംപ്‌റ്റേഷന്‍ വരുന്നതില്‍ ആ കുട്ടി തെറ്റുകാരിയൊന്നും അല്ല. കണ്ട് ആസ്വദിക്കുക പോവുക, ജീജ സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications